സഞ്ജു നിരാശപ്പെടുത്തി; സയ്യിദ് മുഷ്‌താഖ്‌ അലി ട്രോഫിയിൽ റെയിൽവേസിനോട് തോറ്റ് കേരളം

റെയില്‍വേസിനെതിരെ കേരളത്തിന് 32 റണ്‍സിന്‍റെ വമ്പൻ തോൽവി.

സഞ്ജു നിരാശപ്പെടുത്തി; സയ്യിദ് മുഷ്‌താഖ്‌ അലി ട്രോഫിയിൽ റെയിൽവേസിനോട് തോറ്റ് കേരളം
dot image

സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയില്‍ റെയില്‍വേസിനെതിരെ കേരളത്തിന് 32 റണ്‍സിന്‍റെ വമ്പൻ തോൽവി തോല്‍വി. 150 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളത്തിന് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 117 റൺസ് മാത്രമാണ് നേടിയത്.

25 പന്തില്‍ 19 റണ്‍സെടുത്ത ക്യാപ്റ്റൻ സഞ്ജു സാംസണാണ് കേരളത്തിന്‍റെ ടോപ് സ്കോറര്‍. സല്‍മാന്‍ നിസാര്‍ 18 റൺസും അഖില്‍ സ്കറിയയും അങ്കിത് ശര്‍മയും 15 റണ്‍സ് വീതവുമെടുത്തു. റെയില്‍വേസിനായി അടല്‍ ബിഹാരി റായി മൂന്ന് വിക്കറ്റും ശിവം ചൗധരി രണ്ട് വിക്കറ്റുമെടുത്തു.

നേരത്തെ റെയിൽവേസിനായി നവ്‌നീത് (35 ), രവി സിംഗ് (25 ) ശിവം ചൗധരി (24 ) എന്നിവർ മികച്ച പ്രകടനം കാഴ്ച്ച വെച്ചു. കേരളത്തിനായി ആസിഫ് മൂന്ന് വിക്കറ്റും ഷറഫുദ്ധീനും അഖിൽ സ്കറിയയും രണ്ട് വീതം വിക്കറ്റും നേടി.

ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ കേരളം തകർപ്പൻ വിജയം നേടിയിരുന്നു. ഒഡീഷയെ 10 വിക്കറ്റിനാണ് കേരളം പരാജയപ്പെടുത്തിയത്. രോഹൻ കുന്നുമ്മലിന്റെ സെഞ്ച്വറിയും ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ അർദ്ധ സെഞ്ച്വറിയുമാണ് ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ കേരളത്തിന് വിജയമൊരുക്കിയത്.

Content Highlights: syed mushtaq ali trophy kerala lost to railways

dot image
To advertise here,contact us
dot image