വേഗത്തിലാണോ വെള്ളം കുടിക്കുന്നത്, തണുത്ത വെള്ളമാണോ ഇഷ്ടം; ഈ 4 തെറ്റുകള്‍ തിരുത്താം

വേഗത്തില്‍ വെള്ളം കുടിക്കരുത്

dot image

രോഗ്യ സംരക്ഷണത്തിനായി നിങ്ങള്‍ക്ക് ചെയ്യാനാവുന്ന ഏറ്റവും എളുപ്പമുള്ള കാര്യം നന്നായി വെള്ളം കുടിക്കുക എന്നുള്ളതാണ്. പക്ഷെ എങ്ങനെയാണ് വെള്ളം കുടിക്കേണ്ടത് എന്ന കാര്യം ശ്രദ്ധിക്കാറില്ല. വളരെ വേഗത്തില്‍ വെള്ളം കുടിക്കുന്നതും ഭക്ഷണത്തിന് ഇടയില്‍ വെള്ളം കുടിക്കുന്നതുമെല്ലാം ആരോഗ്യത്തിന് ഗുണകരമല്ലെന്ന് നിങ്ങള്‍ക്കറിയാമോ..അതേ വെള്ളം കുടിക്കുന്നതിനുമുണ്ട് ചില ചിട്ടവട്ടങ്ങള്‍. വെള്ളം കുടിക്കുന്നതിലെ തെറ്റുകള്‍ തിരുത്തുകയാണെങ്കില്‍ കൂടുതല്‍ ഊര്‍ജ്വസ്വലരാകുമെന്നും ഭാരം കുറയുമെന്നും പറയുകയാണ് സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് ആയ റയാന്‍ ഫെര്‍ണാണ്ടോ.

വേഗത്തില്‍ വെള്ളം കുടിക്കരുത്

വളരെ വേഗത്തില്‍ വെള്ളം കുടിക്കുമ്പോള്‍ ശരീരത്തിന് ഒരു മിനി ഷോക്കാണ് ലഭിക്കുക. വെള്ളം കുടിക്കുന്നതിന് മുന്‍പ് വായില്‍ 2-3 സെക്കന്‍ഡ് നേരത്തേക്ക് വായ്ക്കകത്ത് ചുറ്റിച്ച് വേണം ഇറക്കാന്‍.

നല്ല തണുത്തതും ചൂടുള്ളതുമായ വെള്ളം കുടിക്കരുത്

സാധാരണ താപനിലയിലുള്ള വെള്ളം വേണം കുടിക്കാന്‍. അല്ലെങ്കില്‍ ശരീരത്തിന് ഇരട്ടിപ്പണി എടുക്കേണ്ടി വരും അതിനെ സാധാരണ താപനിലയിലെത്തിച്ച് പ്രൊസസ് ചെയ്യുന്നതിനായി.

ഭക്ഷണം കഴിക്കുന്നതിനിടയിലെ വെള്ളം കുടി

ഭക്ഷണത്തിനിടയില്‍ വെള്ളം കുടിക്കുന്നത് ഭക്ഷണം വിഘടിപ്പിക്കുന്നതിനെ തടസ്സപ്പെടുത്തും. ഭക്ഷണത്തിന് മുന്‍പോ ശേഷമോ വെള്ളം കുടിക്കാം.

പ്ലാസ്റ്റിക് ബോട്ടിലുകളിലെ വെള്ളം

പ്ലാസ്റ്റിക് ബോട്ടിലുകള്‍ ചൂടാകുമ്പോള്‍ അത് മൈക്രോപ്ലാസ്റ്റിക്കുകള്‍ വെള്ളത്തിലേക്ക് കടത്തിവിടും. ഇത് നമ്മുടെ ശരീരത്തിന് ദോഷം ചെയ്യും.

ആയുര്‍വേദത്തില്‍ നല്ലപോലെ തണുപ്പിച്ച വെള്ളം കുടിക്കുന്നതിന്റെ ദോഷവശങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത് ദഹനവ്യവസ്ഥയെ മോശമായി ബാധിക്കും. അതേസമയം ചെറുചൂടുവെള്ളം ചര്‍മത്തെ ശുദ്ധീകരിക്കും. മൂത്രത്തിന്റെ നിറം നല്ല മഞ്ഞയോ, അതിനേക്കാള്‍ കടുത്ത നിറത്തിലോ ആണെങ്കില്‍ ശരീരത്തില്‍ ആവശ്യത്തിന് വെള്ളം ഇല്ലെന്നുള്ളതിന്റെ സൂചനയാണ്.

Content Highlights: Common Water-Drinking Mistakes to Avoid

dot image
To advertise here,contact us
dot image