ഗാസയിലേക്ക് വീണ്ടും സഹായവുമായി യുഎഇ; ഭക്ഷ്യവസ്തുക്കൾ എത്തിച്ചുനൽകി

യുഎഇയിലെ ചാരിറ്റബിള്‍ സ്ഥാപനങ്ങളുടെയും വിവിധ സംഘടനകളുടെയും പിന്തുണയോടെയാണ് ഗാസക്ക് ആവശ്യമായ അവശ്യ വസ്തുക്കള്‍ ശേഖരിക്കുന്നത്

dot image

യുദ്ധക്കെടുതിയില്‍ വലയുന്ന ഗാസക്ക് വീണ്ടും സഹായവുമായി യുഎഇഭരണകൂടം. ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളുമുള്‍പ്പെടെയാണ് ഗാസക്ക് കൈമാറിയത്. ജോര്‍ദാന്‍, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ സഹായത്തോടെയാണ് മാനുഷിക സഹായം ഗാസയില്‍ എത്തിക്കുന്നത്.

യുഎഇയിലെ ചാരിറ്റബിള്‍ സ്ഥാപനങ്ങളുടെയും വിവിധ സംഘടനകളുടെയും പിന്തുണയോടെയാണ് ഗാസക്ക് ആവശ്യമായ അവശ്യ വസ്തുക്കള്‍ ശേഖരിക്കുന്നത്. ഇതുവരെ 4,044 ടണ്‍ സാധനങ്ങളാണ് ഇതുവരെ വ്യോമമാര്‍ഗം യുഎഇ ഗാസക്ക് കൈമാറിയത്. വരും ദിവസങ്ങളിലും കൂടുതല്‍ സഹായം എത്തിക്കാനുളള പ്രവര്‍ത്തനങ്ങളാണ് യുഎഇയില്‍ പുരോഗമിക്കുന്നത്.

ഗാസയിലെ പട്ടിണിയകറ്റാന്‍ ടണ്‍കണക്കിന് ഭക്ഷ്യവസ്തുക്കളാണ് യുഎഇ എത്തിച്ച് നല്‍കുന്നത്. നേരത്തെ 214 ട്രക്കുകളിലായി യുഎഇ സഹായം ​ഗാസയിൽ എത്തിയിരുന്നു. മുമ്പ് ഈജിപ്തിലെ അല്‍അരിഷ് കേന്ദ്രീകരിച്ചും യുഎഇ സംഘം സഹായവിതരണം ഏകോപിപ്പിച്ചിരുന്നു. അര്‍ഹരായവരിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തുന്നുണ്ടെന്നും ഉറപ്പാക്കുന്നുണ്ട്.

Content Highlights: UAE government again provides aid to war-torn Gaza

dot image
To advertise here,contact us
dot image