
നിങ്ങളുടെ ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കാനും ശരീരം ആരോഗ്യമുള്ളതായി നിലനിർത്താനുമൊക്കെ നിരവധി ടിപ്‌സുകൾ സമൂഹമാധ്യമങ്ങളിലടക്കം എല്ലാവരും കാണുന്നതാണ്. ഇപ്പോൾ ബ്രസീലിൽ നടന്ന ഒരു പഠനത്തെ കുറിച്ചുള്ള വിവരങ്ങളാണ് മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. ഈ പ്രവൃത്തി നിങ്ങൾക്ക് ചെയ്യാൻ കഴിഞ്ഞാൽ നിങ്ങൾ എത്രകാലം ജീവിച്ചിരിക്കുമെന്ന് പറയാൻ സാധിക്കുമെന്നാണ് പഠനം അവകാശപ്പെടുന്നത്. നിങ്ങളുടെ കൈകൾ, മുട്ടുകൾ സഹായമില്ലാതെ അല്ലെങ്കിൽ സഹായത്തോടെ ഈ പറയുന്ന കാര്യം നിങ്ങൾ ചെയ്താൽ ഹൃദയാഘാതം അല്ലെങ്കിൽ കാൻസർ എന്നിവയ മൂലം നിങ്ങൾ മരിക്കാനുള്ള സാധ്യത അല്ലെങ്കിൽ നിങ്ങൾ എത്ര കാലം ജീവിക്കും എന്ന് മനസിലാക്കാൻ സാധിക്കുമത്രേ.
സിറ്റ് ഓർ റൈസ് ടെസ്‌റ്റെന്നാണ് ഇതിന് പറയുന്നത്. ഇതിന് ജിം എക്യുപ്‌മെന്റ്‌സോ മെഡിക്കൽ ഡയഗണോസിസോ ഒന്നും ആവശ്യമില്ല. പത്തു സെക്കൻഡിൽ താഴയെ സമയമെടുക്കുള്ളു. ഇത് നിങ്ങളുടെ ബാലൻസ്, ശക്തി, ഫ്‌ളേക്‌സിബിളിറ്റി, കോർഡിനേഷൻ ഇതിനെ എല്ലാ ആശ്രയിച്ചാണ് ഇരിക്കുന്നത്. ഈ ടെസ്റ്റിൽ ബേസിക്ക് മൂവ്‌മെന്റിൽ പരാജയപ്പെടുന്നവർ അടുത്ത ഒരു പതിറ്റാണ്ടിനുള്ളിൽ മരണപ്പെടാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനം പറയുന്നത്.
4200 പേരിലാണ് റിയോഡി ജനീറോയിലെ മെഡിക്കൽ ക്ലിനിക്കിൽ 12 വർഷമായി ഗവേഷണം നടത്തിയത്. 46നും 75നും ഇടയിൽ പ്രായമുള്ള 4282 പേരിൽ (സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ) പഠനം നടത്തിയത്. കൈകളുടെയോ കാലുകളുടെയോ മുട്ടുകളുടെയോ ഒന്നും സഹായമില്ലാതെ ഇരിക്കാനും എഴുന്നേൽക്കാനും കഴിയുമോ എന്നാണ് പരിശോധിച്ചത്. ഇരിക്കുന്നതിനും എഴുന്നേൽക്കുന്നതിനുമായി അഞ്ച് പോയിന്റ് വീതമാണ് നിശ്ചയിച്ചത്. ഈ പോയിന്റ് കുറയുന്നത് മരണത്തിനുള്ള സാധ്യതയും വർധിപ്പിക്കുന്നുവെന്നാണ് ഗവേഷകർ പറയുന്നത്.
ആദ്യം നിൽക്കുക, പിന്നീട് ഒരു കാൽ മറ്റൊന്നിന് ക്രോസായി വയ്ക്കുക, നിങ്ങളുടെ കൈകൾ, മുട്ടുകൾ എന്നിവയൊന്നും ഉപയോഗിക്കാതെ തറയിലേക്ക് ഇരിക്കാൻ ശ്രമിക്കുക. ശേഷം ഒരു പിന്തുണയുമില്ലാതെ എഴുന്നേൽക്കുക എന്നതാണ് ഇതിലെ രീതി. പത്ത് പോയിന്റ് വച്ചാണ് ഇത് ആരംഭിക്കുക. ഓരോ പ്രാവശ്യം നിങ്ങൾ കൈയോ, മുട്ടുകളോ ഉപയോഗിച്ചാൽ ഓരോ പോയിന്റ് വീതം കുറയും. ബാലൻസ് നഷ്ടപ്പെട്ടാൽ അതിന് കുറയ്ക്കുക .5 പോയിന്റാകും.
ഈ പഠനത്തെ അടിസ്ഥാനമാക്കി പറയുകയാണെങ്കിൽ ഇവിടെയുണ്ടായ മരണനിരക്ക് എല്ലാം ഹൃദയാഘാതവുമായി ബന്ധപ്പെട്ടതല്ല. കൂടുതലും കാൻസർ, മറ്റ് വയസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ മൂലവുമാണ്. ഇതിനർത്ഥം ഹൃദയത്തിന്റെ ആരോഗ്യം മാത്രമല്ല, മറിച്ച് മുഴുവൻ ശാരീരിക ക്ഷമതയാണ് ഈ ടെസ്റ്റിലൂടെ മനസിലാവുന്നതെന്നും ഗവേഷകർ പറയുന്നു.
(ശ്രദ്ധിക്കുക: ഈ ലേഖനം അറിവ് നല്‍കുന്നതിന് മാത്രമുള്ളതാണ്. പ്രൊഫണല്‍ മെഡിക്കല്‍ നിര്‍ദേശത്തിന് പകരമല്ല. നിങ്ങളുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുണ്ടാവുന്ന സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും ഡോക്ടര്‍മാരുടെ മാര്‍ഗനിര്‍ദേശം തേടുക)
Content Highlights: A study at Brazil says that this sit - stand test can predict life span