ഫാര്‍മസിയില്‍ മാത്രമല്ല അടുക്കളയിലുമുണ്ട്; വീട്ടിലെ അഞ്ച് പ്രകൃതിദത്ത ആന്റിബയോട്ടിക്കുകളെ അറിയാം

ബാക്ടീരിയകള്‍, വൈറസുകള്‍, ഫംഗസുകള്‍ എന്നിവയെ അകറ്റാനായി ഇവയെ ഉപയോഗിച്ച് വരുന്നു

ഫാര്‍മസിയില്‍ മാത്രമല്ല അടുക്കളയിലുമുണ്ട്; വീട്ടിലെ അഞ്ച് പ്രകൃതിദത്ത ആന്റിബയോട്ടിക്കുകളെ അറിയാം
dot image

ഏതെങ്കിലും തരത്തിലുള്ള അണുബാധ വരുമ്പോള്‍ നമ്മള്‍ ആദ്യം ആശ്രയിക്കുന്ന മരുന്നുകളാണ് ആന്റിബയോട്ടിക്കുകള്‍. എന്നാല്‍ ഇവ കണ്ടെത്തുന്നതിന് മുന്‍പ് ആളുകള്‍ എന്തിനെയാവും രോ​ഗമുക്തിക്ക് ആശ്രയിച്ചിട്ടുണ്ടാവുക എന്ന് ചിന്തിച്ചിട്ടുണ്ടോ ? അതേ, വിപണിയില്‍ ആന്റിബയോട്ടിക് എത്തുന്നതിന് മുന്‍പ് പ്രകൃതിദത്തമായ പരിഹാരങ്ങളെയായിരുന്നു മനുഷ്യന്‍ രോഗമുക്തിക്കായി ആശ്രയിച്ചിരുന്നത്. അത്തരത്തില്‍ നൂറ്റാണ്ടുകളായി ഉപയോഗിക്കുന്ന നിരവധി ഔഷധ സസ്യങ്ങള്‍ നമ്മുക്ക് ചുറ്റുമുണ്ട്. ഇവയെ ബാക്ടീരിയകള്‍, വൈറസുകള്‍, ഫംഗസുകള്‍ എന്നിവയെ അകറ്റാനായി ഉപയോഗിച്ച് വരുന്നു. അത്തരത്തില്‍ നിങ്ങളുടെ അടുക്കളയില്‍ തന്നെയുള്ള അഞ്ച് പ്രകൃതിദത്ത ആന്റിബയോട്ടിക്കുകളേ അറിയാം.

വേപ്പ്

ആയുര്‍വേദത്തില്‍ നിരവധി ഗുണങ്ങളുള്ള മരമായാണ് വേപ്പിനെ കാണുന്നത്. രക്തം ശുദ്ധീകരിക്കാനും, അണുബാധകള്‍ ചികിത്സിക്കാനും, ദോഷകരമായ ബാക്ടീരിയകളെ ചെറുക്കാനും നൂറ്റാണ്ടുകളായി ഇത് ഉപയോഗിച്ചുവരുന്നു. വേപ്പിനെ സംസ്‌കൃതത്തില്‍ അരിഷ്ടം എന്നാണ് വിശേഷിപ്പിക്കുന്നത്. അതായത് 'രോഗങ്ങളില്‍ നിന്നുള്ള മോചനം'. ഇ. കോളി, സ്റ്റാഫൈലോകോക്കസ് ഓറിയസ്, സ്‌ട്രെപ്‌റ്റോകോക്കസ് സ്പീഷീസുകള്‍ എന്നിവയുള്‍പ്പെടെ വിവിധ രോഗകാരികള്‍ക്കെതിരെ ഇതിന്റെ ഇല സത്ത് ശക്തമായ പ്രവ‍ർത്തിക്കുന്നു. നിംബോളൈഡ്, നിംബിന്‍ തുടങ്ങിയ അതിന്റെ ഘടകങ്ങളില്‍ ആന്റിമൈക്രോബയല്‍, ആന്റിഓക്സിഡന്റ്, ആന്റിഫംഗല്‍, ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളും അടങ്ങിയിരിക്കുന്നു. എണ്ണയായോ, സത്തായോ, നാനോപാര്‍ട്ടിക്കിള്‍ സസ്‌പെന്‍ഷനായോ ഉപയോഗിച്ചാലും, അണുബാധകളെ ചെറുക്കുന്നതിലും രോഗപ്രതിരോധ പ്രവര്‍ത്തനം നിലനിര്‍ത്തുന്നതിലും വേപ്പിന് മികച്ച പ്രവർത്തനം കാഴ്ചവെക്കാറുണ്ട്.

