
മേനേ പയർ കിയയിലെ പുതിയ ഒരു പാട്ട് കൂടി എത്തിയിരിക്കുകയാണ്. സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിച്ച് നവാഗതനായ ഫൈസൽ ഫസലുദ്ദീൻ എഴുതി സംവിധാനം ചെയ്യുന്ന 'മേനേ പ്യാർ കിയ'യിലെ 'ജൂൺ പോയാൽ ജൂലൈ' എന്ന ഗാനത്തിന്റെ വീഡിയോ സോങ് ആണ് റിലീസ് ചെയ്തിരിക്കുന്നത്. മുത്തുവിന്റെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് ഇലക്ട്രോണിക് കിളിയാണ്. ആന്റണി ദാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്. പാട്ടിന്റെ ബാക്ക്ഗ്രൗണ്ട് സ്കോർ ചെയ്തിരിക്കുന്നത് മിഹ്‌റാജ് ഖാലിദും, വിജയ് ആനന്ദും ചേർന്നാണ്. സൗണ്ട് ഡിസൈൻ രംഗനാഥ് രവി.
മലയാളം, ഹിന്ദി, തമിഴ് വരികൾ ഉൾപ്പെടുത്തിയ ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ഹൃദു ഹാറൂൺ, പ്രീതി മുകുന്ദൻ, അസ്കർ അലി, മിദൂട്ടി, അർജുൻ, ജഗദീഷ് ജനാർദ്ദനൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റൊമാന്റിക് ട്രാക്കിലൂടെ തുടങ്ങി ത്രില്ലർ പശ്ചാത്തലത്തിലൂടെ ഗതി മാറുന്ന സിനിമ പ്രേക്ഷകർക്ക് പ്രതീക്ഷ നൽകുന്നുണ്ട്. തീർച്ചയായും ഓണത്തിന് തിയേറ്ററിൽ വമ്പൻ കൈയ്യടിക്കൾ ലഭിക്കാൻ സാധ്യതയുള്ള സിനിമയായിരിക്കും മേനേ പ്യാർ കിയ.
ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാർ, റിഡിൻ കിംഗ്സിലി, ത്രികണ്ണൻ,മൈം ഗോപി,ബോക്സർ ദീന,ജീവിൻ റെക്സ,ബിബിൻ പെരുമ്പിള്ളി, ജെറോം, മുസ്തഫ, എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ. സംവിധായകൻ ഫൈസൽ ഫസലുദ്ദീൻ, ബിൽകെഫ്സൽ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്ന മേനേ പ്യാർ കിയയിൽ ഡോൺപോൾ പി ഛായാഗ്രഹണം നിർവ്വഹിക്കുന്നു. സംഗീതം-ഇലക്ട്രോണിക് കിളി, എഡിറ്റിംഗ്- കണ്ണൻ മോഹൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ബിനു നായർ ,സൗണ്ട് ഡിസൈൻ-രംഗനാഥ് രവി,സംഘട്ടനം-കലൈ കിംങ്സൺ, പശ്ചാത്തല സംഗീതം -മിഹ്റാജ് ഖാലിദ്, പ്രൊഡക്ഷൻ കൺട്രോളർ-ശിഹാബ് വെണ്ണല, കലാസംവിധാനം- സുനിൽ കുമാരൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-രാജേഷ് അടൂർ, കോസ്റ്റ്യൂംസ്-അരുൺ മനോഹർ, പ്രൊജക്റ്റ് ഡിസൈനർ-സൗമ്യത വർമ്മ,
വരികൾ - മുത്തു.
ഡിഐ- ബിലാൽ റഷീദ്, അസ്സോസിയേറ്റ് ഡയറക്ടർ-അശ്വിൻ മോഹൻ,ഷിഹാൻ മുഹമ്മദ്,വിഷ്ണു രവി, സ്റ്റിൽസ്-ഷൈൻ ചെട്ടികുളങ്ങര, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്-വിനോദ് വേണുഗോപാൽ, ആന്റണി കുട്ടമ്പുഴ, ഡിസൈൻ-യെല്ലോടൂത്ത്സ്, വിതരണം- സ്പയർ പ്രൊഡക്ഷൻസ്, അഡ്മിനിസ്ട്രേഷൻ ആന്റ് ഡിസ്ട്രിബൂഷൻ ഹെഡ്-പ്രദീപ് മേനോൻ, പി ആർ ഒ- എ എസ് ദിനേശ്, ശബരി ,ഡിജിറ്റൽ പ്രൊമോഷൻ ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്. ആഗസ്റ്റ് 29 നാണ് സിനിമ തിയേറ്ററിൽ എത്തുന്നത്.
Content Highlights: Maine Pyar Kiya new song out now