സ്വകാര്യഭാഗങ്ങളിലെ അണുബാധ വില്ലനാകുമ്പോള്‍; ശുചിത്വമില്ലായ്മയാണോ പ്രശ്നം, എന്താണ് പ്രതിവിധി?

ഇത്തരത്തിലുണ്ടാകുന്ന അണുബാധ തടയുന്നതിനും ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും ഫലപ്രദമായ ചില മാര്‍ഗ്ഗങ്ങള്‍ ഇതാ…

സ്വകാര്യഭാഗങ്ങളിലെ അണുബാധ വില്ലനാകുമ്പോള്‍; ശുചിത്വമില്ലായ്മയാണോ പ്രശ്നം, എന്താണ് പ്രതിവിധി?
dot image

സ്ത്രീകള്‍ സാധാരണയായി അനുഭവിക്കുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് വജൈനയിലെ കുരുക്കള്‍. ചര്‍മ്മത്തിലെ രോമകൂപങ്ങളുമായി ബന്ധപ്പെട്ടുള്ള എണ്ണ ഗ്രന്ധികള്‍ക്ക് അണുബാധ ഉണ്ടാകുമ്പോഴാണ് കുരുക്കള്‍ ഉണ്ടാകുന്നത്. ഇത് മൂലം ജനനേന്ദ്രിയ ഭാഗത്ത് ചൊറിച്ചിലോ തടിപ്പോ അസ്വസ്ഥതകളോ ഉണ്ടാകുന്നു. ബാക്ടീരിയകള്‍ രോമകൂപങ്ങളിലോ രോമഗ്രന്ധികളിലോ ബാധിച്ച് മുഴകളും കുരുക്കളും ഉണ്ടാവുകയും വേദന, ചൊറിച്ചില്‍ അസ്വസ്ഥത എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുന്നു. ഇത്തരത്തിലുണ്ടാകുന്ന അണുബാധ തടയുന്നതിനും ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും ഫലപ്രദമായ ചില മാര്‍ഗ്ഗങ്ങള്‍ ഇതാ…

ചൂടുപിടിക്കല്‍

ഇത് ചികിത്സിക്കാന്‍ ഏറ്റവും എളുപ്പവും സൗകര്യപ്രദവുമായ മാര്‍ഗങ്ങളില്‍ ഒന്നാണ് വാം കംപ്രസ് അഥവാ ചൂടുപിടിക്കല്‍. വേദനയും ചൊറിച്ചിലും അസ്വസ്ഥതയും മാറാന്‍ ആ ഭാഗത്ത് ചൂട് പിടിക്കുന്നത് സഹായിക്കും. അണുബാധയുളള പ്രദേശത്ത് ചൂടുപിടിക്കുന്നത് രക്തചംക്രമണം നിയന്ത്രിക്കുകയും തടിപ്പ് കുറയ്ക്കുകയും ചെയ്യും.

ഒരു വൃത്തിയുളള തുണി ചെറുചൂടുവെള്ളത്തില്‍ മുക്കിവയ്ക്കുക. ഈ തുണി 10- 15 മിനിറ്റ് യോനീഭാഗത്ത് വച്ച് ആവി പിടിക്കുക. (ചര്‍മ്മത്തിന് താങ്ങാന്‍ കഴിയുന്ന ചൂടായിരിക്കണം) ഈ പ്രക്രിയ ദിവസം 3-4 തവണ ആവര്‍ത്തിക്കുക. ഇങ്ങനെ പതിവായി ചെയ്യുമ്പോള്‍ വേദനയും ചുവപ്പും തടിപ്പും വേഗത്തില്‍ കുറയുന്നു.

മഞ്ഞള്‍ പേസ്റ്റ് പുരട്ടുക

1,2 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി അല്‍പ്പം വെള്ളത്തിലോ വെളിച്ചെണ്ണയിലോ ചേര്‍ത്ത് പേസ്റ്റ് പോലെയാക്കുക. ഈ പേസ്റ്റ് പരുവിന് മുകളില്‍ പുരട്ടുക. 20-30 മിനിറ്റ് വച്ച ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകി കളയാം. ഇത് ബാക്ടീരിയയെ ചെറുക്കാന്‍ സഹായിക്കും. മഞ്ഞളില്‍ ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നതുകൊണ്ട് ഇത് അണുബാധയെ ചെറുക്കാനും ചര്‍മ്മത്തിലെ വീക്കവും ചുവപ്പും ഇല്ലാതാക്കാനും സഹായിക്കും.

ആര്യവേപ്പിന്റെ ഗുണങ്ങള്‍

ഒരു പിടി ആര്യവേപ്പില എടുത്ത് നന്നായി കഴുകി വൃത്തിയാക്കുക. ഇത് വെണ്ണപോലെ അരച്ചെടുക്കുക. ശേഷം പരു ഉളള ഭാഗത്ത് പുരട്ടി 20-30 മിനിറ്റ് വയ്ക്കുക. പിന്നീട് ചെറു ചൂടുവെള്ളത്തില്‍ കഴുകി കളയുക. ദിവസത്തില്‍ രണ്ട് തവണയെങ്കിലും ഇങ്ങനെ ചെയ്യേണ്ടതാണ്. ഇത് നീര്‍വീക്കം കുറയ്ക്കുകയും ബാക്ടീരിയയെ നശിപ്പിക്കുകയും ചെയ്യും.

സിറ്റ്‌സ് ബാത്ത്
ബാത്ത് ടബ്ബില്‍ ചെറുചൂടുവെള്ളം നിറച്ച് ഒന്നോ രണ്ടോ ടീസ്പൂണ്‍ ഉപ്പ് പൊടി അതിലേക്ക് ചേര്‍ക്കുക.15-20 മിനിറ്റ് നേരം ആ വെള്ളത്തില്‍ ഇരിക്കുക. പിന്നീട് വൃത്തിയുള്ളതും മൃദുവായതുമായ ഒരു തുണികൊണ്ട് തുടയ്ക്കുക. പരു ഭേദമാകുന്നതുവരെ ദിവസം രണ്ട് തവണയെങ്കിലും ഈ പ്രക്രിയ ചെയ്യുക. ഇത് പരു ഭേദമാകുന്നത് മാത്രമല്ല. ശുചിതത്വം നിലനിര്‍ത്തുകയും അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.

ബാക്ടീരിയയ്ക്ക് എതിരെ പോരാടാന്‍ വെളുത്തുളളി

വെളുത്തുള്ളി ബാക്ടീരിയകള്‍ക്കെതിരെ പോരാടാനും നീര്‍വീക്കം കുറയ്ക്കാനും സഹായിക്കും. വെളുത്തുള്ളി ചതച്ച് നീരെടുക്കുക. ഒരു കോട്ടണ്‍ ഉപയോഗിച്ച് വെളുത്തുളളി നീര് പരുവില്‍ മാത്രം പുരട്ടുക. 10-15 മിനിറ്റ് വച്ച ശേഷം ആ ഭാഗം നന്നായി കഴുകി വൃത്തിയാക്കുക. വെളുത്തുള്ളി ഒരു ആന്റി ബാക്ടീരിയല്‍ ഏജന്റാണ്.ഇത് നീര്‍വീക്കം കുറയ്ക്കുകയും അണുബാധ ചെറുക്കുകയും ചെയ്യും.

Content Highlights :There is a cure for the problems caused by vaginal abscesses

dot image
To advertise here,contact us
dot image