'അയാള്‍ എന്താണ് കാണിച്ചത് '; തോല്‍വിയില്‍ ഇന്ത്യന്‍ താരത്തിനെതിരെ രൂക്ഷവിമർശനവുമായി ഇർഫാൻ പത്താൻ

'ഇന്ത്യന്‍ തോല്‍വിയുടെ കാരണങ്ങളിലൊന്ന് ആ ഇന്നിങ്സാണ്'

'അയാള്‍ എന്താണ് കാണിച്ചത് '; തോല്‍വിയില്‍ ഇന്ത്യന്‍ താരത്തിനെതിരെ രൂക്ഷവിമർശനവുമായി ഇർഫാൻ പത്താൻ
dot image

റായ്പൂര്‍ ഏകദിനത്തിലെ തോൽവിക്ക് പിന്നാലെ ഇന്ത്യൻ താരം രവീന്ദ്ര ജഡേജക്കെതിരെ രൂക്ഷ വിമർശനവുമായി ഇർഫാൻ പത്താൻ. ജഡേജയുടെ മെല്ലെപ്പോക്കാണ് തോൽവിയുടെ കാരണങ്ങളിൽ ഒന്ന് എന്ന് പത്താൻ ചൂണ്ടിക്കാട്ടി.

സ്‌കോർ 300 കടന്ന സമയത്ത് ജഡേജയുടെ മെല്ലെപ്പോക്ക് നമ്മൾ കണ്ടതാണ്. 27 പന്തിൽ 24 ആയിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. കമന്ററിക്കിടെ ഇത് ഇന്ത്യയെ ബാധിക്കുമെന്ന് ഞങ്ങൾ പറഞ്ഞിരുന്നു. അത് തന്നെ സംഭവിച്ചു. നമ്മൾ ശക്തമായ നിലയിലെത്തിയ ശേഷം തകർത്തടിച്ച് സ്‌കോർ ഉയർത്താനാണ് പിന്നെ ശ്രമിക്കേണ്ടത്. പക്ഷെ ജഡേജയുടെ ഭാഗത്ത് നിന്ന് അത് ഉണ്ടായില്ല. പത്താൻ പറഞ്ഞു.

വിരാട് കോഹ്ലി പുറത്താവുമ്പോൾ ഇന്ത്യൻ സ്‌കോർബോർഡിൽ 284 റൺസാണ് ഉണ്ടായിരുന്നത്. 11 ഓവർ ബാക്കിയുണ്ടായിരുന്നു. എന്നാൽ പിന്നെ ഇന്ത്യക്ക് വെറും 65 റൺസാണ് സ്‌കോർ ചെയ്യാനായത്. 358 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമാണ് ഇന്ത്യ പ്രോട്ടീസിന് മുന്നിൽ ഉയർത്തിയത്. എന്നാൽ 49.2 ഓവറിൽ പ്രോട്ടീസ് അത് മറികടന്നു. ദക്ഷിണാഫ്രിക്കക്കായി എയ്ഡന്‍ മാര്‍ക്രം സെഞ്ച്വറി കുറിച്ചു. നേരത്തേ വിരാട് കോഹ്ലിയുടേയും ഋതുരാജ് ഗെയിക്വാദിന്‍റേയും സെഞ്ച്വറിക്കരുത്തിലാണ് ഇന്ത്യ മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയത്.

content highlight : 'Disappointing'; Irfan Pathan slams Jadeja

dot image
To advertise here,contact us
dot image