

അസിഡിറ്റിയും ഗ്യാസ് ട്രബിളും മൂലമുള്ള പ്രശ്‌നങ്ങള്‍ ഓരോ തവണ ഉണ്ടാകുമ്പോഴും അതിനുള്ള മരുന്നുകള്‍ അടിക്കടി കഴിക്കുന്നവരുണ്ട്. ഈ മരുന്നുകള്‍ അസിഡിറ്റിയുടെയുടെയും ഗ്യാസിന്റെയും ലക്ഷണങ്ങളെ ലഘൂകരിക്കുമെങ്കിലും മറുവശത്ത് അവ ആരോഗ്യത്തെ വഷളാക്കും.
പാന്‍ടോപ്പ് 20, പാന്‍ ഡി, പാന്‍ 40 ഇവയിലെല്ലാം ആമാശയത്തിലെ ആസിഡിനെ കുറയ്ക്കുന്ന ഒരു പ്രോട്ടോണ്‍ പമ്പ് ഇന്‍ഹ്ബിറ്റായ പാന്റോപ്രോസോള്‍ അടങ്ങിയിട്ടുണ്ട്. ഈ മരുന്നുകള്‍ ആസിഡ് പ്രശ്‌നങ്ങളും നെഞ്ചെരിച്ചിലും ഉള്ളവരെ സഹായിക്കുന്നു. എന്നാല്‍ ഈ ഗുളികകളുടെ ഉയര്‍ന്ന അളവിലുളള ഉപയോഗം വിറ്റാമിന്‍ ബി 12, മഗ്നീഷ്യം എന്നിവയുടെ അളവ് കുറയലിനും ഓസ്റ്റിയോപോറിസിസ് സംബന്ധമായ എല്ലുകളുടെ ഒടിവുകള്‍ പോലുള്ള അസ്ഥി പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു. ആമാശയത്തിലെ ആസിഡ് ഉത്പാദനത്തെ തടയുന്ന പിപിഐ ഗ്രൂപ്പില്‍പ്പെടുന്നവയാണ് പാന്റോപ്രോസോള്‍. വളരെ കുറഞ്ഞ സമയത്തേക്ക് മാത്രമേ പാന്റോപ്രോസോള്‍ ആസിഡിനെ തടയുന്നുളളൂ. ജാമയില്‍ നടത്തിയ ഒരു പഠനത്തില്‍ രണ്ട് വര്‍ഷമോ അതില്‍ കൂടുതലോ പിപിഐകള്‍ ഉപയോഗിച്ച ആളുകള്‍ക്ക് വിറ്റാമിന്‍ ബി12 ന്റെ കുറവ് ഉണ്ടാകാനുളള സാധ്യത കൂടുതലാണെന്ന് കണ്ടെത്തി. 12 മാസമോ അതില്‍ കൂടുതലോ കാലയളവില്‍ ഈ മരുന്നുകള്‍ കഴിക്കുന്നത് വിറ്റാമിന്‍ ബി-12 ന്റെ ലെവലുകള്‍ കുറച്ചേക്കാം.

വിറ്റാമിന്‍ ബി -12 ന്റെ കുറവ് ക്ഷീണം, ചര്‍മ്മത്തിലെ വിളര്‍ച്ച, കൈകൈലുകളിലെ മരവിപ്പ്, മോശം മാനസികാവസ്ഥ, ഓര്‍മ്മക്കുറവ് എന്നിവയ്ക്ക് കാരണമാകുന്നു. വിറ്റാമിന്‍ ബി-12 ന്റെ കുറവ് ദീര്‍ഘകാലമായി ഉണ്ടെങ്കില്‍ അത് ഞരമ്പുകളെ തകരാറിലാക്കും. ഈ അവസ്ഥ നേരത്തെ കണ്ടുപിടിക്കാനും പ്രയാസമാണ്.
പേശികളുടെയും നാഡികളുടെയും പ്രവര്‍ത്തനം, ഹൃദയമിടിപ്പ്, അസ്ഥികളുടെ ആരോഗ്യം എന്നിവയ്ക്ക് മഗ്നീഷ്യം ആവശ്യമാണ്. മഗ്നീഷ്യത്തെ പ്രധാനമായും ചെറുകുടല്‍ ആഗീരണം ചെയ്യുന്നു. ദീര്‍ഘകാലം ഗ്യാസിനുള്ള ഗുളികകള്‍ കഴിക്കുന്നത് ഹൈപ്പോഗ്ലൈസീമിയ(മഗ്നീഷ്യത്തിന്റെ കുറവ്)ക്ക് കാരണമാകുന്നു. പേശികളിലെ വലിവ്, വിറയല്‍, ക്ഷീണം, ക്രമരഹിതമായ ഹൃദയമിടിപ്പ്, അപസ്മാരം എന്നിവ മഗ്നീഷ്യം കുറവിന്റെ ലക്ഷണങ്ങളില്‍പ്പെടാം.

നമ്മുടെ വയറിലെ ആസിഡ്, ഭക്ഷണത്തിലെ ചിലതരം കാല്‍സ്യത്തിന്റെ (പ്രത്യേകിച്ച് അസ്ഥികളുടെ ശക്തിക്ക് പ്രധാനമായ കാര്‍ബണ്‍ കാര്‍ബണേറ്റ് ലയിപ്പിക്കാനും ആഗിരണം ചെയ്യാനും സഹായിക്കുന്നവ) ആഗീരണം കുറയ്ക്കുന്നു. ഇത് അസ്ഥികളുടെ സാന്ദ്രത കുറയ്ക്കുകയും ഒടിവുകള്‍ ഉണ്ടാകാനിടയാക്കുകയും ചെയ്യും.
പ്രായമായവരിലാണ് ഇത്തരം പ്രശ്‌നങ്ങള്‍കൊണ്ടുണ്ടാകുന്ന ഒടിവുകള്‍ക്കുള്ള സാധ്യത. ആര്‍ത്തവ വിരാമം, കുറഞ്ഞ ശരീരഭാരം, പുകവലി, സ്റ്റിറോയിഡുകള്‍ അല്ലെങ്കില്‍ കുറഞ്ഞ കാല്‍സ്യം, വിറ്റാമിന്‍ ഡി എന്നിവയുടെ അളവ് തുടങ്ങിയ ഓസ്റ്റിയോപോറിസിസ് അപകട സാധ്യതയുളളവര്‍ ഇവരെല്ലാം ഒരുവര്‍ഷത്തിലേറെയായി അസിഡിറ്റിക്കും ഗ്യാസിനും ഉള്ള ഗുളികകള്‍ കഴിക്കുന്നത് അപകട സാധ്യത കൂട്ടുന്നു.

PANTOP 20, PAN D, PAN-40 പോലുളള മരുന്നുകള്‍ ശരിയായ രീതിയില്‍ ശരിയായ അളവില്‍ ഉപയോഗിക്കുകയാണെങ്കില്‍ സുരക്ഷിതമാണ്. എന്നാല്‍ ദീര്‍ഘകാല ഉപയോഗവും സ്വയം ചികിത്സയും നല്ലതല്ല. രോഗിയുടെ ശാരീരിക അവസ്ഥകള്‍ അറിഞ്ഞാണ് ഡോക്ടര്‍മാര്‍ മരുന്നുകള്‍ നിര്‍ദ്ദേശിക്കുന്നത്. അതുകൊണ്ട് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ഡോക്ടറുടെ അഭിപ്രായം തേടേണ്ടതാണ്.
Content Highlights :Are you regularly taking medications for gas? Big health problems await you