കണ്ടന്റ് ക്രിയേറ്റർമാർക്ക് പുരസ്കാരം; പ്രഖ്യാപനവുമായി ഒമാനിലെ ദോഫാർ ​ഗവർണറേറ്റ്

ഗവര്‍ണറേറ്റിന്റെ സാംസ്‌കാരിക സാന്നിധ്യം പ്രാദേശികമായും ആഗോളതലത്തിലും കൂടുതല്‍ പ്രചാരം നല്‍കുന്നതിന്റെ ഭാഗമായാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്

dot image

ഒമാനിലെ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കായി അവാര്‍ഡ് പ്രഖ്യാപിച്ച് ദോഫാര്‍ ഗവര്‍ണറേറ്റ്. ദോഫാര്‍ ഇന്‍സ്പിരേഷന്‍ ആന്‍ഡ് ക്രിയേറ്റിവിറ്റി ദോഫാര്‍ ഈസ് ടോള്‍ഡ് എന്ന എന്ന പേരിലാണ് പുരസ്‌കാരം. മാധ്യമപ്രവര്‍ത്തകര്‍, പൊതു സ്വകാര്യ മേഖലകളിലെ പ്രതിനിധികള്‍, കണ്ടന്റ് ക്രിയേറ്റര്‍മാര്‍ എന്നിവര്‍ പങ്കെടുത്ത പരിപാടിയിലായിരുന്നു പ്രഖ്യാപനം.

ഗവര്‍ണറേറ്റിന്റെ സാംസ്‌കാരിക സാന്നിധ്യം പ്രാദേശികമായും ആഗോളതലത്തിലും കൂടുതല്‍ പ്രചാരം നല്‍കുന്നതിന്റെ ഭാഗമായാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്‍ട്രികള്‍ പരിശോധിക്കുന്നതിനായി ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് രൂപവത്കരിക്കും. ക്രിയേറ്റിവിറ്റി, സാംസ്‌കാരികം, മീഡിയ മേഖലകളിലെ വിദഗ്ധര്‍ ഇതില്‍ അംഗങ്ങളായിരിക്കും. അന്താരാഷ്ട്ര വിധിനിര്‍ണയ സംവിധാനങ്ങളും വിശകലന മാനദണ്ഡങ്ങളും അവലംബിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Content Highlights: Dhofar Governorate announces awards for content creators in Oman

dot image
To advertise here,contact us
dot image