20 മിനിട്ടിൽ രണ്ട് കുപ്പി മദ്യം; ഇൻഫ്ലുവൻസർ മരണപ്പെട്ടതിന് പിന്നിലെ കാരണങ്ങള്‍ വിശദീകരിച്ച് വിദഗ്ധര്‍

ആരാധകര്‍ക്കിടയില്‍ 'ബാങ്ക് ലെസ്റ്റര്‍' എന്നറിയപ്പെടുന്ന ഇന്‍ഫ്‌ളുവന്‍സറായിരുന്നു മരണപ്പെട്ടത്

dot image

ണ്ട് കുപ്പി വിസ്‌കി 20 മിനിട്ട് കൊണ്ട് കുടിച്ചു തീര്‍ത്ത ഇന്‍ഫ്‌ളുവന്‍സര്‍ മരണപ്പെട്ട വാര്‍ത്ത ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. തായ്‌വാനില്‍ നിന്നുള്ള കണ്ടന്റ് മേക്കര്‍ താനാകര്‍ണ് കാന്തിയാണ് ഭീമമായ തുകയ്ക്ക് ചലഞ്ച് വച്ചുകൊണ്ട് 2 കുപ്പി മദ്യം കഴിച്ചത്. ആരാധകര്‍ക്കിടയില്‍ 'ബാങ്ക് ലെസ്റ്റര്‍' എന്നറിയപ്പെടുന്ന ഇന്‍ഫ്‌ളുവന്‍സറാണ് താനാകര്‍ണ്. ക്രിസ്മസിന് തായ് മായ് ജില്ലയില്‍ നടന്ന ജന്മദിനാഘോഷത്തിൽ‌ 350 മില്ലിയുടെ രണ്ട് കുപ്പി മദ്യം കഴിച്ചാല്‍ പണം നല്‍കാമെന്നായിരുന്നു ചലഞ്ച്.


20 മിനിട്ടിനുള്ളില്‍ 700 മില്ലി മദ്യം അകത്ത് ചെന്നാണ് താനകര്‍ണ് മരണപ്പെടുന്നത്. ഇത് എങ്ങനെ സംഭവിച്ചുവെന്ന് വിശദീകരിക്കുകയാണ് വിദഗ്ധര്‍. മനുഷ്യ ശരീരത്തിന് ഇത്രയും വേഗത്തില്‍ മദ്യം സംസ്‌കരിക്കാന്‍ കഴിവില്ല. സാധാരണയായി, കരളിന് ഒരു മണിക്കൂറില്‍ 14 ഗ്രാം മദ്യം മാത്രം താങ്ങാനുള്ള കഴിവാണുള്ളത്. 14 ഗ്രാം മദ്യം എന്നാല്‍ 44 മില്ലി വിസ്‌കി, 148 മില്ലി വൈന്‍, 355 മില്ലി ബിയര്‍ എന്നിവയ്ക്ക് തുല്യമാണ്. അമിതമായി മദ്യം കഴിക്കുമ്പോള്‍ ശരീരം അസ്വസ്ഥത പ്രകടിപ്പിക്കുകയും, അസുഖങ്ങള്‍ക്കും, മരണത്തിനും വരെ കാരണമാവുകയും ചെയ്യുന്നു.


അമിത മദ്യപാനം തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാക്കും. ശ്വസനം, ഹൃദയമിടിപ്പ്, ശരീരതാപനിലയിലെ നിയന്ത്രണം എന്നിവയില്‍ തകരാറ് സംഭവിക്കുന്നു, ഇത് മനുഷ്യനെ കോമയിലാക്കാനോ, മരണപ്പെടുത്താനോ സാധ്യതയുള്ളതാണ്.


അമിത മദ്യം ശരീരത്തിനകത്ത് പ്രവേശിച്ചാല്‍ അത് ശ്വസന വ്യവസ്ഥയെയും ബാധിക്കുന്നു. മദ്യപാനത്തിന്റെ ഫലമായി ഉണ്ടാകുന്ന ഛര്‍ദി, ആസ്പിരേഷനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. ഇത് ന്യുമോണിയ, ശ്വാസംമുട്ട് എന്നിവയിലേക്ക് നയിക്കുന്നു. കൂടാതെ ഗ്യാസ്‌ട്രൈറ്റിസ്, അള്‍സര്‍, പാന്‍ക്രിയാറ്റിസ് തുടങ്ങിയ ദഹനസംബന്ധമായ അസ്വസ്ഥതകളും ഉണ്ടാക്കുന്നു.


രണ്ട് കുപ്പി വിസ്‌കി ഒരുമിച്ച കഴിക്കുന്നത് 30 സ്റ്റാന്‍ഡേര്‍ഡ് പാനിയങ്ങള്‍ (420 ഗ്രാം മദ്യം) കഴിക്കുന്നതിന് തുല്യമാണ്. മദ്യം കഴിക്കുമ്പോൾ തുടക്കത്തില്‍ നിങ്ങള്‍ക്ക് ആഹ്ലാദമോ, ലഹരിയോ അനുഭവപ്പെട്ടേക്കാം. എന്നാല്‍ മദ്യത്തിന്റെ അളവ് കൂടുമ്പോള്‍ നിങ്ങളുടെ നിയന്ത്രണം പൂര്‍ണമായും നഷ്ടപ്പെടുന്നു.

Content Highlight; Influencer Dies After Alcohol Challenge Gone Wrong

dot image
To advertise here,contact us
dot image