
കോഴിക്കോട്: ബാലുശ്ശേരിയിൽ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു പറഞ്ഞശേഷം വീട്ടിൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവതിയെ പൊലീസ് രക്ഷപ്പെടുത്തി. കണ്ണാടിപ്പൊയില്‍ സ്വദേശിനിയായ യുവതിയെയാണ് ബാലുശ്ശേരി പൊലീസ് എത്തി രക്ഷപ്പെടുത്തിയത്. പൊലീസ് വീട്ടിലെത്തിയപ്പോൾ യുവതി തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു. ഒൻപത് മാസം പ്രായമുള്ള കുഞ്ഞും വീട്ടിലുണ്ടായിരുന്നു. യുവതി അപകട നില തരണം ചെയ്തു.
Content Highlights: Attempted to Die after being reported to police station in Balussery Police rescue woman