യുഎഇ രാഷ്ട്ര പിതാവിന് മണല്‍ ചിത്രത്തിലൂടെ ആദരം; വിസ്മയിപ്പിച്ച് മലയാളി ചിത്രകാരൻ

അബുദാബിയില്‍ നിന്നാണ് മണല്‍ ചിത്ര രചനക്ക് മലയാളിയായ ഡോ.നിജിത്ത് ചന്ദ്രന്‍ തുടക്കം കുറിച്ചത്.

യുഎഇ രാഷ്ട്ര പിതാവിന് മണല്‍ ചിത്രത്തിലൂടെ ആദരം; വിസ്മയിപ്പിച്ച് മലയാളി ചിത്രകാരൻ
dot image

യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി രാഷ്ട്ര പിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന് മണല്‍ ചിത്രത്തിലൂടെ ആദരം അര്‍പ്പിച്ച് ചിത്രകാരനും എഴുത്തുകാരനുമായ ഡോ.നിജിത്ത് ചന്ദ്രന്‍. യുഎഇയുടെ ഏഴ് എമിറേറ്റിലൂടെയും സഞ്ചരിച്ചുകൊണ്ടാണ് വ്യത്യസ്തമായ മണല്‍ ചിത്രങ്ങള്‍ ഇദ്ദേഹം തയ്യാറാക്കിയത്.

യുഎഇയുടെ തലസ്ഥാനമായ അബുദാബിയില്‍ നിന്നാണ് മണല്‍ ചിത്ര രചനക്ക് മലയാളിയായ ഡോ.നിജിത്ത് ചന്ദ്രന്‍ തുടക്കം കുറിച്ചത്. തുടര്‍ന്ന് ദുബായ്, അജ്മാന്‍, ഉമ്മുല്‍ഖൈന്‍, റാസ്അല്‍ ഖൈമ, ഷാര്‍ജ, ഫുജൈറ എന്നിവിടങ്ങളിലും വേറിട്ട ചിത്രങ്ങള്‍ ഒരുക്കി. ഓരോ എമിറേറ്റിലെയും മണലില്‍ മള്‍ട്ടി പര്‍പ്പസ് ലിക്വിഡ് ഗ്രൂ ഉപയോഗിച്ച് യുഎഇ രാഷ്ട്ര പിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ചിത്രത്തിന്റ രേഖ തയ്യാറാക്കുകാകയിരുന്നു ആദ്യം ഘട്ടം. പിന്നീട് അക്രിലിക് പെയിന്റില്‍ മണല്‍ ചേര്‍ത്ത് അത് ക്യാന്‍വാസില്‍ പകര്‍ത്തി.പിന്നാലെ പിറവി എടുത്തത് മണല്‍ ചിത്രത്തിന്റെ വിസ്മയ കാഴ്ച. ഒരു ചിത്രകാരന്‍ എന്ന നിലയില്‍ ഇത് അഭിമാന മുഹൂര്‍ത്തമാണെന്ന് നിജിത്ത് ചന്ദ്രന്‍ പറയുന്നു.

ഫുജൈറയില്‍ നടന്ന ദേശീയ ദിനാഘോഷ ചടങ്ങിലും നിജിത്ത് ചന്ദ്രന്റ മണല്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ഇതിന് മുമ്പ് നിരവധി കലാകാരന്മാര്‍ ഒരുപാട് മണല്‍ ചിത്രങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെങ്കിലും ഓരോ എമിറേറ്റിലൂടെയും യാത്ര ചെയ്ത് ഒരു കാലാകരന്‍ വ്യത്യസ്തമായ മണല്‍ ചിത്രങ്ങള്‍ ഒരുക്കുന്നത് ഇത് ആദ്യമാണ്.

Content Highlights: Dubai unveils striking ground artwork honouring UAE's founders

dot image
To advertise here,contact us
dot image