
ഓണം റിലീസായി തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ് മേനേ പ്യാര്‍ കിയ. റൊമാന്റിക് ആക്ഷന്‍ മാസ്സ് എന്റര്‍ടൈനറായി ഒരുങ്ങിയിരിക്കുന്ന ചിത്രം തിയേറ്ററില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടുന്നുണ്ട്.
ചിത്രത്തില്‍ കാമിയോ റോളില്‍ എത്തി പ്രേക്ഷകരെ അമ്പരപ്പിച്ചിരിക്കുകയാണ് ആന്റണി പെപ്പെ. ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥ പറയുന്ന സിനിമയില്‍ അപ്രതീക്ഷിതമായ ഘട്ടത്തില്‍ സിനിമയുടെ ഗതി തന്നെ മാറ്റുന്ന അങ്കമാലിക്കാരനായ ഡാനി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ആന്റണി പെപ്പെ നിറഞ്ഞാടുന്നത്.
പെപ്പയുടെ സിനിമ ജീവിതത്തിലെ മികച്ച വേഷങ്ങളില്‍ ഒന്നാണ് ഡാനി എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. വളരെ ചുരുങ്ങിയ സമയം മാത്രമാണ് സ്‌ക്രീന്‍ പ്രസന്‍സ് ഉള്ളു എങ്കില്‍ പോലും ഡാനി തിയേറ്ററില്‍ നല്‍കിയ ഒരു പവര്‍ വേറെ ലെവല്‍ ആയിരുന്നു. അങ്കമാലിയില്‍ നിന്ന് വരുന്ന ഒരു കൂട്ടം ചെറുപ്പക്കാരില്‍ നാലാമനായി എത്തി തിയേറ്ററില്‍ വിസ്മയം തീര്‍ത്ത ഡാനി എന്നും പ്രേക്ഷക മനസ്സില്‍ നിറഞ്ഞു നില്‍ക്കും.
ഓണ ചിത്രങ്ങളുടെ കൂട്ടത്തില്‍ എല്ലാ പ്രേക്ഷകര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന സിനിമയെന്ന അഭിനന്ദനവും മേനേ പ്യാര്‍ കിയയ്ക്ക് ലഭിക്കുന്നുണ്ട്. ഹൃദു ഹാരൂണ്‍, പ്രീതി മുകുന്ദന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തില്‍ മിഥൂട്ടി, ശ്രീകാന്ത് വെട്ടിയാര്‍, അര്‍ജു തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
നവാഗതനായ ഫൈസല്‍ ഫസലുദ്ദീന്‍ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് മേനേ പ്യാര്‍ കിയ. റൊമാന്റിക് ട്രാക്കിലൂടെ തുടങ്ങി ത്രില്ലര്‍ പശ്ചാത്തലത്തിലൂടെ ഗതി മാറുന്ന സിനിമ പ്രേക്ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. സംവിധായകന്‍ ഫൈസല്‍ ഫസലുദ്ദീന്‍, ബില്‍കെഫ്‌സല്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്ന 'മേനേ പ്യാര്‍ കിയ'യില്‍ ഡോണ്‍പോള്‍ പി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
Content Highlights: Antony Varghese Pepe's cameo role in Maine Pyar Kiya gets more attention