വീട്ടിൽ മരുന്നുകൾ സൂക്ഷിക്കേണ്ടത് എങ്ങനെയാണ്?; മരുന്ന് കേടായോ എന്ന് എങ്ങനെ തിരിച്ചറിയാം

വീട്ടില്‍ മരുന്നുകള്‍ സൂക്ഷിക്കുന്നത് എങ്ങനെയാവണം. ഫ്രിഡ്ജിലോ മുറിയിലെ താപനിലയിലോ? അറിയാം 5 പ്രധാന കാര്യങ്ങള്‍

വീട്ടിൽ മരുന്നുകൾ സൂക്ഷിക്കേണ്ടത് എങ്ങനെയാണ്?; മരുന്ന് കേടായോ എന്ന് എങ്ങനെ തിരിച്ചറിയാം
dot image

പനി, തലവേദന, ജലദോഷം തുടങ്ങിയവയ്ക്കുള്ള മരുന്നുകള്‍ കരുതിവയ്ക്കുന്നവരാണ് മിക്കവരും. എന്നാല്‍ മരുന്നുകള്‍ വാങ്ങിവയ്ക്കുന്നതുപോലെ തന്നെ പ്രധാനമാണ് അവ ശരിയായ രീതിയില്‍ സൂക്ഷിക്കുന്നതും. ഫ്രിഡ്ജില്‍ വയ്‌ക്കേണ്ട മരുന്നുകള്‍ ഏതൊക്കെയാണ്? സാധാരണ മുറിയിലെ താപനിലയില്‍ സൂക്ഷിക്കാവുന്നവ ഏതൊക്കെയാണ്? അടുക്കളയിലോ ബാത്ത്‌റൂമിലോ മരുന്നുകള്‍ സൂക്ഷിക്കുന്നത് ശരിയാണോ?.

മരുന്നുകള്‍ സൂക്ഷിക്കുന്ന സ്ഥലത്തെ ചൂട്, ഈര്‍പ്പം, നേരിട്ടുള്ള സൂര്യപ്രകാശം എന്നിവ അവയുടെ ഗുണനിലവാരത്തെ ബാധിച്ചേക്കാം. അതിനാല്‍ മരുന്നിന്റെ പാക്കറ്റില്‍ നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വീട്ടില്‍ മരുന്നുകള്‍ സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങള്‍ ഇതാ.

 medicines be stored at home

എല്ലാ മരുന്നുകളും ഫ്രിഡ്ജില്‍ വയ്‌ക്കേണ്ടതുണ്ടോ?

എല്ലാ മരുന്നുകളും ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ടതില്ല. മിക്ക ഗുളികകളും ക്യാപ്‌സ്യൂളുകളും അവയുടെ ലേബലില്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കില്‍ സാധാരണ മുറിയിലെ താപനിലയില്‍ സൂക്ഷിക്കാം. എന്നാല്‍ ചില ഇന്‍സുലിന്‍ ഉല്‍പ്പന്നങ്ങള്‍, പ്രത്യേകതരം കുത്തിവയ്പ്പ് മരുന്നുകള്‍, ചില ഐ ഡ്രോപ്പുകള്‍ എന്നിവയ്ക്ക് തണുപ്പില്‍ സൂക്ഷിക്കേണ്ട സാഹചര്യമുണ്ടാകാം. മരുന്ന് വാങ്ങുമ്പോള്‍ അത് ഫ്രിഡ്ജില്‍ വയ്ക്കണോ എന്ന് ഫാര്‍മസിസ്റ്റിനോട് ചോദിച്ചറിയുക.

ഫ്രിഡ്ജില്‍ വയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഫ്രിഡ്ജില്‍ സൂക്ഷിക്കണമെന്ന് നിര്‍ദേശിച്ചിട്ടുള്ള മരുന്നുകള്‍ ഫ്രിഡ്ജിന്റെ പ്രധാന ഭാഗത്താണ് വയ്‌ക്കേണ്ടത്. ഫ്രീസറില്‍ വയ്ക്കുന്നത് ഒഴിവാക്കണം. ഫ്രിഡ്ജിന്റെ ഡോറില്‍ മരുന്ന് വയ്ക്കരുത്. കാരണം ഇടയ്ക്കിടയ്ക്ക് ഡോറ് തുറക്കുമ്പോള്‍ താപനിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്നതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്. മരുന്നിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് അനുയോജ്യമായ സ്ഥലത്ത് സൂക്ഷിക്കുക. മരുന്ന് ഭക്ഷണസാധനങ്ങളില്‍ നിന്ന് വേര്‍തിരിച്ച് വയ്ക്കുന്നതും നല്ലതാണ്.

