
ലാ-ലീഗയിൽ രണ്ടാം ജയവുമായി ബാഴ്‌സലോണ. ലെവന്റെയും 2നെതിരെ മൂന്ന് ഗോളിന് തോൽപ്പിച്ചാണ് ബാഴ്‌സയുടെ ജയം. മത്സരം ഉടനീളം ആധിപത്യം സ്ഥാപിച്ച ബാഴ്‌സ അവസാന മിനിറ്റിൽ ലഭിച്ച സെൽഫ് ഗോളിലൂടെയാണ് മത്സരം വിജയിച്ചത്.
ആദ്യ പകുതിയിൽ രണ്ട് ഗോളിലൂടെ മുന്നിലെത്തിയ ലെവന്റെ ചാമ്പ്യൻമാരെ ഞെട്ടിച്ചു. എന്നാൽ രണ്ടാം പകുതിയുടെ ആരംഭം തന്നെ പെഡ്രിയിലൂടെ ബാഴ്‌സ തിരിച്ചടിച്ചു. മൂന്ന് മിനിറ്റുകൾക്കപ്പുറം ഫെറാൻ ടോറസും സ്‌കോർ ചെയ്തതോട് കൂടി ബാഴ്‌സ മത്സരത്തിലേക്ക് തിരിച്ചുവന്നു.
ലെവന്റെയുടെ ഗോൾമുഖത്തേക്ക് ബാഴ്‌സ ഒരുപാട് തവണ കുതിച്ചെങ്കിലും കൃത്യമായടി പ്രതിരോധിക്കാൻ അവർക്ക് സാധിച്ചും. 26 ഷോട്ടുകൾ തുടുത്ത ബാഴ്‌സയുടെ 10 എണ്ണമാണ് ലക്ഷ്യ സ്ഥാനത്തെത്തിയത്.
എന്നാൽ അവസാന മിനിറ്റിൽ ഉനൈ എൽഗെസബാലിന്റെ സെൽഫ് ഗോളിലൂടെ ബാഴ്‌സ വിജയം കൈവരിക്കുകയായിരുന്നു. ജയത്തോടെ ബാഴ്‌സ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
Content Highlights- Barcelona Win against Levante in laliga