'ആകാശം മാത്രമായിരിക്കണം നിന്റെ ലക്ഷ്യം'; ദുല്‍ഖര്‍ ചിത്രം 'ആകാശംലോ ഒക താര' ടീസര്‍ പുറത്ത്

ചിത്രത്തിന്റെ ആഗോള റിലീസ് നവംബര്‍ 20ന്

'ആകാശം മാത്രമായിരിക്കണം നിന്റെ ലക്ഷ്യം'; ദുല്‍ഖര്‍ ചിത്രം 'ആകാശംലോ ഒക താര' ടീസര്‍ പുറത്ത്
dot image

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി പവന്‍ സാദിനേനി സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് ചിത്രം 'ആകാശംലോ ഒക താര' യുടെ ടീസര്‍ പുറത്ത്. നവംബര്‍ 20ന് ആണ് ചിത്രം ആഗോള തലത്തില്‍ തീയേറ്ററുകളിലെത്തുക. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. തെലുങ്കിലെ പ്രശസ്ത നിര്‍മ്മാണ കമ്പനികളായ ഗീത ആര്‍ട്‌സ്, സ്വപ്ന സിനിമ, ലൈറ്റ്‌ബോക്‌സ് മീഡിയ എന്നിവ സംയുക്തമായി അവതരിപ്പിക്കുന്ന ചിത്രം, തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലായി പാന്‍ ഇന്ത്യന്‍ റിലീസായാണ് പ്രദര്‍ശനത്തിനെത്തുന്നത്. പുതുമുഖം സാത്വിക വീരവല്ലിയാണ് ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത്. സാത്വിക നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്.

നൂതനമായ കഥപറച്ചില്‍ രീതിക്കും തന്റേതായ സിനിമാറ്റിക് സമീപനത്തിനും പേരുകേട്ട സംവിധായകന്‍ പവന്‍ സാദിനേനി ഒരുക്കുന്ന ചിത്രത്തിന്റെ പുതിയ ടീസര്‍, ചിത്രത്തിന്റെ പ്രമേയത്തെ കുറിച്ചുള്ള കൂടുതല്‍ സൂചനകള്‍ നല്‍കുന്നു. സാത്വിക അവതരിപ്പിക്കുന്ന കല്പന എന്ന് പേരുള്ള സ്ത്രീ കഥാപാത്രത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രം മനസ്സില്‍ തൊടുന്ന വൈകാരിക മുഹൂര്‍ത്തങ്ങള്‍ കൊണ്ടും സമ്പന്നമായിരിക്കും എന്നാണ് സൂചന. പ്രണയം, ഫീല്‍ ഗുഡ് നിമിഷങ്ങള്‍ എന്നിവയും കോര്‍ത്തിണക്കി പ്രേക്ഷകരുടെ മനസ്സ് നിറക്കുന്ന രീതിയിലാണ് ചിത്രം കഥ പറയുകയെന്നും ടീസര്‍ കാണിച്ചു തരുന്നുണ്ട്. ദുല്‍ഖര്‍ സല്‍മാനും സാത്വിക വീരവല്ലിയും അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെയുള്ള ഒരു യാത്രയാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നതെന്നാണ് സൂചന. സമൂഹം കല്‍പ്പിച്ചു നല്‍കിയ ജീവിതത്തിന്റെ, സ്വപ്നങ്ങളുടെ അതിര്‍വരമ്പുകള്‍ എല്ലാം ഭേദിച്ചു കൊണ്ട് തന്റെ ലക്ഷ്യത്തിനായി മുന്നേറുന്ന കല്പനയുടെയും, അതിനായി കൈ, മെയ് മറന്ന് അവള്‍ക്കൊപ്പം നില്‍ക്കുന്ന കൃഷ്ണ എന്ന കഥാപാത്രത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്.

ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിക്കുന്ന കൃഷ്ണ എന്ന കേന്ദ്ര കഥാപാത്രത്തിന്റെ ലുക്ക് നേരത്തെ തന്നെ പുറത്തു വരികയും ആരാധകരുടെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. തമിഴ് നടി ശ്രുതി ഹാസന്‍ ആണ് ചിത്രത്തിലെ മറ്റൊരു നിര്‍ണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മുരളി ശര്‍മ, സ്വാസിക എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ഇത് കൂടാതെ, ചിത്രത്തിലെ 'കുട്ടി കുട്ടി പൂവേ' എന്ന ഗാനവും സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രതികരണം നേടിയെടുത്തിട്ടുണ്ട്. ഗാനത്തിന്റെ ദൃശ്യങ്ങള്‍ക്കൊപ്പം അതിന്റെ മേക്കിങ് ദൃശ്യങ്ങളും ശ്രദ്ധേയമായി മാറിയിരുന്നു.

