
കോട്ടയം: സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി വി.ബി ബിനുവിന് രൂക്ഷ വിമർശനം. വിഭാഗീയതയ്ക്ക് തുടക്കം കുറിച്ചത് ജില്ലാ സെക്രട്ടറിയാണെന്ന് പ്രതിനിധികൾ വിമർശിച്ചു. ജില്ലയിൽ വിഭാഗീയത പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെങ്കിൽ കാരണം ജില്ലാ സെക്രട്ടറി തന്നെയാണ്. വിഭാഗീയത തുടങ്ങിയതും ഊട്ടിയുറപ്പിച്ചതും ജില്ലാ സെക്രട്ടറിയാണ് എന്നാണ് പ്രതിനിധികൾ ആരോപിച്ചത്. ജില്ലാ സെക്രട്ടറി എന്ന നിലയ്ക്ക് ബിനു പൂർണ്ണ പരാജയമാണെന്നും ചില പ്രതിനിധികൾ ഉന്നയിച്ചു.
ജില്ലാ സെക്രട്ടറി തയ്യാറാക്കിയ റിപ്പോർട്ടിൽ ജില്ലയിൽ വിഭാഗീയത പ്രവർത്തനങ്ങൾ ഉണ്ടായതായി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മണ്ഡലം കമ്മിറ്റികൾ ജില്ലാ സെക്രട്ടറിക്ക് എതിരെ വിമർശനം ഉന്നയിച്ചത്.
Content Highlights: CPI Kottayam district conference: District Secretary V.B. Binu receives severe criticism