

തിരുവനന്തപുരം: വഖഫ് ബോര്ഡ് പുനഃസംഘടന നടന്നത് കോടതി നിര്ദേശ പ്രകാരമെന്ന് വഖഫ് മന്ത്രി എന് ഷുസുദ്ദീന്. മുന് സര്ക്കാറിന്റെ നിയമനങ്ങളില് പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് കോടതിയില് മൂന്ന് കേസുകളുണ്ടായെന്നും ഷംസുദ്ദീന് വിശദീകരിച്ചു. ഇക്കാരണത്താലാണ് സര്ക്കാര് പുനഃസംഘടന നടത്തണമെന്ന നിര്ദേശം വന്നതെന്നും അദ്ദേഹം പറഞ്ഞു.
സര്ക്കാരും മുന്നണിയും ആലോചിച്ചെടുത്ത തീരുമാനമാണിതെന്നാണ് ഇരു സമസ്തകള്ക്കും പങ്കാളിത്തമില്ലല്ലോ എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചത്. എല്ലാ വിഭാഗങ്ങളുമായും ചര്ച്ച ചെയ്ത ശേഷമാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. എന്നാല് ജമാഅത്തെ ഇസ്ലാമിയുടെ പ്രതിനിധ്യം സംബന്ധിച്ച ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല. വ്യത്യസ്ത കോട്ടകളിലാണ് നിയമനമെന്നാണ് മന്ത്രി പറഞ്ഞത്.
എം സി മായിന് ഹാജിയാണ് പുതിയ വഖഫ് ബോർഡ് ചെര്മാന്. എം ബി മുസ്തഫല് ഫൈസി, ഷിറാസ് ബി കപ്പാസി, കുറുക്കോളി മൊയ്തീന്, അബ്ദുള് മജീദ് സലാഹി തുടങ്ങിയവര് ബോര്ഡിലുണ്ട്. സര്ക്കാര് അമുസ്ലിങ്ങളെ നാമനിര്ദേശം ചെയ്തിട്ടില്ല. നിലവിലെ ബോര്ഡ് പിരിച്ചുവിട്ടുകൊണ്ട് സമ്പൂര്ണ പുനഃസംഘടനയാണ് സര്ക്കാര് നടത്തിയിരിക്കുന്നത്.
സമസ്ത, ദക്ഷിണ കേരള ജംഇയ്യത്തുല് ഉലമ, കേരള നദ്വത്തുല് മുജാഹിദ്ദീന് ഉള്പ്പെടെയുള്ള വിഭാഗങ്ങള്ക്ക് പ്രതിനിധ്യം നല്കിയാണ് പുനഃസംഘടന നടന്നിരിക്കുന്നത്. സമസ്തയുടെ അംഗമായി എം ബി മുസ്തഫല് ഫൈസിയെയാണ് തീരുമാനിച്ചിരിക്കുന്നത്. അച്ചടക്ക ലംഘനത്തിന് നേരത്തെ സമസ്ത പുറത്താക്കിയിട്ടുള്ള മുശാവറ അംഗമാണ് മുസ്തഫല് ഫൈസി.
Content Highlights: Minister N Samsudheen said the reconstitution of the Waqf Board was carried out as directed by the court.