

പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ ഒരുക്കിയ ഡീയസ് ഈറെ മികച്ച പ്രതികരണമാണ് തിയേറ്ററിൽ നിന്നും നേടിയത്. ഒരു A സർട്ടിഫിക്കറ്റ് ലഭിച്ച ഹൊറർ സിനിമയ്ക്ക് വലിയ സ്വീകാര്യതയാണ് നേടിയത്. ചിത്രം ഇപ്പോൾ ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. ഒടിടിയിലും മികച്ച അഭിപ്രായമാണ് സിനിമയാണ് ലഭിക്കുന്നത്.
ഗംഭീര സൗണ്ട് ഡിസൈൻ ആണ് സിനിമയുടേതെന്നും ചിത്രത്തിന്റെ വിഷ്വലുകൾ ഞെട്ടിച്ചെന്നുമാണ് അഭിപ്രായങ്ങൾ വരുന്നത്. തമിഴ് പ്രേക്ഷകരിൽ നിന്ന് മികച്ച റെസ്പോൺസ് ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഒടിടിയിലും സിനിമ ഭയപ്പെടുത്തുന്നു എന്നാണ് മറ്റൊരാൾ എക്സിൽ കുറിച്ചിരിക്കുന്നത്. 37.68 കോടിയാണ് സിനിമ കേരള ബോക്സ് ഓഫീസിൽ നിന്നും നേടിയത്. ആഗോള ബോക്സ് ഓഫീസിൽ നിന്നും ചിത്രം 80 കോടിക്കും മുകളിൽ നേടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 'ക്രോധത്തിന്റെ ദിനം' എന്ന അര്‍ത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്നതാണ് ചിത്രത്തിന്റെ ടൈറ്റില്‍ ടാഗ് ലൈന്‍. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും രാഹുൽ സദാശിവൻ തന്നെയാണ്.
I'm still shock after watching #DiésIraé! The cinematography, the atmosphere, the scares... this film is a true Fantastic. 👀👏🏼💯#DiesIraeOnHotstar #JioHotstar pic.twitter.com/uir9b8gD9d
— TAJ (@iamtaj45) December 5, 2025
ക്രിസ്തുമസും ഒടിടിയിൽ ഡീയസ് ഈറെ ആഘോഷമാക്കും എന്നാണ് ആരാധകർ പറയുന്നത്. ഈ വർഷം തുടരെ സൂപ്പർഹിറ്റുകൾ സമ്മാനിച്ച മോഹൻലാലിന്റെ മൂന്ന് ചിത്രങ്ങളും 50 കോടിയിലധികം കളക്ഷൻ നേടിയിരുന്നു. അങ്ങനെ മലയാളത്തിൽ ഈ അപൂർവ്വ നേട്ടം കൈവരിച്ച നടൻ മോഹൻലാൽ ആയി മാറി. ഇപ്പോഴിതാ 50 കോടി പിന്നിട്ടതോടെ അതേ റെക്കോർഡ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പ്രണവ് മോഹൻലാലും. തിയേറ്ററിലേത് പോലെ ഒടിടിയിലും സിനിമയ്ക്ക് വലിയ തരംഗമുണ്ടാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
Content Highlights: Dies Irae response after OTT release