

പത്തനംതിട്ട: പത്തനംതിട്ടയില്‍ നാല്‍പ്പതുകാരിക്ക് വെട്ടേറ്റു. പത്തനംതിട്ട കൂടല്‍ ഇഞ്ചപ്പാറയിലാണ് സംഭവം. ഇഞ്ചപ്പാറ സ്വദേശി റിനിക്കാണ് വെട്ടേറ്റത്. റിനിയുടെ സുഹൃത്തായ ബിനുവാണ് ആക്രമിച്ചത്.
രാത്രി എട്ട് മണിയോടെയാണ് സംഭവം. മകനോടൊപ്പം സ്കൂട്ടറിൽ വരവെ വീടിന്‍റെ ഗേറ്റിനടുത്തുവെച്ചാണ് റിനിക്ക് വെട്ടേറ്റത് കഴുത്തിലും തലയിലും ദേഹത്തും വെട്ടേറ്റ റിനിയെ കോന്നിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ല. പ്രതി ബിനുവിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
Content Highlights: Forty-year-old woman Attacked by friend in pathanamthitta: injured