
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മെന്ററാകാൻ മുൻ ഇന്ത്യൻ ഇതിഹാസ നായകൻ എംഎസ് ധോണിയെ ക്ഷണിച്ചതായി റിപ്പോർട്ട്. ഇന്ത്യയിലും ശ്രീലങ്കയിലുമായി 2026ൽ നടക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ മെന്റർ ചെയ്യാനാണ് ധോണിയെ ക്ഷണിച്ചതെന്നാണ് റിപ്പോർട്ട്. മുമ്പ് 2021 ടി-20 ലോകകഗപ്പിൽ ധോണി ഇന്ത്യയുടെ മെന്ററായിരുന്നു.
ധോണി ഇത്തവണ ഇതിന് മറുപടിയൊന്നും ഇതുവരെ നൽകിയിട്ടില്ല. 201ൽ വിരാട് കോഹ്ലി നായകനായ ടീമിൻരെ മെന്ററായിട്ടായിരുന്നു ധോണിയെത്തിയത്. രവി ശാസ്ത്രിയായിരുന്നും മുഖ്യ പരിശീലകൻ. എന്നാൽ ടൂർണമെന്റിൽ ഇന്ത്യ മോശം പ്രകടനമായിരുന്നു പുറത്തെടുത്തത്. ലോകകപ്പ് വേദിയിൽ ആദ്യമായി പാകിസ്ഥാനെതിരെ ഇന്ത്യ അന്ന് ആദ്യമായി പരാജയപ്പെട്ടു. നോക്ക് ഔട്ട് സ്‌റ്റേജിലേക്ക് കടക്കാനും ഇന്ത്യക്ക് സാധിച്ചില്ല. എന്നാലും താരത്തിന്റെ സാന്നിധ്യം ഒരുപാട് ഉപകാരം ചെയ്തതായി യുവതാരങ്ങൾ പറഞ്ഞിരുന്നു.
44 കാരനായ ധോണിയിലേക്ക് ബിസിസിഐ വീണ്ടും തിരിയുമ്പോൾ ടീമിന്റെ കോച്ചായി ഇരിക്കുന്നത് ഗൗതം ഗംഭീറാണ്. ഇക്കാര്യം കൊണ്ട് ധോണി മെന്ററാകുന്നതിൽ നിന്നും ഒഴിവാകുമെന്നും റിപ്പോർട്ടുകളുണ്ട്. ഇരു താരങ്ങൾ തമ്മിലും ബഹുമാനമുണ്ടെങ്കിലും മുൻ കാലങ്ങളിൽ വ്യത്യസ്ത ഐഡിയോളജികളുടെ പ്രശ്‌നങ്ങൾ ഇരുവരും തമ്മിലുണ്ടായിട്ടുണ്ട്.
Content Highlights- BCCI offered MS Dhoni to be Mentor of Indian Cricket team