സർവ്വം നിവിൻ മയം; പഠിച്ച കോളജിൽ അതിഥി ആയി എത്തി നിവിൻ പോളി, വൻ ആരവത്തോടെ വിദ്യാർത്ഥികൾ

നടൻ വന്നു പോകുന്നതുവരെ കോളേജ് മുഴുവൻ ഒരു പ്രത്യേക വൈബിൽ ആയിരുന്നു.

സർവ്വം നിവിൻ മയം; പഠിച്ച കോളജിൽ അതിഥി ആയി എത്തി നിവിൻ പോളി, വൻ ആരവത്തോടെ വിദ്യാർത്ഥികൾ
dot image

ഫിസാറ്റ് കോളജിലെ ഇവന്റിൽ പങ്കടുത്ത് മലയാളികളുടെ ഇഷ്ടനടൻ നിവിൻ പോളി. നടൻ വന്നു പോകുന്നതുവരെ കോളേജ് മുഴുവൻ ഒരു പ്രത്യേക വൈബിൽ ആയിരുന്നു. ഒരുപാട് നാളുകൾക്ക് ശേഷമാണ് താൻ കോളേജിലേക്ക് വരുന്നതെന്നും ഇവിടെ എത്തുമ്പോൾ ഒരു നൊസ്റ്റാൾജിക് ഫീലാണെന്നും നടൻ പറഞ്ഞു.

'ഒരുപാട് നാളുകൾക്ക് ശേഷം കോളജിൽ വരുന്നത്. എപ്പോഴും പഠിച്ച കോളജിൽ തിരിച്ച് എത്തുമ്പോൾ ഒരു നൊസ്റ്റാൾജിക് ഫീലാണ്. ഒരുപാട് നല്ല ഓർമകളും നിമിഷങ്ങളും സുഹൃത്തുക്കളും സമ്മാനിച്ച സ്ഥലമാണ്', നിവിൻ പോളി പറഞ്ഞു. ഒരു കാലത്ത് കേരളത്തിലെ യുവാക്കളുടെ മനസ്സിൽ ഇടം നേടിയ നടന് മികച്ച സ്വീകരണമാണ് വിദ്യാർത്ഥികൾ നൽകിയത്.

അതേസമയം, പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖിൽ സത്യൻ ഒരുക്കുന്ന സർവ്വം മായ എന്ന ചിത്രമാണ് നിവിൻ പോളിയുടെ അടുത്ത റിലീസ്. ഡിസംബർ 25 ന് ക്രിസ്മസ് റിലീസ് ആയി സർവ്വം മായ തിയേറ്ററുകളിൽ എത്തും. സെൻട്രൽ പിക്ചേഴ്സ് ആണ് സിനിമ കേരളത്തിൽ വിതരണം ചെയ്യുന്നത്. എ പി ഇന്റർനാഷണൽ ആണ് റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിന്റെ അവകാശം നേടിയത്. ഗൾഫ് രാജ്യങ്ങളിൽ ചിത്രം തിയേറ്ററിൽ എത്തിക്കാൻ ഒരുങ്ങുന്നത് ഹോം സ്ക്രീൻ എന്റർടൈൻമെന്റ് ആണ്. ഒരിടവേളയ്ക്ക് ശേഷം അജു വർഗീസ്-നിവിൻ പോളി കോമ്പോ ഒരുമിക്കുന്ന സിനിമയാണ് സർവ്വം മായ. സിനിമയിൽ ഇവരുടെ കോമ്പിനേഷൻ വളരെ രസകരമായിട്ടാണ് വന്നിട്ടുള്ളതെന്ന് അഖിൽ സത്യൻ റിപ്പോർട്ടറിനോട് നേരത്തെ മനസുതുറന്നിരുന്നു.

Content Highlights: Nivin Pauly at College fans went crazy

dot image
To advertise here,contact us
dot image