നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ; നടപടികളെ സ്വാഗതം ചെയ്യുന്നു; രാഹുലിനെതിരായ കേസില്‍ K C വേണുഗോപാല്‍

പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ രാഹുലിന് സംരക്ഷണം ഒരുക്കുന്നുണ്ടല്ലോയെന്ന ചോദ്യത്തോടും കെ സി പ്രതികരിച്ചു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ; നടപടികളെ സ്വാഗതം ചെയ്യുന്നു; രാഹുലിനെതിരായ കേസില്‍ K C വേണുഗോപാല്‍
dot image

ന്യൂഡല്‍ഹി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ കേസിലെ നിയമനടപടികളെ പൂര്‍ണ്ണമായും സ്വാഗതം ചെയ്യുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. രാജ്യത്ത് നിയമം ഉണ്ടല്ലോ. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. പൂര്‍ണ്ണമായും സ്വാഗതം ചെയ്യുന്നുവെന്നുമാണ് കെ സി വേണുഗോപാല്‍ പ്രതികരിച്ചത്.

പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ രാഹുലിന് സംരക്ഷണം ഒരുക്കുന്നുണ്ടല്ലോയെന്ന ചോദ്യത്തോട് അതൊക്കെയും തെറ്റിദ്ധാരണയുണ്ടാക്കുന്ന കാര്യങ്ങളാണെന്നായിരുന്നു കെ സി വേണുഗോപാല്‍ പറഞ്ഞത്. 'ഈ സംഭവം ഉണ്ടായപ്പോള്‍ തന്നെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് രാഹുലിനെ മാറ്റുകയും പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ഉണ്ടായി. പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയെന്ന് പറഞ്ഞാല്‍ കടുത്ത നടപടിയാണ്. നിയമസഭ നടക്കുമ്പോള്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ അദ്ദേഹം ഉണ്ടായിരുന്നില്ല. ആരോപണം വന്നൊരാള്‍ക്കെതിരെ എടുക്കാനാകുന്നതിന്റെ പരമാവധി നടപടിയാണ് കോണ്‍ഗ്രസ് പാര്‍ട്ടി എടുത്തിരിക്കുന്നത്', കെ സി വേണുഗോപാല്‍ പറഞ്ഞു.

സമാനമായ ആരോപണം മറ്റുപാര്‍ട്ടികളില്‍ വന്നപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോയെന്നും കെ സി മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. രാഹുലുമായി ബന്ധപ്പെട്ട കേസില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. മറ്റുകാര്യങ്ങളെന്തെങ്കിലും ഉണ്ടെങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസ് അന്വേഷിക്കട്ടെ. പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്‌തൊരാള്‍ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കരുതെന്നും കെ സി വേണുഗോപാല്‍ വിശദീകരിച്ചു.

Content Highlights: welcome legal action in Rahul Mamkootathil Case said K C Venugopal

dot image
To advertise here,contact us
dot image