
സെപ്റ്റംബർ മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ച് യുഎഇ ഇന്ധന വില നിർണയ സമിതി. പെട്രോൾ വിലയിൽ ആഗസ്റ്റ് മാസത്തെ വിലയിൽ നിന്ന് നേരിയ വർധനവുണ്ടായിട്ടുണ്ട്. എന്നാൽ ആഗസ്റ്റ് മാസത്തെ അപേക്ഷിച്ച് സെപ്റ്റംബറിൽ ഡീസൽ വിലയിൽ കുറവാണ് രേഖപ്പെടുത്തുന്നത്.
സൂപ്പര്‍ 98 പെട്രോളിന് 2 ദിര്‍ഹം 70 ഫിൽസാണ് പുതുക്കിയ വില. കഴിഞ്ഞ മാസത്തെക്കാൾ പെട്രോള്‍ ലിറ്ററിന് ഒരു ഫില്‍സിന്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്പെഷ്യല്‍ 95 പെട്രോൾ വില 2 ദിര്‍ഹം 58 ഫിൽസായി ഉയർന്നു. ആഗസ്റ്റ് മാസത്തേക്കാൾ ഒരു ഫിൽസ് വർധനവാണ് സ്പെഷ്യൽ 95 പെട്രോൾ വിലയിലുണ്ടായിരിക്കുന്നത്.
ഇ പ്ലസ് 91 പെട്രോളിന് 2 ദിര്‍ഹം 51 ഫില്‍സാണ് സെപ്റ്റംബർ മാസത്തെ വില. ലിറ്ററിന് ഒരു ഫിൽസിന്റെ വർധനവാണ് ഇ പ്ലസ് 91 പെട്രോളിനുമുണ്ടായിരിക്കുന്നത്. ഡീസലിന് 2 ദിര്‍ഹം 78 ഫില്‍സില്‍ നിന്നും 12 ഫിൽസ് കുറച്ച് 2 ദിര്‍ഹം 66 ഫില്‍സായി. പുതുക്കിയ വില ഇന്ന് അര്‍ധ രാത്രിമുതല്‍ നിലവില്‍ വരും.
Content Highlights: UAE petrol, diesel prices for September 2025 announced