ഡേറ്റിംഗില്‍ സ്ത്രീകളുടെ ഇഷ്ടമൊക്കെ മാറി പുരുഷന്മാരേ...

ഇന്ത്യയില്‍ ഡേറ്റിംഗ് സംസ്‌കാരത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്

ഡേറ്റിംഗില്‍ സ്ത്രീകളുടെ ഇഷ്ടമൊക്കെ മാറി പുരുഷന്മാരേ...
dot image

കത്തുകളയച്ചും നാളുകള്‍ കാത്തിരുന്ന് കണ്ടും വഴിയോരങ്ങളില്‍ കാത്തുനിന്നുമൊക്കെ പ്രണയിച്ചിരുന്ന 80 കളിലെയും 90 കളിലെയും പ്രണയസങ്കല്‍പ്പത്തെ അപ്പാടെ പൊളിച്ചെഴുതിയവരാണ് ന്യൂജനറേഷന്‍. 'ദിവ്യ പ്രണയ സങ്കല്‍പങ്ങളെ' കാറ്റില്‍പറത്തിക്കൊണ്ട്,

ജെന്‍ഡര്‍ റോളുകളില്‍ ഒതുങ്ങി നില്‍ക്കാതെയാണ് ഇന്നത്തെ പല പ്രണയങ്ങളും മുന്നോട്ടു പോകുന്നത്. ഓപ്പണ്‍ റിലേഷന്‍ഷിപ്പുകളും, പല രീതിയിലുള്ള ബന്ധങ്ങളെ പല പേരിട്ട് വിളിച്ചും, വേണ്ടെന്ന് തോന്നുമ്പോള്‍ ഹാപ്പിയായി പിരിഞ്ഞും ഒക്കെ പോയിരുന്ന ന്യൂജനറേഷന്‍ ഡേറ്റിംഗ് സംസ്‌കാരത്തില്‍ പല മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്.

dating in india

Aisle എന്ന ഡേറ്റിംഗ് ആപ്പില്‍ നടത്തിയ The Commitment Decade എന്ന സര്‍വ്വേയില്‍ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ 3,400 അവിവാഹിതരില്‍ നടത്തിയ സര്‍വേയില്‍ 97 ശതമാനം സ്ത്രീകളും കാഷ്വല്‍ ഡേറ്റിംഗിനേക്കാള്‍ ഗൗരവകരമായ ബന്ധം തുടരാന്‍ ഇഷ്ടപ്പെടുന്നവരാണെന്നാണ് കണ്ടെത്തിയത്. അതുപോലെ വൈകാരിക ആഴം, സമത്വം, സ്ഥിരത എന്നിവ ഉള്‍പ്പെടുന്ന ബന്ധങ്ങളാണ് ഇപ്പോള്‍ ആളുകള്‍ ഇഷ്ടപ്പെടുന്നത്. പത്ത് സ്ത്രീകളെയെടുത്താല്‍ അതില്‍ 9 പേര്‍ അര്‍ഥവത്തായ ബന്ധങ്ങള്‍ ആഗ്രഹിക്കുന്നവരാണെന്നും മൂന്നില്‍ ഒരാള്‍ ഡേറ്റിംഗ് കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവരാണെന്നും Aisle ലെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗൗരവമേറിയ റിലേഷന്‍ഷിപ്പില്‍ താല്‍പര്യമില്ലെന്ന് കരുതപ്പെടുന്ന പുരുഷന്മാരുടെ ചിന്താഗതികളും മാറിയിട്ടുണ്ട്. 80 % Gen Z ഉം 88 % മില്ലേനിയല്‍ പുരുഷന്മാരും ഇപ്പോള്‍ റിലേഷന്‍ഷിപ്പില്‍ ഗൗരവം കാണിക്കുന്നവരാണ്. പങ്കാളികള്‍ പലരും പരസ്പരം പിന്തുണച്ചും ഒരുമിച്ച് പോകാനും ഇഷ്ടമുളളവരുമാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ പല തരത്തിലുള്ള ഡേറ്റിംഗ് ട്രെന്‍ഡുകള്‍ മാറിമറിഞ്ഞ് വന്നിരുന്നെങ്കിലും ഇന്ന് അതെല്ലാം മാറി. സ്ഥിരതയും വൈകാരിക സത്യസന്ധതയും ആഗ്രഹിക്കുന്ന പുതിയ യുഗമാണിത്.

dating in india

മാനസികമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ലെങ്കില്‍ പിരിയാം

ഇന്നത്തെക്കാലത്ത് എല്ലാവരുംതന്നെ വൈകാരികമയ പിന്തുണ ആഗ്രഹിക്കുന്നവരാണ്. സര്‍വ്വേ പ്രകാരം Gen Z കാലഘട്ടത്തിലെ 67 % സ്ത്രീകളും മാനസികമായ പൊരുത്തപ്പെടല്‍ ഇല്ലാത്തതുകൊണ്ട് ബന്ധം അവസാനിപ്പിക്കുന്നവരാണ്. അതിന് കാരണം അവരൊന്നും ക്ഷമയില്ലാത്തവരാണെന്നല്ല. അവര്‍ ബന്ധങ്ങളുടെ കാര്യത്തില്‍ കുറച്ചുകൂടി ബോധ്യങ്ങളുള്ളവരാണ് എന്നതാണ്.

dating in india

പൊരുത്തപ്പെടാന്‍ കഴിയാതെ വരുന്നതും വൈകാരികമായ പിന്തുണ ലഭിക്കാതെ വരുന്നതും ഇക്കാലത്ത് പങ്കാളികള്‍ക്കിടയില്‍ പ്രധാന വെല്ലുവിളിയാണ്. ആളുകള്‍ ടോക്സിക് ബന്ധങ്ങളില്‍നിന്ന് അകന്നുമാറാനും തയ്യാറാണ്. അതുകൊണ്ട് വേര്‍പിരിയലുകളെ ചുറ്റിപ്പറ്റിയുള്ള മാനസിക ബുദ്ധിമുട്ടുകള്‍ വളരെ കുറവാണ്. അതുകൊണ്ടുതന്നെ ഡേറ്റിംഗിന്റെ ഒരു പുതിയ യുഗം ആരംഭിക്കുകയാണ്. GenZ മുതല്‍ millennials വരെയുള്ള എല്ലാ ആളുകളും ആധികാരികതയാണ് ബന്ധത്തിന്റെ അടിസ്ഥാനം എന്ന് കരുതുന്നു. വൈകാരികമായി പക്വതയുള്ളവരും, സ്ഥിരമായി ആശയവിനിമയം നടത്തുന്നവരും, പിന്തുണയ്ക്കുന്നവരുമായ പങ്കാളികളെയാണ് ആളുകള്‍ ആഗ്രഹിക്കുന്നത്.

Content Highlights :Big changes are happening in dating culture in India.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image