
ക്രിക്കറ്റിലെ വിചിത്രവും ദൗര്‍ഭാഗ്യകരവുമായ പുറത്താവലിന് ഇരയായി വെസ്റ്റ് ഇന്‍ഡീസ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഷായ് ഹോപ്പ്. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ട്രിന്‍ബാഗോ നൈറ്റ്റൈഡേഴ്സ്- ഗയാന ആമസോണ്‍ വാരിയേഴ്സ് പോരാട്ടത്തിനിടെയാണ് വിചിത്രമായ ഔട്ടാകല്‍. വൈഡായി പോയ പന്തിന് അനാവശ്യമായി ബാറ്റ് വയ്ക്കാന്‍ ശ്രമിച്ച് താരം ബാറ്റ് കൊണ്ടു സ്റ്റംപിന് അടിക്കുകയായിരുന്നു.
ഗയാന ആമസോണ്‍ താരമായ ഷായ് ഹോപ്പ് മൂന്നാം നമ്പറിലാണ് ബാറ്റ് ചെയ്യാനെത്തിയത്. ട്രിന്‍ബാഗോയുടെ പേസര്‍ ടെറന്‍സ് ഹിന്‍ഡ്‌സ് എറിഞ്ഞ 14-ാം ഓവറിലെ അവസാന പന്ത് ഹിന്‍ഡ്‌സ് ഓഫ് സ്റ്റംപിന് പുറത്തായിട്ടാണ് എറിഞ്ഞത്. എന്നാല്‍ വൈഡ് പോയ ഈ പന്ത് കളിക്കാന്‍ ശ്രമിച്ച ഷായ് ഹോപ്പിന് പിഴച്ചു. താരത്തിന്റെ ബാറ്റില്‍ പന്ത് കൊണ്ടില്ല. അടിക്കാനുള്ള ശ്രമത്തിനിടെ താരം തിരിഞ്ഞപ്പോള്‍ ബാറ്റ് സ്റ്റംപില്‍ കൊണ്ട് ബെയ്ല്‍സ് വീഴുകയായിരുന്നു.
Unbelievable scenes! 😮
— CPL T20 (@CPL) August 31, 2025
Hit wicket off a wide! 💥#CPL25 #TKRvGAW #CricketPlayedLouder #BiggestPartyInSport #Sky365 pic.twitter.com/L89OhDqcuB
ഹോപ് 29 പന്തില്‍ 39 റണ്‍സില്‍ നില്‍ക്കെയാണ് നിര്‍ഭാഗ്യകരമായി പുറത്താവുന്നത്. ആദ്യം ബാറ്റ് ചെയ്ത ഗയാന നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തു. മത്സരത്തില്‍ ട്രിന്‍ബാഗോ വിജയവും സ്വന്തമാക്കി. വിജയ ലക്ഷ്യമായ 164 റണ്‍സ് 4 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 17.2 ഓവറില്‍ ട്രിന്‍ബാഗോ മറികടന്നു.
Content Highlights: Shai Hope bizarrely gets hit-wicket on wide ball in Caribbean Premier League