ബേക്കിംഗ് സോഡയും വിനാഗിരിയും ഐസ്‌ക്യൂബുകളുംകൊണ്ട് ഒരു കിടിലന്‍ ക്ലീനിംഗ് രീതിയുണ്ട്

അടുക്കള ക്ലീന്‍ ചെയ്യുമ്പോള്‍ ഇതുകൂടി അറിഞ്ഞിരുന്നാല്‍ ഗുണമുണ്ട്

ബേക്കിംഗ് സോഡയും വിനാഗിരിയും ഐസ്‌ക്യൂബുകളുംകൊണ്ട് ഒരു കിടിലന്‍ ക്ലീനിംഗ് രീതിയുണ്ട്
dot image

അടുക്കള ക്ലീന്‍ ചെയ്യുമ്പോള്‍ സിങ്ക് വൃത്തിയാക്കുന്നതും കറകള്‍ കളയുന്നതും ഒരു വലിയ ജോലിതന്നെയാണ്. ബേക്കിംഗ് സോഡ, വിനാഗിരി, ഐസ്‌ക്യൂബ് ഇവ മൂന്നുംകൊണ്ട് ഒരു അടിപൊളി ക്ലീനിംഗ് രീതിയുണ്ട്.എന്താണ് ഈ രീതി എന്നും എന്തൊക്കെ ഉപയോഗങ്ങളാണ് ഇതിനുള്ളതെന്നും അറിയാം.പ്രധാനമായും അടുക്കള സിങ്ക് ക്ലീന്‍ ചെയ്യാനാനും ദുര്‍ഗന്ധം അകറ്റാനും കറകളയാനുമാണ് ഇത് ഉപയോഗിക്കുന്നത്.

എങ്ങനെ ഉപയോഗിക്കാം

  • ഡ്രെയിനിലേക്ക് 1/2 കപ്പ് ബേക്കിംഗ് സോഡ വിതറുക
  • ഇതിന് മുകളിലേക്ക് ഒരു കപ്പ് വിനാഗിരി ഒഴിക്കുക
  • 10-15 മിനിറ്റ് അങ്ങനെതന്നെ വയ്ക്കുക
  • ശേഷം ഒരുപിടി ഐസ്‌ക്യൂബുകള്‍ അതിന് മുകളിലേക്ക് ഇടുക
  • 1-2 മിനിറ്റ് ചൂടുവെളളം ഒഴിച്ച് കഴുകുക.

എന്തൊക്കെ ക്ലീന്‍ ചെയ്യാം

  • പാചകം ചെയ്ത ശേഷം ഉണ്ടാകുന്ന മത്സ്യത്തിന്റെയോ ഉള്ളിയുടെയോ ഗന്ധം സിങ്കില്‍ നിന്ന് പോകാന്‍
  • കറകളും എണ്ണമയവും അടിഞ്ഞുകൂടിയിട്ടുണ്ടെങ്കില്‍ അത് വൃത്തിയാക്കാന്‍
  • വെള്ളം കടന്നുപോകാന്‍ ബുദ്ധിമുട്ടുള്ള പൈപ്പുകള്‍ വൃത്തിയാക്കാന്‍

എങ്ങനെയാണ് ഈ ടെക്‌നിക്ക് പ്രവര്‍ത്തിക്കുന്നത്

ബേക്കിംഗ് സോഡ വിനാഗിരിയുമായി ചേരുമ്പോള്‍ വേഗത്തിലുള്ള ആസിഡ് ബേസ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഇത് കാര്‍ബണ്‍ഡൈഓക്‌സൈഡ് കുമിളകള്‍ പുറത്തുവിടുകയും വെള്ളത്തില്‍ സോഡിയം അസറ്റേറ്റ് എന്ന നേരിയ ലായനി സൃഷ്ടിക്കുകയും ചെയ്യും. വിനാഗിരിക്ക് അസിഡിറ്റി ഉളളതിനാല്‍ കഠിനമായ വെള്ളത്തില്‍നിന്നുള്ള ധാതുക്കളെ ലയിപ്പിക്കാന്‍ ഇത് സഹായിക്കുന്നു. ബേക്കിംഗ് സോഡ ദുര്‍ഗന്ധം ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

Content Highlights :There is a cleaning method using baking soda, vinegar, and ice cubes.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image