സ്വദേശി പാര്‍പ്പിട കേന്ദ്രങ്ങളില്‍ കുടുംബത്തോടപ്പമല്ലാതെ താമസിക്കുന്ന പ്രവാസികളെ പിടികൂടുന്നതിന് കുവൈത്ത്

നേരത്തെ പ്രദേശത്തെ സ്വദേശി താമസക്കാരില്‍ നിന്നും പരാതികള്‍ ലഭിച്ചാല്‍ മാത്രമായിരുന്നു പരിശോധന നടത്തിയിരുന്നത്

സ്വദേശി പാര്‍പ്പിട കേന്ദ്രങ്ങളില്‍ കുടുംബത്തോടപ്പമല്ലാതെ താമസിക്കുന്ന പ്രവാസികളെ പിടികൂടുന്നതിന് കുവൈത്ത്
dot image

കുവൈത്തില്‍ സ്വദേശി പാര്‍പ്പിട കേന്ദ്രങ്ങളില്‍ കുടുംബത്തോടപ്പമല്ലാതെ താമസിക്കുന്ന പ്രവാസികളെ പിടികൂടുന്നതിന് പ്രത്യേക സംഘം. ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ ഓരോ മേഖലയിലും രണ്ട് വീതം അംഗങ്ങള്‍ ഉള്‍പ്പെടുന്ന ആറ് ടീമുകളെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. ബാച്ചിലര്‍മാര്‍ക്ക് താമസ സൗകര്യം നല്‍കിയ കെട്ടിടങ്ങളില്‍ പ്രത്യേക സംഘം പരിശോധന നടത്തും.

നേരത്തെ പ്രദേശത്തെ സ്വദേശി താമസക്കാരില്‍ നിന്നും പരാതികള്‍ ലഭിച്ചാല്‍ മാത്രമായിരുന്നു പരിശോധന നടത്തിയിരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരത്തില്‍ നിരവധി കെട്ടിടങ്ങളില്‍ നിന്നും ബാച്ചിലര്‍മാരെ ഒഴിപ്പിക്കുകയും കെട്ടിടങ്ങളിലെ ജല വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തിരുന്നു.

Content Highlights: Kuwait to arrest expatriates living in native housing centers without family

dot image
To advertise here,contact us
dot image