ഇടപാടുകാർ ശ്രദ്ധിക്കുക; കേരളത്തിൽ നാളെ മുതൽ 4 ദിവസം ബാങ്കുകൾക്ക് അവധി

ശനിയാഴ്ചത്തെ പ്രവൃത്തിദിനത്തിനുശേഷം ബാങ്കുകൾ വ്യാഴാഴ്ചയായിരിക്കും വീണ്ടും തുറക്കുക

ഇടപാടുകാർ ശ്രദ്ധിക്കുക; കേരളത്തിൽ നാളെ മുതൽ  4 ദിവസം ബാങ്കുകൾക്ക് അവധി
dot image

സംസ്ഥാനത്ത് ബാങ്കുകൾക്ക് നീണ്ട അവധി വാരമാണ് വരാനിരിക്കുന്നത്. നവരാത്രി പൂജ അവധിയുമായി ബന്ധപ്പെട്ട് ഒട്ടനവധി അവധി ദിനങ്ങൾ ഉള്ളതിനാൽ ഇടപാടുകാർ ഈ തീയതികൾ പ്രത്യേകം ശ്രദ്ധിക്കണം. നവരാത്രി, മഹാനവമി, വിജയദശമി അവധികൾ കാരണം കേരളത്തിൽ ഒക്ടോബർ 18 മുതൽ 21 വരെ തുടർച്ചയായി നാല് ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല.

പണം നിക്ഷേപിക്കൽ, ചെക്ക് ക്ലിയറിങ്, ബാങ്ക് കൗണ്ടറുമായി ബന്ധപ്പെട്ട സേവനങ്ങൾ തുടങ്ങിയവ ആവശ്യമായവർ മുൻകൂട്ടി ആസൂത്രണം ചെയ്യണം. കേരളത്തിൽ നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് ഒക്ടോബർ 19 തിങ്കളാഴ്ചയും കേരളത്തിൽ പൊതുഅവധി പ്രഖ്യാപിച്ചതോടെയാണ് ബാങ്കുകളുടെ തുടർച്ചയായ അവധി നാല് ദിവസമായത്. ഒക്ടോബർ 18 ഞായറാഴ്ചയാണ്.

തുടർന്ന് ഒക്ടോബർ 19-ന് ദുർഗാഷ്ടമി ആഘോഷവുമായി ബന്ധപ്പെട്ട പൊതുഅവധിയും ഒക്ടോബർ 20-ന് മഹാനവമിയും ഒക്ടോബർ 21-ന് വിജയദശമിയും വരുന്നു. ഇതോടെ ശനിയാഴ്ചത്തെ പ്രവൃത്തിദിനത്തിനുശേഷം ബാങ്കുകൾ വ്യാഴാഴ്ചയായിരിക്കും വീണ്ടും തുറക്കുക.

ഏത് ദിവസങ്ങളിലാണ് ബാങ്ക് അവധി?

  • ഒക്ടോബർ 18, ഞായർ: വാരാന്ത്യ അവധി
    ഒക്ടോബർ 19, തിങ്കൾ: നവരാത്രി/ദുർഗാഷ്ടമി ആഘോഷവുമായി ബന്ധപ്പെട്ട സംസ്ഥാന പൊതുഅവധി
    ഒക്ടോബർ 20, ചൊവ്വ: മഹാനവമി
    ഒക്ടോബർ 21, ബുധൻ: വിജയദശമി

ഓൺലൈൻ ബാങ്കിങ് സേവനങ്ങൾ ലഭിക്കുമോ?

ബാങ്ക് ശാഖകൾ അടഞ്ഞുകിടന്നാലും സാധാരണയായി ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ ഉപയോഗിക്കാം. ഗൂഗിൾ പേ, ഫോൺപേ, മറ്റ് UPI ആപ്പുകൾ വഴി പണമിടപാടുകൾ നടത്താം. പണം കൈമാറ്റം ചെയ്യാനും ബാലൻസ് പരിശോധിക്കാനും സാധിക്കും. അതേസമയം നേരിട്ട് ബാങ്കിൽ എത്തേണ്ട ജോലികൾ വ്യാഴാഴ്ചയിലേക്ക് മാറ്റിവെക്കേണ്ടിവരും.

തുടർച്ചയായ അവധി തുടങ്ങുന്നതിന് മുമ്പ് പണം പിൻവലിക്കേണ്ടവർ ആവശ്യമായ തുക കൈവശം കരുതുക. ചെക്ക് നിക്ഷേപം, പ്രധാനപ്പെട്ട പണമിടപാടുകൾ, ബാങ്ക് രേഖകളുമായി ബന്ധപ്പെട്ട ജോലികൾ എന്നിവയും നേരത്തേ പൂർത്തിയാക്കുന്നത് നല്ലതാണ്.ATM-കളിൽ പണം ലഭ്യമാകുമെങ്കിലും എല്ലാ സമയത്തും ഉറപ്പുണ്ടാകണമെന്നില്ല. അതിനാൽ അടിയന്തര ആവശ്യങ്ങൾക്കായി ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങളും മറ്റു പണമിടപാട് മാർഗങ്ങളും ഒരുക്കിവയ്ക്കാം.

Content Highlights: Kerala Bank Holiday Alert: Banks to Remain Closed for 4 Consecutive Days from October 18 to 21; Check Full Holiday List

dot image
To advertise here,contact us
dot image