
ഒരേ സമയം അമ്മയ്ക്കും കുഞ്ഞിനും ശ്രദ്ധ വേണ്ട കാലമാണ് ഗര്‍ഭകാലം. അങ്ങനെയുള്ള ഈ സമയത്ത് വേദനസംഹാരിയായ ഉപയോഗിക്കുന്ന അസറ്റാമിനോഫെന്‍ അഥവാ പാരസെറ്റാമോള്‍ കഴിച്ചാല്‍ എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുമോ ?
ഉണ്ടാവുമെന്നാണ് ഹാര്‍വാര്‍ഡ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തും മൗണ്ട് സിനായും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ പറയുന്നത്. അസറ്റാമിനോഫെന്‍ ഓട്ടിസം, ശ്രദ്ധക്കുറവ് ഹൈപ്പര്‍ ആക്റ്റിവിറ്റി ഡിസോര്‍ഡര്‍ (എഡിഎച്ച്ഡി) എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് ഒരു പുതിയ പഠനം അവകാശപ്പെടുന്നു. ഗര്‍ഭാവസ്ഥയില്‍ എപ്പോഴാണ് പാരസെറ്റമോള്‍ അമ്മ കഴിച്ചതെന്നുള്ള വിശദമായ വിവരങ്ങള്‍ ശേഖരിച്ചായിരുന്നു സംഘം പഠനം നടത്തിയത്. നാഡീ വികാസ വൈകല്യങ്ങള്‍ക്ക് കാരണമാകുന്നതിനാല്‍ സാധാരണയായി ഓവര്‍-ദി-കൗണ്ടര്‍ മരുന്നുകള്‍ ഗര്‍ഭിണികള്‍ വളരെ കുറച്ച് മാത്രമെ ഉപയോഗിക്കാവൂ എന്നാണ് പഠനം ആവശ്യപ്പെടുന്നത്.
പഠനങ്ങള്‍ പ്രകാരം ഗര്‍ഭം ധരിച്ചതിന് ശേഷം അമ്മ പാരസെറ്റാമോള്‍ കഴിക്കുന്നത് കുട്ടികളില്‍ ഓട്ടിസം എഡിഎച്ചഡി സാധ്യതകള്‍ കൂട്ടുന്നു. കൂടാതെ മരുന്നിന്റെ വ്യാപകമായ ഉപയോഗം കണക്കിലെടുക്കുമ്പോള്‍, അപകടസാധ്യതയിലെ ചെറിയ വര്‍ദ്ധനവ് പോലും പൊതുജനാരോഗ്യത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതേ സമയം, ദോഷകരമായ ഫലങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെങ്കിലും സ്ത്രീകള്‍ പെട്ടെന്ന് ഇത് കഴിക്കുന്നത് നിര്‍ത്തരുതെന്ന് ന്യൂയോര്‍ക്കിലെ മൗണ്ട് സിനായ് ആശുപത്രിയിലെ പോപ്പുലേഷന്‍ ഹെല്‍ത്ത് സയന്‍സ് അസിസ്റ്റന്റ് പ്രൊഫസറും പഠനത്തിന്റെ സഹ രചയിതാവുമായ ഡോ. ഡിഡിയര്‍ അറിയിച്ചു.
'ഡോക്ടര്‍മാരുമായി കൂടിയാലോചിക്കാതെ ഗര്‍ഭിണികള്‍ മരുന്നുകള്‍ കഴിക്കുന്നത് നിര്‍ത്തരുത്. ചികിത്സിക്കാത്ത വേദനയോ പനിയോ കുഞ്ഞിന് ദോഷം ചെയ്യും,' ഡോ. പ്രാഡ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം നോട്ടിംഗ്ഹാം സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പാരസെറ്റമോള്‍ ഉപയോഗം പെപ്റ്റിക് അള്‍സര്‍ രക്തസ്രാവത്തിനുള്ള സാധ്യത 24 ശതമാനവും ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍ രക്തസ്രാവം കുറയാനുള്ള സാധ്യത 36 ശതമാനവും വര്‍ദ്ധിപ്പിക്കുന്നതായി കണ്ടെത്തി. ഇത് വിട്ടുമാറാത്ത വൃക്കരോഗ സാധ്യത 19 ശതമാനവും ഹൃദയസ്തംഭന സാധ്യത ഒമ്പത് ശതമാനവും രക്താതിമര്‍ദ്ദ സാധ്യത ഏഴ് ശതമാനവും വര്‍ദ്ധിപ്പിക്കുമെന്നും കണ്ടെത്തിയിരുന്നു.
Content Highlights- Can paracetamol be used during pregnancy? Harvard warns