എന്നും മുട്ട കഴിക്കുന്നവര്‍ക്ക് ഹെല്‍ത്തിയായി കഴിക്കാന്‍ 6 മാര്‍ഗങ്ങള്‍ ഇതാ

പാകം ചെയ്യുന്ന രീതിയും പ്രധാനം. മുട്ട ആരോഗ്യകരമായി കഴിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിശദീകരിച്ച് ഡോ. പാല്‍

എന്നും മുട്ട കഴിക്കുന്നവര്‍ക്ക് ഹെല്‍ത്തിയായി കഴിക്കാന്‍ 6 മാര്‍ഗങ്ങള്‍ ഇതാ
dot image

പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷണമാണ് മുട്ട. എന്നാല്‍ മുട്ട പാകം ചെയ്യാന്‍ ഉപയോഗിക്കുന്ന എണ്ണയുടെയും ബട്ടറിന്റെയും അതില്‍ ചേര്‍ക്കുന്ന മറ്റ് ചേരുവകളുടെയും അളവുംമറ്റും അതിന്റെ കലോറിയെ സ്വാധീനിക്കാം. ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്റ്റായ ഡോ. പാല്‍ മാണിക്യം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ ഇക്കാര്യങ്ങളെക്കുറിച്ച് വിശദമായി പറയുന്നുണ്ട്.

മുട്ട ഹെല്‍ത്തിയായി കഴിക്കാനുളള ആറ് മാര്‍ഗങ്ങള്‍

സ്‌ക്രാംബിള്‍ഡ് എഗ്‌സ്

മുട്ട അടിച്ചെടുത്ത് പാനിലിട്ട് ഇളക്കി പാകം ചെയ്യുന്ന രീതിയാണിത്. എണ്ണയും വെണ്ണയും ക്രീമും അമിതമായി ചേര്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കാം.

സണ്ണി സൈഡ് അപ്പ്

മുട്ടയുടെ മഞ്ഞക്കരു മുകളില്‍ കാണുന്ന രീതിയില്‍ പാകം ചെയ്യുന്ന വിഭവമാണിത്. തയ്യാറാക്കുമ്പോള്‍ ആവശ്യത്തിന് മാത്രം എണ്ണ ഉപയോഗിക്കുന്നതാണ് നല്ലത്.

Egg Eaters to Consume Them Healthily

പോച്ച്ഡ് എഗ്‌സ്

ചൂടുവെള്ളത്തില്‍ മുട്ട പാകം ചെയ്യുന്ന രീതിയാണിത്. എണ്ണയോ വെണ്ണയോ ചേര്‍ക്കേണ്ടതില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.

പുഴുങ്ങിയ മുട്ട

മുട്ട പുഴുങ്ങിയെടുക്കാന്‍ എണ്ണയോ വെണ്ണയോ ആവശ്യമില്ല. പ്രഭാതഭക്ഷണത്തിനോ ഇടനേരത്തെ ലഘുഭക്ഷണമായോ ഇത് ഉള്‍പ്പെടുത്താം.

Egg Eaters to Consume Them Healthily

മസാല ഓംലെറ്റ്

ഹോട്ടലുകളില്‍ ലഭിക്കുന്ന മസാല ഓംലെറ്റുകള്‍ തയ്യാറാക്കാന്‍ ചിലപ്പോള്‍ കൂടുതല്‍ എണ്ണ ഉപയോഗിക്കാറുണ്ട്. ഇത് ഭക്ഷണത്തിലെ കലോറിയും കൊഴുപ്പും വര്‍ധിപ്പിക്കാം. അതുകൊണ്ടുതന്നെ റസ്റ്റൊറന്റ് സ്റ്റെല്‍ മസാല ഓംലറ്റ് കഴിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ അല്‍പ്പംമാത്രം എണ്ണ ഒഴിച്ച് ഓംലറ്റ് ഉണ്ടാക്കാം

സാധാരണ ഓംലെറ്റ്

കുറഞ്ഞ അളവില്‍ എണ്ണ ഉപയോഗിച്ച് ഓംലെറ്റ് തയ്യാറാക്കാം. സവാള, തക്കാളി, ചീര തുടങ്ങിയ പച്ചക്കറികള്‍ ചേര്‍ക്കുന്നതും നല്ലൊരു തിരഞ്ഞെടുപ്പാണ്.

Egg Eaters to Consume Them Healthily

മുട്ട കഴിക്കുമ്പോള്‍ ഓര്‍ക്കാം

മുട്ട ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഭാഗമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ അത് എങ്ങനെ പാകം ചെയ്യുന്നു എന്നതിലും ശ്രദ്ധിക്കണം. എണ്ണയും വെണ്ണയും ചീസും അമിതമായി ചേര്‍ക്കുന്നത് ഒഴിവാക്കുക, പച്ചക്കറികള്‍ക്കൊപ്പം കഴിക്കുക, ഭക്ഷണത്തില്‍ വൈവിധ്യം നിലനിര്‍ത്തുക തുടങ്ങിയ കാര്യങ്ങള്‍ സഹായകമാകുമെന്ന് ഡോ. പാല്‍ മാണിക്യം പറയുന്നു.

മുട്ടയുടെ പോഷകഗുണം മാത്രമല്ല അത് തയ്യാറാക്കുന്ന രീതിയും പ്രധാനമാണ്. പ്രായം, ശാരീരിക പ്രവര്‍ത്തനങ്ങള്‍, ആരോഗ്യസ്ഥിതി, വ്യക്തിക്ക് ആവശ്യമായ പോഷകാവശ്യങ്ങള്‍ എന്നിവ പരിഗണിച്ചായിരിക്കണം ഭക്ഷണക്രമം തീരുമാനിക്കേണ്ടത്.

Content Highlights :Dr. Pal explains points to keep in mind for consuming eggs in a healthy way

dot image
To advertise here,contact us
dot image