Also Read:

'മഹാനടി', 'സീതാ രാമം', 'ലക്കി ഭാസ്‌കര്‍' തുടങ്ങിയ ചിത്രങ്ങളിലെ നായകനായുള്ള ശ്രദ്ധേയമായ പ്രകടനങ്ങളിലൂടെയും പ്രഭാസ് നായകനായ 'കല്‍ക്കി 2898 എഡി'യിലെ ശ്രദ്ധേയമായ അതിഥി വേഷത്തിലൂടെയും തെലുങ്ക് സിനിമയില്‍ വലിയ ജനപ്രീതി നേടിയ ദുല്‍ഖര്‍ സല്‍മാന്റെ അടുത്ത തെലുങ്ക് റിലീസ് എന്ന പ്രത്യേകതയും 'ആകാശംലോ ഒക താര'യ്ക്കുണ്ട്. ദേശീയ പുരസ്‌കാര ജേതാവ് ജി വി പ്രകാശ് കുമാര്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്. അദ്ദേഹം ചിത്രത്തെ കുറിച്ച് പറഞ്ഞ ഗംഭീര അഭിപ്രായങ്ങളും സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

രചന, തിരക്കഥ - ഗുന്നം ഗംഗരാജു, കഥ - പവന്‍ സദിനേനി & വസന്ത് ജുറു, അധിക തിരക്കഥ - വസന്ത് ജുറു, ഛായാഗ്രഹണം - സുജിത് സാരംഗ്, സംഗീതം - ജി വി പ്രകാശ് കുമാര്‍, എഡിറ്റര്‍ - പ്രവീണ്‍ കെ.എല്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ - ശ്വേത സാബു സിറില്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - ചന്തു നിമ്മഗദ്ദ, സഹസംവിധായകന്‍ - സുരേഷ് പരുച്ചൂരി, ലൈന്‍ പ്രൊഡ്യൂസര്‍ - യെലെപ്പെട്ടി ശ്രീനിവാസ്, പ്രൊഡക്ഷന്‍ ടീം - ബത്തലൂരി ലോകേഷ് കുമാര്‍, ജതിന്‍ സി.എച്ച്, മുവ്വ ഗോപി, തേജ രാംകി, ഡയറക്ഷന്‍ വിഭാഗം - ഡിപിവി സന്തോഷ്, ഗയം ഈശ്വര്‍, സൗരബ് റെഡ്ഡി, സിഎച്ച്. നരസിംഹ റെഡ്ഡി, മഹാംകാളി വിനയ് കുമാര്‍, ചന്ദ്ര ശേഖര്‍ ഹുഗ്ഗിഹെല്ല, വിശാഖ് പട്ടേല്‍ കോതപ്പള്ളി, കൊങ്ക രോഹന്‍, പ്രീതം ശകുനാല, നിമ്മഗദ്ദ ആസീഷ് പ്രീതം, രാം മോഹന്‍ കോമണ്ഡൂരി, കോസ്റ്റ്യൂം ഡിസൈനര്‍ - പല്ലവി സിംഗ്, കലാസംവിധാനം - വംശി കൃഷ്ണ, സൗണ്ട് ഡിസൈനര്‍ - സിങ്ക് സിനിമ, പബ്ലിസിറ്റി ഡിസൈനര്‍ - അനില്‍ ഭാനു, വിഎഫ്എക്‌സ് - എഗൈ്വറ്റ് വിഎഫ്എക്‌സ്, Vfx സൂപ്പര്‍വൈസര്‍ - തൗഫീഖ് ഹുസൈന്‍, കളറിസ്റ്റ് - ഷണ്‍മുഖ പാണ്ഡ്യന്‍ എം, സ്റ്റില്‍സ്- സായ് ശശാങ്ക്, മാര്‍ക്കറ്റിംഗ് - വാള്‍സ് ആന്‍ഡ് ട്രെന്‍ഡ്‌സ്, പിആര്‍ഒ - ശബരി.

Content Highlights: Teaser for the Dulquer film 'Akashamlo Oka Tara' released. The film is set for a global release on November 20.

dot image
To advertise here,contact us
dot image