 medicines be stored at home

അടുക്കളയിലും ബാത്ത്‌റൂമിലും മരുന്നുകള്‍ വയ്ക്കരുത്

അടുക്കളയിലെ പാചകച്ചൂടും നീരാവിയും അതുപോലെ ബാത്ത്‌റൂമിലെ ഈര്‍പ്പവും ചില മരുന്നുകളുടെ ഗുണനിലവാരത്തെ ബാധിച്ചേക്കാം. ജനല്‍പ്പടികള്‍, നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങള്‍, ചൂട് കൂടുന്ന ഇടങ്ങള്‍ എന്നിവയും ഒഴിവാക്കണം. പകരം, വരണ്ടതും തണുപ്പുള്ളതുമായ സ്ഥലത്തെ അടച്ച അലമാരയില്‍ മരുന്നുകള്‍ സൂക്ഷിക്കാം.

മരുന്നുകളുടെ പാക്കറ്റും കാലാവധി കഴിയുന്ന തീയതിയും ശ്രദ്ധിക്കണം

ഗുളികകള്‍ അവയുടെ യഥാര്‍ഥ സ്ട്രിപ്പില്‍ത്തന്നെ സൂക്ഷിക്കുന്നതാണ് നല്ലത്. ഇതിലൂടെ മരുന്നിന്റെ പേര്, അളവ്, കാലാവധി തീയതി തുടങ്ങിയ വിവരങ്ങള്‍ പരിശോധിക്കാന്‍ കഴിയും.ഗുളികകള്‍ പൊട്ടുകയോ ഒട്ടിപ്പിടിക്കുകയോ ചെയ്യുക, പായ്‌ക്കേജില്‍ വീക്കം ഉണ്ടാവുക, സിറപ്പുകളില്‍ തരിതരിപ്പുള്ള കണികകള്‍ പോലെ കാണുകയോ മേഘാവൃതമായി തോന്നുകയോ ചെയ്യുക. അങ്ങനെ മരുന്നിന്റെ നിറത്തിലോ ഗന്ധത്തിലോ രൂപത്തിലോ അസാധാരണമായ മാറ്റങ്ങള്‍ കാണുന്നുണ്ടെങ്കില്‍ ഉപയോഗിക്കുന്നതിന് മുമ്പ് ഫാര്‍മസിസ്റ്റിനോട് ചോദിക്കുക. കാലാവധി കഴിഞ്ഞ മരുന്നുകള്‍ ഉപയോഗിക്കരുത്.

 medicines be stored at home

കുട്ടികളുടെ കൈയെത്താത്ത സ്ഥലത്ത് സൂക്ഷിക്കാം

വീട്ടില്‍ കുട്ടികളുണ്ടെങ്കില്‍ മരുന്നുകള്‍ അവരുടെ കൈയെത്താത്തതും എളുപ്പത്തില്‍ തുറക്കാന്‍ കഴിയാത്തതുമായ അലമാരയില്‍ സൂക്ഷിക്കണം. മിഠായികളോ ഭക്ഷണസാധനങ്ങളോ വയ്ക്കുന്ന പാത്രങ്ങളില്‍ മരുന്നുകള്‍ സൂക്ഷിക്കുന്നത് ഒഴിവാക്കുക. കാലാവധി കഴിഞ്ഞതോ ഇനി ആവശ്യമില്ലാത്തതോ ആയ മരുന്നുകള്‍ സുരക്ഷിതമായി നീക്കം ചെയ്യാനുള്ള മാര്‍ഗം ഫാര്‍മസിസ്റ്റിനോട് ചോദിച്ചറിയാം.

Content Highlights :How should medicines be stored at home—in the refrigerator or at room temperature? Here are 5 key points to know

dot image
To advertise here,contact us
dot image