തസ്മിൻ ബ്രിട്സിന് സെഞ്ച്വറി; വനിതാ ലോകകപ്പിൽ കിവികളെ തോൽപ്പിച്ച് പ്രോട്ടീസ്

വനിതാ ലോകകപ്പിൽ ന്യൂസിലാൻഡിനെ തോൽപ്പിച്ച് ദക്ഷിണാഫ്രിക്ക.

തസ്മിൻ ബ്രിട്സിന് സെഞ്ച്വറി; വനിതാ ലോകകപ്പിൽ കിവികളെ തോൽപ്പിച്ച് പ്രോട്ടീസ്
dot image

വനിതാ ലോകകപ്പിൽ ന്യൂസിലാൻഡിനെ തോൽപ്പിച്ച് ദക്ഷിണാഫ്രിക്ക. ന്യൂസിലാൻഡ് മുന്നോട്ടുവെച്ച 231 റൺസ് വിജയലക്ഷ്യം 40.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക മറികടന്നു. തസ്മിൻ ബ്രിട്സിന്റെ സെഞ്ച്വറിയാണ് പ്രോട്ടീസിനെ രക്ഷിച്ചത്. താരം 89 പന്തിൽ ഒരു സിക്‌സും 15 ഫോറുകളും അടക്കം 101 റൺസ് നേടി. സുനെ ലൂസ് 83 റൺസും നേടി.

നേരത്തെ സ്പിന്നർ നോൻകുലുലെക്കോ മ്ലാബയുടെ നാല് വിക്കറ്റ് പ്രകടനമാണ് കിവികളെ ചെറിയ സ്‌കോറിൽ ഒതുക്കിയത്. ന്യൂസിലൻഡ് ക്യാപ്റ്റൻ സോഫി ഡിവൈൻ 85 റൺസ് നേടി. 98 പന്തുകളിൽ നിന്ന് ഒമ്പത് ഫോറുകൾ അടക്കമായിരുന്നു താരത്തിന്റെ ഒറ്റയാൾ പ്രകടനം. ബ്രൂക്ക് ഹാലിഡേ 45 റൺസ്, ജോർജിയ 31 റൺസ് എന്നിവരും പൊരുതി നോക്കി. ടൂർണമെന്റിലെ ആദ്യ മത്സരം ഇരു ടീമുകളും പരാജയപ്പെട്ടിരുന്നു.

Content Highlights: New Zealand vs South Africa

dot image
To advertise here,contact us
dot image