ശ്രദ്ധ കൂടും, ഏകാഗ്രത വർധിക്കും; നിങ്ങൾക്ക് ഒരുപാട് ഇഷ്ടമുള്ള ഇക്കാര്യം ചെയ്ത് നോക്കൂ!

ഏകാഗ്രതയ്ക്ക് മാത്രമല്ല ഓർമശക്തിക്കും നല്ല ഉറക്കത്തിനും ഈ ശീലം ഗുണം ചെയ്യും

dot image

പലപ്പോഴും നമ്മെ പോസിറ്റീവ് ആക്കുന്ന ഒരു ഘടകമാണ് സംഗീതം. ഒരു പ്രൈവറ്റ് ബസിന്റെ സൈഡ് സീറ്റിലിരുന്ന് യാത്ര ചെയ്യുമ്പോൾ, ബസിനുള്ളിൽ നമ്മുക്ക് അത്ര ഇഷ്ടമില്ലാത്ത ഗാനം കേട്ടാൽ പോലും അത് ആസ്വദിക്കാൻ കഴിയുമല്ലേ… അത് വേറൊന്നും കൊണ്ടല്ല ഒരാളുടെ മൂഡ് ശരിയാക്കാൻ സംഗീതത്തെക്കാൾ വലിയൊരു മരുന്നില്ലാത്തത് തന്നെയാണ്. മോശം അവസ്ഥയിൽ നിന്നും നമ്മെ കരകയറ്റാൻ നല്ല സംഗീതത്തിന് കഴിയുമെന്ന് ഉറപ്പിച്ച് പറയുന്നത് ആരോഗ്യ വിദഗ്ദരാണ്.

അപ്പോൾ മരുന്നൊക്കെ ശരീരത്തിൽ പ്രവർത്തിക്കുന്നത് പോലെയാണോ സംഗീതം പ്രവർത്തിക്കുന്നത് എന്നാണോ നിങ്ങൾ ചിന്തിക്കുന്നത്. സംഗീതം പ്രവർത്തിക്കുന്ന രീതി ഇങ്ങനെയാണ്.. സംഗീതം കേൾക്കുമ്പോൾ നമ്മളിൽ സന്തോഷത്തിന് കാരണമാകുന്ന ഡോപമിൻ എന്ന ഹോർമോൺ അളവ് വർധിക്കും. അതുവഴി ഉത്കണ്ഠ, സ്‌ട്രേസ് എന്നിവ കുറയും. സ്‌ട്രെസിന് കാരണമാകുന്നത് കോർട്ടിസോൾ കുറയുകയാണ് ചെയ്യുന്നതെന്നും എടുത്ത് പറയേണ്ടതാണ്.

സംഗീതം ഏകാഗ്രതയും വർധിപ്പിക്കും. സംഗീതം ആസ്വദിക്കുമ്പോൾ തലച്ചോറിൽ കെമിക്കൽ മാറ്റങ്ങൾ ഉണ്ടാകും. ഇത് ശ്രദ്ധ കൂട്ടും. അതിനാൽ ദിവസവും കുറച്ച് സംഗീതം ആസ്വദിക്കാൻ സമയം കണ്ടെത്തുന്നത് നല്ലതാകും. ഏകാഗ്രതയ്ക്ക് മാത്രമല്ല ഓർമശക്തിക്കും നല്ല ഉറക്കത്തിനും സംഗീതം ഗുണം ചെയ്യും.

Content Highlights: Music will uplift your mood says health experts

dot image
To advertise here,contact us
dot image