സംഗീതസംവിധായകൻ അനിരുദ്ധും കാവ്യ മാരനും വിവാഹിതരാകുന്നു; സ്ഥിരീകരിച്ച് തെലങ്കാന മുഖ്യമന്ത്രി

അനിരുദ്ധും കാവ്യ മാരനും വിവാഹിതരാകുന്നു; റിസപ്ഷൻ നവംബർ 21-ന് ചെന്നൈയിൽ

സംഗീതസംവിധായകൻ അനിരുദ്ധും കാവ്യ മാരനും വിവാഹിതരാകുന്നു; സ്ഥിരീകരിച്ച് തെലങ്കാന മുഖ്യമന്ത്രി
dot image

തമിഴ് സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺറൈസേഴ്‌സ് ഹൈദരാബാദ് ടീം ഉടമയും സൺ നെറ്റ്‌വർക്ക് എക്സിക്യൂട്ടീവ് ഡയറക്ടറുമായ കാവ്യ മാരനും വിവാഹിതരാകുന്നു. മാസങ്ങളായി തുടരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയെ നേരിൽക്കണ്ട് മാരൻ കുടുംബം വിവാഹ റിസപ്ഷനിലേക്ക് ക്ഷണിച്ചതോടെയാണ് വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

ഹൈദരാബാദ് ജൂബിലി ഹിൽസിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയായിരുന്നു സൺ ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരനും ഭാര്യ കാവേരി മാരനും ക്ഷണക്കത്ത് കൈമാറിയത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക 'എക്സ്' (X) ഹാൻഡിലിലൂടെയാണ് കൂടിക്കാഴ്ചയുടെ ചിത്രങ്ങളും വിവരങ്ങളും പുറത്തുവന്നത്. നവംബർ 11-ന് ഗ്രീസിൽ വെച്ച് കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ സ്വകാര്യ ചടങ്ങിലാകും വിവാഹം. തുടർന്ന് നവംബർ 21-ന് ചെന്നൈയിൽ വെച്ച് സിനിമാ-വ്യവസായ-രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന വിപുലമായ റിസപ്ഷൻ നടക്കും.

ഏറെ നാളായി ഇരുവരുടെയും പ്രണയത്തെക്കുറിച്ചുള്ള ഗോസിപ്പുകൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. കഴിഞ്ഞ ജൂണിൽ നടനും അനിരുദ്ധിന്റെ അമ്മാവനുമായ വൈ.ജി. മഹേന്ദ്രൻ വിവാഹത്തെക്കുറിച്ചുള്ള സൂചനകൾ നൽകിയിരുന്നു. 'ജയിലർ', 'ലിയോ', 'കൂലി' തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങളിലൂടെ സംഗീത ലോകത്ത് തരംഗം സൃഷ്ടിച്ച അനിരുദ്ധും, ഐ.പി.എല്ലിലെ സജീവ സാന്നിധ്യമായ കാവ്യ മാരനും ഒന്നിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകർ.

Content Highlights: Reports claim that music composer Anirudh and Kavya Maran are getting married, with a reception reportedly scheduled to take place in Chennai on November 21. The wedding-related claims have not been independently verified.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us