നിങ്ങള്‍ INFJ വ്യക്തിത്വം ഉള്ളവരാണോ?; എന്താണ് അപൂര്‍വമായി കാണപ്പെടുന്ന ഈ സ്വഭാവ സവിശേഷത

ജനസംഖ്യയുടെ 1%ത്തില്‍ താഴെയാണ് ഈ വ്യക്തിത്വമുള്ളവര്‍. ലോകത്തില്‍ ഏറ്റവും അപൂര്‍വമായ സ്വഭാവ സവിശേഷതയുള്ളവരുമാണ് ഇവര്‍

നിങ്ങള്‍ INFJ വ്യക്തിത്വം ഉള്ളവരാണോ?; എന്താണ് അപൂര്‍വമായി കാണപ്പെടുന്ന ഈ സ്വഭാവ സവിശേഷത
dot image

മറ്റുളളവര്‍ക്ക് പൊരുത്തപ്പെടാന്‍ കഴിയാത്ത രീതിയില്‍ പ്രവര്‍ത്തിക്കുന്ന മനസുള്ളവരാണോ നിങ്ങള്‍? എവിടെയും ഒത്തുപോകില്ല എന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? എങ്കില്‍ ഒന്ന് അറിഞ്ഞോളൂ, ലോകത്തിലെ ഏറ്റവും അപൂര്‍വമായ വ്യക്തിത്വത്തിന് ഉടമയായിരിക്കാം ഒരുപക്ഷെ

നിങ്ങള്‍. INFJ എന്ന വ്യക്തിത്വ ഗ്രൂപ്പിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. അവബോധവും, സഹാനുഭൂതിയും ഉള്‍ക്കാഴ്ചയുള്ളവരുമാണ് INFJ യിലുള്ളത്. മറ്റുള്ളവര്‍ കാണാത്ത രീതിയില്‍ ലോകത്തെ കാണുന്ന ഇത്തരക്കാര്‍ പല തരത്തിലുളള സവിശേഷിതയുള്ളവരാണ്. അന്തര്‍മുഖരുമല്ല ബഹിര്‍മുഖരുമല്ലാത്ത ആളുകളാണ് ഇവര്‍. introverted (അന്തര്‍മുഖത്വം), intuitive( അവബോധം), feeling(വികാരം), judging(വിധിക്കല്‍) ഈ പ്രത്യേകതകള്‍ ഒന്നുചേര്‍ന്നവാരാണ് infj ക്കാര്‍. എന്തൊക്കെയാണ് അവരുടെ പ്രത്യേകതകള്‍ എന്നുനോക്കാം.

infj charactor

ആളുകളുടെ മനസ് പെട്ടെന്ന് മനസിലാക്കുന്നു

സംസാരത്തിനിടയില്‍ നിങ്ങളോട് ആരെങ്കിലും ചോദിച്ചിട്ടുണ്ടോ 'നിങ്ങള്‍ക്ക് ഇക്കാര്യങ്ങളൊക്കെ എങ്ങനെ അറിയാം' എന്ന്. ഇത് അത്ഭുതവിദ്യയൊന്നും അല്ല. തലച്ചോറ് പ്രവര്‍ത്തിക്കുന്ന രീതിയാണ് അതിന് കാരണം. ആളുകളുടെ സൂക്ഷ്മഭാവങ്ങള്‍, ശബ്ദത്തിലെ മാറ്റങ്ങള്‍, ശരീരഭാഷ ഇവയൊക്കെ സൂക്ഷ്മയായി നിരീക്ഷിക്കുന്നതുകൊണ്ടാണ്. അതുകൊണ്ടുതന്നെ INFJ പേഴ്‌സണാലിറ്റിയുളളവര്‍ വളരെ സഹാനുഭൂതിയും കരുണയും ഉള്ളവരാണ്.

മറ്റുള്ളവരുടെ ദുംഖം നിങ്ങളെയും ആഴത്തില്‍ ബാധിക്കും

മറ്റുളളവരുടെ വികാരങ്ങള്‍ ശ്രദ്ധിക്കുന്നു എന്ന് മാത്രമല്ല. ആ വികാരങ്ങള്‍ നിങ്ങളുടേതുകൂടിയായി അനുഭവപ്പെടുന്നു. ഒരു സുഹൃത്ത് ഹൃദയം തകര്‍ന്നിരിക്കുമ്പോള്‍ ആ വേദന നിങ്ങളുടേതുകൂടിയായി മാറും. ചുറ്റുമുളള വൈകാരിക അന്തരീക്ഷത്തെ ആഗിരണം ചെയ്യുന്നതുകൊണ്ടാണ് ഇത്. ഈ സ്വഭാവം ഒരുവശത്ത് അനുഗ്രഹവും മറുവശത്ത് ഭാരവും ആയേക്കാം.

