ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ; പുതിയ സീസണിന് നാളെ തുടക്കമാകും

നാളെ ആരംഭിക്കുന്ന ഫെസ്റ്റിവല്‍ 2026 ജനുവരി 11 വരെ നീളും

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ; പുതിയ സീസണിന് നാളെ തുടക്കമാകും
dot image

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ പുതിയ സീസണിന് നാളെ തുടക്കമാകും. 75 ശതമാനം വരെ വിലക്കുറവിലായിരിക്കും ഫെസ്റ്റിവലില്‍ ഉത്പ്പന്നങ്ങള്‍ ലഭ്യമാക്കുക. ആകര്‍ഷകമായ സമ്മാനങ്ങളും ഷോപ്പിംഗ് പ്രേമികളെ കാത്തിരിക്കുന്നുണ്ട്. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ 31-ാമത് സീസണാണ് ഇത്തവണത്തേത്.

നാളെ ആരംഭിക്കുന്ന ഫെസ്റ്റിവല്‍ 2026 ജനുവരി 11 വരെ നീളും. ലോകോത്തര ഷോപ്പിംഗിന് അനുഭവത്തിനൊപ്പം ആകര്‍ഷകമായ സമ്മാനങ്ങളും സ്വന്തമാക്കാനുള്ള അവസരമാണ് താമസക്കാര്‍ക്കും സഞ്ചാരികള്‍ക്കും വന്നുചേര്‍ന്നിരിക്കുന്നത്. മെഗാ റാഫിള്‍ നറുക്കെടുപ്പാണ് ഇത്തവണത്തെ പ്രധാന ആകര്‍ഷണം. ദിവസേനയുള്ള നറുക്കെടുപ്പില്‍ വലിയ തുക ഉള്‍പ്പെടെയുളള സമ്മനങ്ങളാണ് കരുതിവച്ചിരിക്കുന്നത്. നിസ്സാന്‍ പട്രോള്‍ കാറും ഒപ്പം ഒരു ലക്ഷം ദിര്‍ഹവും ഒരു ഭാഗ്യശാലിക്ക് ലഭിക്കും.

ഫെസ്റ്റിവലിന്റെ അവസാന ദിവസം നടക്കുന്ന നറുക്കെടുപ്പില്‍ ഒരു വിജയിക്ക് നാല് ലക്ഷം ദിര്‍ഹത്തിന്റെ ഗ്രാന്‍ഡ് സമ്മാനവും നല്‍കും. റാഫില്‍ ടിക്കറ്റുകള്‍ വാങ്ങുന്നവരില്‍ നിന്നാകും ഭാഗ്യശാലിയെ തെരഞ്ഞെടുക്കുക. 200 ദിര്‍ഹമാണ് ടിക്കറ്റ് തുക. ജനുവരി 11നകം ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് മാത്രമെ നടുക്കെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയുകയുള്ളു. ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് ദിവസേനയുള്ള നറുക്കെടുപ്പിലുടെ കാറും ഒരു ലക്ഷം ദിര്‍ഹവും നേടാനും അവസരമുണ്ട്.

ഫാഷന്‍, ഇലക്ട്രോണിക്സ് ഉള്‍പ്പന്നങ്ങള്‍, ആഭരണങ്ങള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ എന്നിവയുള്‍പ്പെടെ ആയിരക്കണക്കിന് സാധനങ്ങള്‍ 75 ശതമാനം വരെ കിഴിവില്‍ സ്വന്തമാക്കാനും ഷോപ്പിംഗ് ഫെസ്റ്റിവലിലൂടെ കഴിയും. ലോകോത്തര വിനോദങ്ങള്‍, പ്രശസ്ത കലാകാരന്മാരുടെ ലൈവ് ഷോകള്‍, കായിക പരിപാടികള്‍ എന്നിവയും ഷോപ്പിഗ് ഫെസ്റ്റിലവിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

ബ്ലൂവാട്ടേഴ്സ്, ജെബിആര്‍ ബീച്ച്, ദുബായ് ഫെസ്റ്റിവല്‍ സിറ്റി മാള്‍ എന്നിവിടങ്ങളില്‍ എല്ലാ രാത്രിയിലും കരിമരുന്ന് പ്രയോഗങ്ങളും ഡ്രോണ്‍ ഷോകളും സംഘടിപ്പിക്കും. വിവിധ രാജ്യങ്ങളിലെ രുചി വൈവിധ്യങ്ങള്‍ ആസ്വദിക്കാനുള്ള അവസരവും ഷോപ്പിഗ് ഫെസ്റ്റിവലില്‍ ഉണ്ടാകും.

Content Highlights: The new season of the Dubai Shopping Festival begins tomorrow

dot image
To advertise here,contact us
dot image