വീടിന് തീപിടിച്ചു; ഗൃഹനാഥ ഉണര്‍ന്നത് കൊണ്ട് രക്ഷപ്പെട്ടത് അഞ്ച് ജീവനുകള്‍

വിളപ്പില്‍ശാല സ്വദേശി വിശ്വദേവിന്റെ വീടിനാണ് തീപിടിച്ചത്

dot image

തിരുവന്തപുരം: കാട്ടാക്കട വിളപ്പില്‍ശാലയില്‍ വീടിന് തീപിടിച്ചു. വിളപ്പില്‍ശാല സ്വദേശി വിശ്വദേവിന്റെ വീടിനാണ് തീപിടിച്ചത്. വിശ്വദേവിന്റെ ഭാര്യ ജയശ്രീ പുലര്‍ച്ചെ ഉണര്‍ന്നപ്പോഴാണ് തീപ്പിടിത്തം ശ്രദ്ധയില്‍പെട്ടത്.

ഉടനെ വീട്ടിലുള്ള മുഴുവൻ പേരെയും വിളിട്ടുണത്തുകയായിരുന്നു. അഞ്ച് പേരായിരുന്നു വീട്ടിലുണ്ടായിരുന്നത്. ജയശ്രീയുടെ ഇടപെടലിൽ എല്ലാവരും പുറത്തേക്ക് ഓടിയതിനാല്‍ വലിയൊരു അപകടം ഒഴിവായി. സര്‍ട്ടിഫിക്കറ്റുകളും രേഖകളും ഉള്‍പ്പെടെ വീടിന്റെ ഉള്‍ഭാഗം പൂര്‍ണ്ണമായും കത്തിനശിച്ചു.

Content Highlight : House catches fire; 5 lives saved because the head of the house woke up

dot image
To advertise here,contact us
dot image