ഫോണ്‍ ഉപയോഗം അനുസരിച്ച് 'സ്മാര്‍ട്ട്‌ഫോണ്‍ പിങ്കി' നിങ്ങളെ പിടികൂടും

മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ സ്മാര്‍ട്ട് ഫോണ്‍ പിങ്കിയെക്കുറിച്ച് അറിഞ്ഞിരിക്കണം

ഫോണ്‍ ഉപയോഗം അനുസരിച്ച് 'സ്മാര്‍ട്ട്‌ഫോണ്‍ പിങ്കി' നിങ്ങളെ പിടികൂടും
dot image

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ പല തരത്തിലുള്ള ഗുണദോഷങ്ങളുണ്ട്. അത്തരത്തില്‍ ഫോണ്‍ ഉപയോഗം കൂടുന്നതുകൊണ്ട് ആളുകളെ ബാധിക്കുന്ന ഒരു ശാരീരിക പ്രശ്‌നമാണ് 'സ്മാര്‍ട്ട് ഫോണ്‍ പിങ്കി'. പേര് കേള്‍ക്കുമ്പോള്‍ കൗതുകം തോന്നുമെങ്കിലും കാര്യം അത്ര നിസാരമല്ല. ഫോണ്‍ സ്‌ക്രോള്‍ ചെയ്യുമ്പോഴോ വീഡിയോകള്‍ കാണുമ്പോഴോ സ്‌ക്രീന്‍ സമയത്തെക്കുറിച്ച് ആരും ചിന്തിക്കാറില്ല. എത്ര സമയം ഫോണില്‍ കണ്ണുനട്ട് ഇരുന്നുവെന്ന് ആലോചിച്ച് പിന്നീട് ആശങ്കപ്പെട്ടിട്ടുമുണ്ടാവും. എന്നാല്‍ ഈ ഫോണ്‍ പിടിക്കുന്ന നിങ്ങളുടെ വിരലുകളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. ഉപയോഗം കഴിഞ്ഞ് തിരികെ ഫോണ്‍ താഴെ വയ്ക്കുമ്പോള്‍ ചെറുവിരലിനുണ്ടാകുന്ന വേദനയും പലരും അവഗണിക്കും.

smartphone pinky

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗംകൊണ്ട് ചെറുവിരലിനെ ബാധിക്കുന്ന ആരോഗ്യ അവസ്ഥയാണ് സ്മാര്‍ട്ട്‌ഫോണ്‍ പിങ്കി. ഫോണ്‍ ഉപയോഗിക്കുമ്പോള്‍ തള്ളവിരല്‍ മിക്ക ചലനങ്ങളും കൈകാര്യം ചെയ്യും.അപ്പോള്‍ ഫോണിന്റെ ഭാരം താങ്ങിനിര്‍ത്തുന്നത് ചെറുവിരലാണ്. ഇത് ചെറുവിരലിലെ മൃദുവായ കോശങ്ങള്‍, സന്ധികളുടെ ഘടനകള്‍, പേശികള്‍ എന്നിവയിലേക്ക് സമ്മര്‍ദ്ദം ചെലുത്താനിടയാക്കും. സ്മാര്‍ട്ട്‌ഫോണ്‍ പിങ്കി ഒരു ഔദ്യോഗിക മെഡിക്കല്‍ രോഗനിര്‍ണയമല്ല. എന്നാല്‍ ഫോണിന്റെ ദീര്‍ഘനേരത്തെ ഉപയോഗവും ഭാരവും വിരലുകളുടെ ചലനത്തെ നിര്‍ണയിക്കുന്ന ടെന്‍ഡോണുകളെയും അവയുടെ വഴക്കത്തെ നിലനിര്‍ത്തുന്ന ചില സന്ധികളെയും ബാധിച്ചേക്കാം.ക്യൂറിയസില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ ദീര്‍ഘനേരം ഫോണ്‍ ഉപയോഗിക്കുന്നതുകൊണ്ട് ആളുകള്‍ നേരിടുന്ന ഇത്തരം ആരോഗ്യ പ്രശ്‌നത്തെക്കുറിച്ച് എടുത്ത് പറയുന്നുണ്ട്.