ആഴമേറിയതും അര്‍ഥവത്തായതുമായ സംഭാഷണങ്ങള്‍ ഇഷ്ടപ്പെടുന്നവരാണ്

സെലിബ്രിറ്റി ഗോസിപ്പുകളോ മറ്റ് നിസാരമായോ വിഷയങ്ങളെ കുറിച്ചോ ഉള്ള സംഭാഷണങ്ങള്‍ ഒട്ടും ഇഷ്ടപ്പെടാത്തവരാകാം ഇക്കൂട്ടര്‍. പകരം സ്വപ്‌നങ്ങള്‍, തത്വചിന്ത ഇവയെക്കുറിച്ചുളള സംഭാഷണങ്ങളാണെങ്കില്‍ താല്‍പര്യവുമായിരിക്കും. വിഷയങ്ങളെക്കുറിച്ച് ആഴത്തിലുള്ള സംഭാഷണങ്ങളാണ് ഇത്തരക്കാരെ പ്രചോദിപ്പിക്കുന്നത്.

infj charactor

നിങ്ങളൊരു ശാഠ്യക്കാരനോ ശാഠ്യക്കാരിയോ ആയിരിക്കും

നിങ്ങളെ അടുത്തറിയാത്ത ആളുകള്‍ ചിലപ്പോള്‍ തെറ്റിദ്ധരിച്ചേക്കാം. കാരണം നിര്‍ബന്ധബുദ്ധി എന്ന പ്രത്യേകത കൊണ്ടുതന്നെ. ഏറ്റവും ദയാലുവായ ആളായിരിക്കും നിങ്ങള്‍. പക്ഷേ ധാര്‍മികതയ്ക്ക് നിരക്കാത്ത കാര്യങ്ങള്‍ കാണുമ്പോള്‍ ശക്തമായി പ്രതികരിക്കും.

നേര്‍രേഖയില്‍ പ്രവര്‍ത്തിക്കുന്ന മനസുളളവരല്ല

INFJ വ്യക്തിത്വമുള്ളവരുടെ മനസ് നേര്‍രേഖയില്‍ പ്രവര്‍ത്തിക്കില്ല.

അടുക്കി വച്ചിരിക്കുന്നതുപോലുള്ള ചില പാറ്റേണുകള്‍ അനുസരിച്ചാണ് മനസ് പ്രവര്‍ത്തിക്കുന്നത്. കാര്യത്തെക്കുറിച്ച് അവബോധമുളളതുപോലെതന്നെ അവ വിശകലനം ചെയ്യുന്നതിലും സമൃദ്ധരായിരിക്കും. ഉള്‍കാഴ്ചയുളളതുകൊണ്ടുതന്നെ ഒരാള്‍ സ്വയം വെളിപ്പെടുത്തുന്നതിന് മുന്‍പ് തന്നെ അവരുടെ ഉദ്ദേശ്യം നിങ്ങള്‍ക്ക് മനസിലാകും. സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ മനസിലാക്കാനും, വഞ്ചന തിരിച്ചറിയാനും ഒക്കെ മികവുപുലര്‍ത്തും.

infj charactor

മറ്റുള്ളവര്‍ അവരുടെ ഉപദേഷ്ടാവായി കാണുന്നു

അപരിചിതരായ ആളുകള്‍ അവരുടെ ജീവിതകഥകള്‍ നിങ്ങളോട് വന്ന് പറയും. സുഹൃത്തുക്കള്‍ അവരുടെ പ്രശ്‌നങ്ങളുമായി നിങ്ങളുടെ അടുത്തെത്തുന്നു. പരിചയക്കാര്‍ ആരോടും പറയാത്ത അവരുടെ രഹസ്യങ്ങള്‍ നിങ്ങളോട് പറയുന്നു. മുന്‍വിധി കൂടാതെ കേള്‍ക്കാനും ആളുകളെ മനസിലാക്കാനും സാധിക്കുന്നത് ഇത്തരക്കാരുടെ വലിയ പ്രത്യേകതയാണ്.

മിക്ക ഗ്രൂപ്പുകളിലും സ്ഥാനമില്ലാത്തവരാണ് നിങ്ങളെന്ന് തോന്നും

വ്യത്യസ്തമായ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിയുന്നവരായിരിക്കും ഇവര്‍. പക്ഷെ,

എല്ലാവരുടെയും ഒപ്പം ഉണ്ടെങ്കിലും ഒരു ഗ്രൂപ്പിനും അനുയോജ്യമല്ലാത്ത ആളാണെന്ന് തോന്നിയേക്കാം. സാമൂഹികമായ ഒത്തുചേരല്‍ ആസ്വദിക്കാനാവുമെങ്കിലും ഒരിക്കലും അതില്‍ പൂര്‍ണമായും മുഴുകാന്‍ കഴിയില്ല.

Content Highlights :Are you an INFJ personality?; What is this rare trait?





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image