'അവന് റൊണാൾഡോക്കെതിരെ എന്തോ അജണ്ടയുണ്ട്'; അൽ നസറിന്റെ തോൽവിയിൽ താരത്തെ ട്രോളി ആരാധകർ

നിശ്ചിത സമയം 2-2ന് അവസാനിച്ച മത്സരം പെനാൽട്ടി ഷൂട്ടൗട്ടിൽ 3-2ന് അഹ്ലി വിജയിക്കുകയായിരുന്നു

dot image

സൗദി സൂപ്പർ കപ്പ് ഫൈനലിൽ അൽ അഹ്ലിക്കെതിരെ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമായ അൽ നസർ തോൽവി ഏറ്റുവാങ്ങിയിരുന്നു. നിശ്ചിത സമയം 2-2ന് അവസാനിച്ച മത്സരം പെനാൽട്ടി ഷൂട്ടൗട്ടിൽ 3-2ന് അഹ്ലി വിജയിക്കുകയായിരുന്നു. മത്സരത്തിന് ശേഷം അൽ നസർ ഗോൾകീപ്പർ ബെന്റോ ക്രെപ്‌സ്‌കിയെ വിമർശിക്കുകയാണ് ആരാധകർ.

അൽ നസർ തോൽക്കുവാനുള്ള കാരണം അദ്ദേഹമാണെന്നാണ് ആരാധകരുടെ വാദം. ബെന്റോക്ക് ക്രിസ്റ്റിയാനോയോട് എന്തോ വൈരാഗ്യമുണ്ടെന്ന് ആരാധകർ എക്‌സിൽ കുറിക്കുന്നു. അഹ്ലിയുടെ രണ്ടാം ഗോൾ കീപ്പറിന്റെയും കൂടെ പ്രതിബന്ധതയുടെ കൂടി കുറവാണ്. ഒരു പെനാൽട്ടി പോലും സേവ് ചെയ്യാൻ ഗോൾ കീപ്പറിന് സാധിച്ചില്ല.

പെനാൽട്ടി സേവ് ചെയ്യുമെന്ന വാഗ്ദാനത്തിലാണ് അദ്ദേഹത്തെ അൽ നസർ സൈൻ ചെയ്തതെന്നും എന്നാൽ കാര്യമൊന്നുമുണ്ടായില്ലെന്ന് ഒരു ആരാധകൻ കമൻര് ചെയ്യുന്നു. അൽ നസറുമായി കരാർ പുതുക്കിയതിന് റൊണാൾഡോ ഇത് അർഹിക്കുന്നുവെന്നും ഒരാൾ കമന്റ് ചെയ്യുന്നു.

പെനാൽട്ടിയിലൂടെ ക്രിസ്റ്റ്യാനൊ റൊണാൾഡോയാണ് മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. എന്നാൽ ഒന്നാം പകുതിയുടെ അവസാനം ഫ്രാങ്ക് കെസ്സിയിലൂടെ അൽ അഹ്ലി മത്സരത്തിലേക്ക് തിരിച്ചെത്തി. 82ാം മിനിറ്റിൽ മാഴ്സെലോ ബ്രോ സോവിക്ക് രണ്ടാം ഗോളടിച്ചുകൊണ്ട് നസറിനെ തിരിച്ചുകൊണ്ടുവന്നു. എന്നാല് 893ം മിനിറ്റിൽ റോജർ ഇബാനെസ് അഹ്ലിക്കായി സമനില ഗോൾ സ്വന്തമാക്കി. ഷൂട്ടൗട്ടിൽ 3-2ന് അഹ്ലി വിജയിക്കുകയും ചെയ്തു.

അറബ് ക്ലബ്ബ് ചാമ്പ്യൻഷിപ്പ് കപ്പ് മാത്രമാണ് റോണോക്ക് അല് നസറിനൊപ്പം നേടാൻ സാധിച്ചത്. അതിന് മുമ്പും ശേഷവും ഒരു ട്രോഫി നേടാൻ റോണോക്ക് സാധിച്ചില്ല. അൽ നസറിനൊപ്പം ഒരു ആഭ്യന്തര കിരീടം നേടാനുള്ള റോണാൾഡോയുടെ കാത്തിരിപ്പ് തുടരും.

Content Highlight- Fans Trolls Al Nasr Goalkeeper after loss against Al Ahli

dot image
To advertise here,contact us
dot image