
സൗദി സൂപ്പർ കപ്പ് ഫൈനലിൽ അൽ അഹ്ലിക്കെതിരെ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമായ അൽ നസർ തോൽവി ഏറ്റുവാങ്ങിയിരുന്നു. നിശ്ചിത സമയം 2-2ന് അവസാനിച്ച മത്സരം പെനാൽട്ടി ഷൂട്ടൗട്ടിൽ 3-2ന് അഹ്ലി വിജയിക്കുകയായിരുന്നു. മത്സരത്തിൽ അൽ നസറിന് വേണ്ടി ആദ്യ ഗോൾ നേടിയത് ക്രിസ്റ്റിയാനൊ റൊണാൾഡോയാണ്. പെനാൽട്ടി ലഭിച്ച റൊണാൾഡോ അത് ഗോളാക്കി മാറ്റുകയായിരുന്നു.
ഗോൾ നേടിയതോടുകൂടി ഒരു ചരിത്രം റെക്കോഡാണ് റൊണാൾഡോ സ്വന്തം പേരിൽ കുറിച്ചത്. അൽ നസറിനായുള്ള താരത്തിന്റെ നൂറാം ഗോളായിരുന്നു ഇത്. ഇതോടെ നാല് വ്യത്യസ്ത ക്ലബ്ബുകളിൽ നിന്നും 100 ഗോൾ സ്വന്തമാക്കുന്ന ലോകത്തെ തന്നെ ആദ്യ താരമായി മാറിയിരിക്കുകയാണ് പോർച്ചുഗീസ് സൂപ്പർതാരം.
മാഞ്ചസ്റ്റർ യുനൈറ്റഡിന് വേണ്ടി 145 ഗോൾ നേടിയ റോണോ റയൽ മാഡ്രിഡിൽ 450 ഗോൾ അടിച്ചുക്കൂട്ടിയിട്ടുണ്ട്. ഇറ്റാലിയൻ ലീഗായ സീരീ എയിൽ യുവന്റസിന് വേണ്ടി 101 ഗോൾ നേടിയിട്ടുണ്ട്. ഇപ്പോഴിതാ സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ നസറിന് വേണ്ടിയും 100 ഗോൾ തികച്ചിരിക്കുകയാണ് താരം. ഇത് കൂടാതെ പോർച്ചുഗലിന് വേണ്ടി 138 ഗോളും റോണോ അടിച്ചിട്ടുണ്ട്.
പെനാൽട്ടിയിലൂടെ ക്രിസ്റ്റ്യാനൊ റൊണാൾഡോയാണ് മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. എന്നാൽ ഒന്നാം പകുതിയുടെ അവസാനം ഫ്രാങ്ക് കെസ്സിയിലൂടെ അൽ അഹ്ലി മത്സരത്തിലേക്ക് തിരിച്ചെത്തി. 82ാം മിനിറ്റിൽ മാഴ്സെലോ ബ്രോ സോവിക്ക് രണ്ടാം ഗോളടിച്ചുകൊണ്ട് നസറിനെ തിരിച്ചുകൊണ്ടുവന്നു. എന്നാല് 893ം മിനിറ്റിൽ റോജർ ഇബാനെസ് അഹ്ലിക്കായി സമനില ഗോൾ സ്വന്തമാക്കി. ഷൂട്ടൗട്ടിൽ 3-2ന് അഹ്ലി വിജയിക്കുകയും ചെയ്തു.
അറബ് ക്ലബ്ബ് ചാമ്പ്യൻഷിപ്പ് കപ്പ് മാത്രമാണ് റോണോക്ക് അല് നസറിനൊപ്പം നേടാൻ സാധിച്ചത്. അതിന് മുമ്പും ശേഷവും ഒരു ട്രോഫി നേടാൻ റോണോക്ക് സാധിച്ചില്ല. അൽ നസറിനൊപ്പം ഒരു ആഭ്യന്തര കിരീടം നേടാനുള്ള റോണാൾഡോയുടെ കാത്തിരിപ്പ് തുടരും.
Content Highlights- Ronaldo Creates history by scoring 100 goals in al nassr