രാഹുല്‍ മാങ്കൂട്ടത്തില്‍ 15 പെണ്‍കുട്ടികളേയും ആണ്‍കുട്ടിയേയും പീഡിപ്പിച്ചു: കെ സുരേന്ദ്രന്‍

'മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് പുറത്തു വന്നത്'

രാഹുല്‍ മാങ്കൂട്ടത്തില്‍ 15 പെണ്‍കുട്ടികളേയും ആണ്‍കുട്ടിയേയും പീഡിപ്പിച്ചു: കെ സുരേന്ദ്രന്‍
dot image

തൃശൂര്‍: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷപ്രതികരണവുമായി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേവലം ഒരു ഇരയല്ല, 15 പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് കെ സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ 15 പെണ്‍കുട്ടികളെയും ആണ്‍കുട്ടിയേയും പീഡിപ്പിച്ചു. മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് പുറത്തു വന്നത്. രാഹുലിന്റെ അറസ്റ്റ് വൈകുന്നത് മറ്റ് ഇരകളുടെ തെളിവിനെ ബാധിക്കും. ഉന്നതരായവര്‍ രാഹുലിനെ സഹായിക്കുന്നുണ്ട്. എംഎല്‍എക്ക് മുകളിലുള്ളവരും സഹായിക്കുന്നുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ഇരകളെ പങ്കുവെച്ചിട്ടുണ്ടെന്നും ബിജെപി നേതാവ് പറഞ്ഞു.

അതേസമയം, യുവതിയുടെ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, അശാസ്ത്രീയമായി ഗർഭഛിദ്രത്തിന് നിർബന്ധിച്ചു തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. തിരുവനന്തപുരം വലിയമല പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. 10 വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് രാഹുലിനെതിരെ ചുമത്തിയത്. കഴിഞ്ഞദിവസം വിശദമായി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

യുവതിയുടെ പരാതിയിൽ എടുത്ത കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ സുഹൃത്തിനെയും പ്രതി ചേർത്തു. രാഹുൽ മാങ്കൂട്ടത്തിലിന് പുറമെ സുഹൃത്ത് ജോബി ജോസഫിനെയാണ് കേസിൽ പ്രതി ചേർത്തത്.

ഗർഭഛിദ്രം നടത്താൻ രാഹുലിന്റെ നിർദേശപ്രകാരം ബെംഗളൂരുവിൽ നിന്ന് യുവതിക്ക് ഗുളിക എത്തിച്ചുനൽകിയത് ജോബി ജോസഫാണെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. പത്തനംതിട്ട അടൂർ സ്വദേശിയായ ജോബി ഡോക്ടറുടെ കുറിപ്പടിയില്ലാതെയായിരുന്നു മരുന്ന് എത്തിച്ചുനൽകിയതെന്നും യുവതിയുടെ മൊഴിയിലുണ്ട്. ബിസിനസ്സുകാരനാണ് ജോബി.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണങ്ങളാണ് എഫ്‌ഐആറിലുള്ളത്. പെൺകുട്ടിയുടെ നഗ്‌ന വീഡിയോ ചിത്രീകരിച്ചുവെന്നും വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്നുമാണ് പെൺകുട്ടി നൽകിയ മൊഴിയിൽ പറയുന്നത്.

മൂന്ന് തവണ ബലാത്സംഗം ചെയ്തു. ആദ്യം തൃക്കണ്ണാപുരത്തെ ഫ്‌ളാറ്റിൽ വെച്ച് ബലാത്സംഗം ചെയ്തു. പിന്നീട് പാലക്കാട്ടെ ഫ്‌ളാറ്റിൽ എത്തിച്ചും ബലാത്സംഗം ചെയ്തു. വീഡിയോ കാണിച്ചായിരുന്നു പാലക്കാട്ട് വെച്ച് അതിക്രമം നടത്തിയത്. 2025 മെയ് 30-ന് രാഹുലിന്റെ സുഹൃത്ത് ജോബി ജോസഫാണ് കൈമനത്തെ കാറിൽ വെച്ച് ഗുളിക കൈമാറിയതെന്നും എഫ്‌ഐആറിൽ പറയുന്നു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയ വകുപ്പുകൾ
ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), 2023

64(2)(എഫ്)- അധികാര സ്ഥാനം ഉപയോഗിച്ച് ബലാത്സംഗം ചെയ്യുക

64(2)(എച്ച്)- ഗർഭിണിയാണെന്ന് അറിഞ്ഞിട്ടും ബലാത്സംഗം ചെയ്യുക

64(2)(എം)- തുടർച്ചയായ ബലാത്സംഗം

89- നിർബന്ധിത ഭ്രൂണഹത്യ

115(2)- കഠിനമായ ദേഹോപദ്രവം

351(3)- അതിക്രമം

ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ്, 2000

66(ഇ)- അനുമതിയില്ലാതെ സ്വകാര്യ ദൃശ്യങ്ങളോ ഫോട്ടോയോ ചിത്രീകരിക്കുക / പ്രസിദ്ധീകരിക്കുക

Content Highlights: K Surendran against rahul mamkootathil

dot image
To advertise here,contact us
dot image