ജെൻസികൾ ഏറ്റെടുത്ത മുരുകൻ സോങ്, 'കാക്കും വടിവേൽ' ഗായകൻ റാപ്പർ വാഹീസനെ അഭിനന്ദിച്ച് വേടൻ

'കാക്കും വടിവേൽ' എന്ന തമിഴ് പാട്ടാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ട്രെയിൻഡിങ് ആകുന്നത്, ഈ ഗാനം ആലപിച്ച റാപ്പർ ആരാണ് ?

ജെൻസികൾ ഏറ്റെടുത്ത മുരുകൻ സോങ്, 'കാക്കും വടിവേൽ' ഗായകൻ റാപ്പർ വാഹീസനെ അഭിനന്ദിച്ച് വേടൻ
dot image

'കാക്കും വടിവേൽ' എന്ന തമിഴ് പാട്ടാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ട്രെയിൻഡിങ് ആകുന്നത്. റീലുകളിൽ ഈ ഗാനം തരംഗമാകുകയാണ്. ഇങ്ങ് കേരളത്തിലും ഈ മുരുകൻ പാട്ടിന് വലിയ ഫാൻസ്‌ ആണുള്ളത്. ധരൻ കുമാർ സംഗീതം നൽകിയ 'കാക്കും വടിവേൽ' എന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രീലങ്കൻ തമിഴ് റാപ്പർ വാഹീസൻ ആണ്. ഇപ്പോഴിതാ വാഹീസനെ അഭിനന്ദിച്ചിരിക്കുകയാണ് റാപ്പർ വേടൻ. ഇൻസ്റ്റാഗ്രാം ലൈവിലാണ് വേടൻ വാഹീസനെ അഭിനന്ദിക്കുന്നത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.

'കേൾക്കുമ്പോൾ അഡിക്റ്റ് ആകുന്ന ഗാനമാണ് അത്. മുരുകന്റെ അനുഗ്രഹം ഉള്ള ഒരാൾക്ക് മാത്രമേ ആ പാട്ട് അത്തരത്തിൽ എഴുതാൻ പറ്റുകയുള്ളൂ. എല്ലാവരും ആ ഗാനം ആഘോഷിക്കുകയാണ്. ഞങ്ങൾ എല്ലാവരും നിങ്ങളുടെ കൂടെയുണ്ട്. നല്ല പാട്ടാണ് അത്,' എന്നാണ് വേടൻ പറയുന്നത്. റാപ്പ് ഗാനങ്ങൾ എഴുതി, അവതരിപ്പിക്കുന്നതിന് അപ്പുറം റാപ്പ് സിലോൺ എന്ന മ്യൂസിക് ലേബലിന്റെ സ്ഥാപകൻ കൂടിയാണ് വാഹീസൻ.

Singer Vaaheesan Rasaiya
Singer Vaaheesan Rasaiya

സ്വതന്ത്ര റാപ്പ് ഗാനങ്ങൾ പുറത്തിറക്കുന്നത് ലക്ഷ്യമിട്ടാണ് സുഹൃത്തും ഗായകനുമായ അദ്വിക് ഉദയകുമാറുമായി ചേർന്ന് ഇത്തരം ഒരു ലേബൽ ആരംഭിച്ചത്. വിനോദ് രാജേന്ദ്രൻ എഴുതി സംവിധാനം ചെയ്ത 'ഫൈൻഡർ' എന്ന ചിത്രത്തിലെ 'സിക്കിട്ട' എന്ന ഗാനത്തിനായി വാഹീസൻ റാപ്പ് ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ തരംഗം തീർക്കുന്ന ഈ ഗാനം ജെൻസികളെ മാത്രമല്ല എല്ലാ പ്രായത്തിലുള്ളവരും സ്വീകരിച്ചിട്ടുണ്ട്. അടുത്തിടെയായി യൂത്ത് ഭക്തി ഗാനങ്ങളുടെയും ഭജനകളുടെയും പുറകെയാണ്. ഈ ട്രെൻഡ് ഇപ്പോൾ കൂടിവരുകയാണ്.

Content Highlights: 'Kakkum Vadivel' singer praises rapper Vaheesan

dot image
To advertise here,contact us
dot image