കല്ലുപ്പ് ഫ്രിഡ്ജില്‍ വച്ചാലുളള ഗുണം അറിയണോ?

ഉപ്പ്‌കൊണ്ട് പല പ്രയോജനങ്ങള്‍ ഉണ്ടെങ്കിലും ഫ്രിഡ്ജും ഉപ്പുമായുള്ള ബന്ധം എന്താണെന്നറിയാമോ?

കല്ലുപ്പ് ഫ്രിഡ്ജില്‍ വച്ചാലുളള ഗുണം അറിയണോ?
dot image

കാണാന്‍ ഭംഗിയുള്ള വിലകൂടിയ ഫ്രിഡ്ജ് വാങ്ങുക, അതില്‍ നല്ല പാത്രങ്ങളില്‍ രുചികരമായ ഭക്ഷണങ്ങള്‍ സൂക്ഷിക്കുക. പക്ഷേ ഈ ഫ്രിഡ്ജ് ആരുടെയെങ്കിലും മുന്നില്‍വച്ച് തുറന്നാല്‍ ആകെ നാണക്കേടായാലോ? . ഫ്രിഡ്ജ് തുറക്കുമ്പോള്‍ ദുര്‍ഗന്ധം മൂലം മൂക്കുപൊത്തുന്ന അവസ്ഥ ഉണ്ടായിട്ടുണ്ടോ?. ഉണ്ടെങ്കില്‍ അതിന് പരിഹാരമുണ്ട്.

salt in fridge

ഒരു കപ്പ് കല്ലുപ്പ് എടുത്ത് അത് ഫ്രിഡ്ജില്‍ വയ്ക്കുക. ഇവ വായുവില്‍നിന്ന് ദുര്‍ഗന്ധം വലിച്ചെടുക്കുകയും ഈര്‍പ്പം ആഗിരണം ചെയ്യുകയും ചെയ്യും. ഫ്രിഡ്ജ് അടിസ്ഥാനപരമായി തണുപ്പും നനവും ഉള്ള അലമാര പോലെയാണ്. ഓരോ പ്രാവശ്യവും ഫ്രിഡ്ജ് തുറക്കുമ്പോഴും അടുക്കളയിലെ ചൂട് വായുവും ഈര്‍പ്പവും ഗന്ധവും ഫ്രിഡ്ജിനുള്ളില്‍ എത്തും. അതുപോലെ പഴങ്ങള്‍, പച്ചക്കറികള്‍, മാംസം എന്നിവയില്‍നിന്നുളള എഥിലിന്‍ വാതകം ഇവയെല്ലാം ഫ്രിഡ്ജിന്റെ അകം ദുര്‍ഗന്ധത്താല്‍ നിറയ്ക്കും. ഉപ്പ് ഒരു സ്‌പോഞ്ച് പോലെ ഫ്രിഡ്ജില്‍ തങ്ങിനില്‍ക്കുന്ന ദുര്‍ഗന്ധത്തെയും ഈര്‍പ്പത്തെയും വലിച്ചെടുക്കുന്നു. ഇത് ബാക്ടീരിയയും പൂപ്പലും അടിഞ്ഞുകൂടുന്നത് തടയും. അതുകൊണ്ട് ധൈര്യമായി ഈ ചെറിയ അടുക്കളനുറുങ്ങ് പരീക്ഷിച്ച് നോക്കൂ…

salt in fridge

ഫ്രിഡ്ജിലെ ദുര്‍ഗന്ധമകറ്റാനുള്ള മാര്‍ഗ്ഗങ്ങള്‍

  • സ്ഥിരമായി ഉപയോഗിക്കുന്നതുകൊണ്ടുതന്നെ വലിയ ഇടവേളകളില്ലാതെ ഫ്രിഡ്ജ് വൃത്തിയാക്കാന്‍ ശ്രമിക്കുക.
  • അര ടീസ്പൂണ്‍ വിനാഗിരിയും ഡിഷ് വാഷ് ലിക്വിഡും ചൂടുവെള്ളത്തില്‍ കലര്‍ത്തി സ്‌പോഞ്ച് ഉപയോഗിച്ച് ഫ്രിഡ്ജിന്റെ ഡോറും മറ്റും നന്നായി തുടച്ച് വൃത്തിയാക്കണം. ശേഷം ഒരു ഉണങ്ങിയ തുണികൊണ്ട് ഈര്‍പ്പം അവശേഷിക്കാതെ തുടച്ചെടുക്കാം.
  • ഫ്രിഡ്ജ് വൃത്തിയാക്കിയ ശേഷം ഒരു നാരങ്ങയുടെ മുറിയോ ഗ്രാമ്പുവോ കറിവേപ്പിലയോ വയ്ക്കുന്നത് ദുര്‍ഗന്ധം അകറ്റാന്‍ സാധിക്കും.
  • വായൂ കടക്കാത്ത പാത്രത്തില്‍ പാകം ചെയ്ത ഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കുക.

Content Highlights : Want to know the benefits of keeping salt in the fridge?

dot image
To advertise here,contact us
dot image