
ഷവറില്‍ കുളിക്കുമ്പോള്‍ ഗിസര്‍ സ്വിച്ച് ഓണാക്കി കുളിക്കുന്നത് അപകടകരമെന്ന് ബാംഗ്ലൂരിലെ ആസ്റ്റര്‍ സിഎംഐ ആശുപത്രിയിലെ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സഞ്ജയ് ഭട്ട്. ഒരു ദേശീയ മാധ്യമത്തിന് കൊടുത്ത അഭിമുഖത്തിലാണ് അദ്ദേഹം പറഞ്ഞത്. 'ഗീസര്‍ സ്വിച്ച് ഓണ്‍ ആക്കി കുളിക്കുന്നത് പലരും ചെയ്യുന്ന കാര്യമാണ്, പക്ഷേ അത് പൂര്‍ണ്ണമായും സുരക്ഷിതമല്ല' എന്നാണ് അദ്ദേഹം പറഞ്ഞത്.
'ഓട്ടോമാറ്റിക് കട്ട്-ഓഫ്, തെര്‍മോസ്റ്റാറ്റ് നിയന്ത്രണം, ശരിയായ ഇന്‍സുലേഷന്‍ തുടങ്ങിയ സുരക്ഷാ സവിശേഷതകളോടെയാണ് മിക്ക ആധുനിക ഗീസറുകളും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എന്നിരുന്നാലും, വയറിംഗ് പഴയതാണെങ്കില്‍, എര്‍ത്തിംഗ് മോശമാണെങ്കില്‍, അല്ലെങ്കില്‍ ഗീസര്‍ കേടായെങ്കില്‍ വൈദ്യുതാഘാതത്തിന് സാധ്യതയുണ്ട് ഡോ സഞ്ജയ് ഭട്ട് പറയുന്നു. വെള്ളത്തില്‍ ചെറിയ അളവില്‍ കറന്റ് ചോര്‍ന്നാല്‍ പോലും അപകടകരമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രത്യേകിച്ച് ശരീരം നനഞ്ഞതും വൈദ്യുതിയോട് കൂടുതല്‍ സെന്‍സിറ്റീവ് ആയതുമായ കുളിമുറികളില്‍ സാധ്യത കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.
തെര്‍മോസ്റ്റാറ്റ് തകരാറിലായാല്‍ വെള്ളം വളരെ ചൂടാകുകയും പൊള്ളലേല്‍ക്കുകയും ചെയ്യാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിലുള്ള സാഹചര്യം ഒഴിവാക്കാന്‍. ഗീസര്‍ ഓണാക്കി വെള്ളം ചൂടാക്കിയതിന് ശേഷം കുളിക്കുക ആണ് ഇതിന് പരിഹാരമെന്ന് അദ്ദേഹം പറയുന്നു. 'ഗീസറിന്റെ പതിവ് സര്‍വീസിംഗ്, ശരിയായ എര്‍ത്തിംഗ്, വയറിംഗ് പരിശോധിക്കുക തുടങ്ങിയ കാര്യങ്ങളൊക്കെ വളരെ പ്രധാനമാണെന്നും. നനഞ്ഞ കൈകളാല്‍ മെറ്റല്‍ ടാപ്പുകള്‍, സ്വിച്ചുകള്‍ അല്ലെങ്കില്‍ ഗീസര്‍ നേരിട്ട് തൊടുന്നത് ആളുകള്‍ ഒഴിവാക്കണമെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു.
Content Highlights: Do you tend to keep the switch of your geyser on while showering