smartphone pinky

സ്മാര്‍ട്ട് ഫോണ്‍ പിങ്കിയുടെ പ്രത്യാഘാതങ്ങള്‍

  • വിരലിന്റെ സ്വാഭാവിക വിന്യാസത്തെ ബാധിക്കുന്ന പുറം സന്ധിയിലെ മര്‍ദ്ദം.
  • വിരലുകള്‍ക്ക് ഗ്രിപ്പ് നല്‍കുന്ന ടെന്‍ഡോണുകള്‍ക്ക് അമിത ലോഡ് നല്‍കുക.
  • കൈയുടെ വശങ്ങളിലുള്ള സംവേദനക്ഷമതയെ ബാധിക്കുന്ന ഞരമ്പുകള്‍ക്കുണ്ടാകുന്ന ഞെരുക്കം.
  • കൈപ്പത്തിയില്‍ ഉണ്ടാകുന്ന പിരിമുറുക്കം.
smartphone pinky

ചെറുവിരല്‍ സമ്മര്‍ദ്ദത്തിലാണെന്നതിന്റെ ലക്ഷണങ്ങള്‍

  • ഓരോ ആളുകളെയും അനുസരിച്ച് അനുഭവിക്കുന്ന ലക്ഷണങ്ങള്‍ വ്യത്യാസപ്പെടാം.
  • കൈയ്യുടെ പുറംഭാഗത്ത് മരവിപ്പ് അല്ലെങ്കില്‍ തരിപ്പ് അനുഭവപ്പെടുക.
  • ദീര്‍ഘനേരം ഫോണ്‍സംഭാഷണം നടത്തിയ ശേഷം വിരലുകളുടെ സന്ധിയില്‍ വേദനയോ മുറുക്കമോ അനുഭവപ്പെടുന്നു.
  • ചെറുവിരല്‍ വളയ്ക്കുമ്പോഴോ നിവര്‍ത്തുമ്പോഴോ അസ്വസ്ഥത ഉണ്ടാവുക.
  • ശക്തി ആവശ്യമുള്ള ജോലി ചെയ്യുമ്പോള്‍ കൈപ്പത്തിയില്‍ ബുദ്ധിമുട്ട് തോന്നുക.
  • കൈകള്‍ ഉള്‍പ്പെടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന നീണ്ടുനില്‍ക്കുന്ന വേദന.
  • സന്ധികളിലെ വര്‍ധിച്ച സമ്മര്‍ദ്ദം.

വിരലുകളുടെ സമ്മര്‍ദ്ദം എങ്ങനെ തടയാം

ഈ ഡിജിറ്റല്‍ യുഗത്തില്‍ സ്മാര്‍ട്ട് ഫോണ്‍ അടക്കമുള്ള ഉപകരണങ്ങളുടെ ഉപയോഗം ഒഴിവാക്കാനാവില്ല. എന്നാല്‍ ചില കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ ബുദ്ധിമുട്ടുകള്‍ ഒരു പരിധിവരെ ഒഴിവാക്കാം. ഒരു കൈയ്യ് ഉപയോഗിച്ച് ഫോണ്‍ ഉപയോഗിക്കുന്നതിന് പകരം രണ്ട് കൈകളും ഉപയോഗിച്ച് ചെറുവിരലില്‍ ഫോണ്‍ പിടിക്കുന്ന ഭാരം ക്രമീകരിക്കുക. കൂടുതല്‍ സമയം ഫോണ്‍ ഉപയോഗിക്കുന്നതിന് പകരം ഇടയ്ക്കിടയ്ക്ക് ഇടവേളകളെടുക്കാം. വീഡിയോകളും മറ്റും കാണുമ്പോള്‍ ഫോണ്‍ സ്റ്റാന്‍ഡുകള്‍ ഉപയോഗിക്കാവുന്നതാണ്. കൈവിരലുകള്‍ നിവര്‍ത്തിയും മടക്കിയും ചെറിയ എക്‌സര്‍സൈസുകള്‍ ചെയ്യാവുന്നതാണ്.

Content Highlights :If you are a mobile phone user, you should know about smartphone pinky

dot image
To advertise here,contact us
dot image