ഗ്രാമ്പൂ

ഗണ്യമായ അളവില്‍ യൂജനോള്‍ അടങ്ങയിരിക്കുന്നതിനാല്‍ ഗ്രാമ്പൂ പ്രകൃതിദത്ത ആന്റിമൈക്രോബയല്‍ സംയുക്തങ്ങളുടെ സമ്പന്നമായ ഉറവിടമാണ്. ഇതിലെ യൂജിനോള്‍ ഘടകം ഇ.കോളി, സ്റ്റാഫ്, സ്യൂഡോമോണസ് എരുഗിനോസ തുടങ്ങിയ നിരവധി ബാക്ടീരിയകള്‍ക്കെതിരെ ഉയര്‍ന്ന പ്രവര്‍ത്തനം പ്രകടിപ്പിച്ചിട്ടുണ്ട്. ആന്റിമൈക്രോബയല്‍ പ്രവര്‍ത്തനത്തിനപ്പുറം, യുടിഐ ചികിത്സയില്‍ ഗ്രാമ്പൂ ഫലപ്രദമാണ്, കൂടാതെ ഇത് മറ്റേതൊരു അവശ്യ എണ്ണയെയും മറികടക്കുന്നു. ഗ്രാമ്പൂവിലെ മറ്റ് പദാര്‍ത്ഥങ്ങള്‍ (ഗാലിക് ആസിഡ്, കാറ്റെച്ചിന്‍) യൂജെനോളുമായി ഇടപഴകുകയും ശരീരത്തിലെ ആന്റി ബാക്ടീരിയല്‍, ആന്റിഓക്സിഡേറ്റീവ് ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

തൈം

തൈമസ് വള്‍ഗാരിസിന് പ്രകൃതിദത്തവും ശക്തവുമായ രോഗാണുക്കളെ കൊല്ലുന്ന ഗുണങ്ങളുണ്ട്. സാല്‍മൊണെല്ല, ബാസിലസ് സെറിയസ് തുടങ്ങിയ രോഗകാരികളായ ബാക്ടീരിയകള്‍ക്കെതിരെ ഇത് ഏറ്റവും ഫലപ്രദമാണ്. തൈമിലെ പ്രധാന സംയുക്തങ്ങളില്‍ കാര്‍വാക്രോള്‍ ഉള്‍പ്പെടുന്നു. ഇത് രോഗകാരികളായ ബാക്ടീരിയകളെ ചെറുക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ, തൈം ശരീരത്തിന്റെ അണുബാധകളും വൈകല്യങ്ങളും ഭേദമാക്കുന്നതിനുള്ള സ്വാഭാവിക ബദലായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

മഞ്ഞള്‍

സ്വര്‍ണ്ണ നിറത്തിലുള്ള ആന്റിബയോട്ടിക് ആയ മഞ്ഞള്‍, അതിന്റെ തിളക്കമുള്ള നിറത്തിനും രോഗശാന്തി ഗുണങ്ങള്‍ക്കും പേരുകേട്ടതാണ്. ഇതില്‍ കുര്‍ക്കുമിന്‍ എന്ന പദാര്‍ത്ഥം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് അന്തര്‍ലീനമായ ആന്റി ബാക്ടീരിയല്‍, ആന്റിവൈറല്‍, ആന്റിഫംഗല്‍ പ്രവര്‍ത്തനങ്ങൾക്ക് പേരുകേട്ടതാണ്. പരമ്പരാഗത വൈദ്യശാസ്ത്രത്തില്‍, മുറിവുകള്‍, ചര്‍മ്മ അവസ്ഥകള്‍, വീക്കം എന്നിവ സുഖപ്പെടുത്താന്‍ ഇത് ഉപയോഗിച്ചിരുന്നു. പുതിയ ആന്റിബയോട്ടിക്കുകളുടെ പ്രഭാവം വര്‍ദ്ധിപ്പിക്കാനുള്ള കഴിവ് ഇതിന് ഉണ്ടെന്ന് നിലവിലെ പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

ഇഞ്ചി

ഇഞ്ചിയില്‍ ജിഞ്ചറോള്‍, ഷോഗോള്‍ തുടങ്ങിയ ജൈവശാസ്ത്രപരമായി സജീവമായ തന്മാത്രകള്‍ അടങ്ങിയിട്ടുണ്ട്. ഇവ മികച്ച ആന്റിഓക്സിഡന്റുകളും ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളും ഉള്ളവയാണ്. നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനില്‍ നടന്ന ക്രമരഹിതമായ നിയന്ത്രിത പരീക്ഷണം, റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, ല്യൂപ്പസ്, സോറിയാസിസ്, ഇന്‍ഫ്‌ലമേറ്ററി ബവല്‍ ഡിസീസ് എന്നിവയുള്‍പ്പെടെ നിരവധി വീക്കം ഉണ്ടാക്കുന്ന അവസ്ഥകള്‍ക്ക് ഇഞ്ചി ഒരു പ്രകൃതിദത്ത മരുന്നാണെന്ന് സൂചിപ്പിക്കുന്നു.

Content Highlights- Not only in the pharmacy but also in the kitchen; Know five natural antibiotics at home

dot image
To advertise here,contact us
dot image