വാർദ്ധക്യം മന്ദഗതിയിലാക്കാനും ആയുർദൈർഘ്യം വർധിപ്പിക്കാനും ഇനി ഇത് മതി; വിറ്റാമിനെ കുറിച്ച് പുതിയ കണ്ടെത്തൽ

American Journal of Clinical Nutrition ല്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഈ കണ്ടുപിടുത്തം നടത്തിയത്

dot image

എപ്പോഴും ചെറുപ്പമായിരിക്കാനാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്. അതുപോലെ തന്നെയാണ് കൂടുതല്‍ കാലം ജീവിക്കാന്‍ ആഗ്രഹിക്കുന്നതും, അല്ലേ…ഇതൊക്കെ സാധ്യമായ കാര്യങ്ങളായിരുന്നു എങ്കിലെന്ന് ചിന്തിക്കാറില്ലേ. American Journal of Clinical Nutrition ലെ ഒരു പ്രധാന ക്ലിനിക്കല്‍ ട്രയലില്‍ നിന്ന് അടുത്തിടെ പ്രസിദ്ധീകരിച്ച പുതിയ കണ്ടെത്തല്‍ അനുസരിച്ച് വിറ്റാമിന്‍ ഡി സപ്ലിമെന്റുകളുടെ ദൈനംദിന ഡോസ് കഴിക്കുന്നത് ടെലോമിയറുകളെ സംരക്ഷിക്കുന്നതിലൂടെ കോശ വാര്‍ധക്യ പ്രക്രിയയെ മന്ദഗതിയിലാക്കാന്‍ സഹായിക്കുമെന്ന് കണ്ടെത്തി.

നാല് വര്‍ഷത്തോളം നീണ്ടു നിന്ന ഈ പഠനത്തില്‍ ആയിരത്തിലധികം മുതിര്‍ന്ന വ്യക്തികളെയാണ് ഉള്‍പ്പെടുത്തിയത്. വിറ്റാമിന്‍ ഡിയുടെ ഉപയോഗം ഏകദേശം മൂന്ന് വര്‍ഷത്തെ വാര്‍ധക്യത്തെ തടയുന്നുവെന്ന നിഗമനത്തിലേക്കാണ് ഗവേഷകര്‍ ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. മാസ് ജനറല്‍ ബ്രിഗാമിന്റെ നേതൃത്വത്തിലുള്ള ഒരു ഉപപഠനമായ VITAL ല്‍ അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷന്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് വിറ്റാമിന്‍ ഡി സപ്ലിമെന്റുകളുടെ ജൈവിക വാര്‍ദ്ധക്യത്തെ മന്ദഗതിയിലാക്കാനുള്ള കഴിവിനെ പിന്തുണയ്ക്കുന്നു.

എങ്ങനെയാണ് സ്വാഭാവിക ജൈവ വാര്‍ദ്ധക്യത്തെ ചെറുക്കുന്നത്

ചുളിവുകള്‍, ക്ഷീണം തുടങ്ങിയ ബാഹ്യ ലക്ഷണങ്ങളെ ചികിത്സിക്കുന്നതിന് പകരം ശരീരത്തിലെ അടിസ്ഥാന കോശ സംവിധാനങ്ങളെ ലക്ഷ്യംവച്ചുകൊണ്ട് വാര്‍ധക്യത്തിന്റെ ലക്ഷണങ്ങളെ മന്ദഗതിയിലാക്കുകയാണ് ഈ പ്രക്രിയയിലൂടെ സംഭവിക്കുന്നത്. പ്രായമാകാന്‍ തുടങ്ങുമ്പോള്‍ കോശങ്ങള്‍ ടെലോമിയര്‍ ഷോര്‍ട്ടനിംഗ്, ഓക്‌സിഡേറ്റീവ് സ്‌ട്രെസ്, മൈറ്റോകോണ്‍ഡ്രിയല്‍ ഡിക്‌ളെഷന്‍ തുടങ്ങിയ മാറ്റങ്ങള്‍ക്ക് വിധേയമാകുന്നു. വിറ്റാമിന്‍ ഡി വാര്‍ധക്യ പ്രക്രിയയെ ഉപരിതലത്തില്‍ മാത്രമല്ല ഉള്ളിലും വൈകിപ്പിക്കും. ചെറുപ്പമായി കാണപ്പെടല്‍ മാത്രമല്ല കോശത്തില്‍ ചെറുപ്പവും ആരോഗ്യവുമുളള വ്യക്തിയെ പോലെ പ്രവര്‍ത്തിക്കുക കൂടി ചെയ്യുക എന്നതാണ് ഇവിടെ സംഭവിക്കുന്നത്.

വിറ്റാമിന്‍ ഡി ലഭിക്കുന്ന ഭക്ഷണങ്ങള്‍

നമ്മുടെ ദൈനംദിന ഭക്ഷണത്തില്‍ വിറ്റാമിന്‍ ഡി ഇല്ലാതാകുന്നതും പ്രായമാകുംതോറും സൂര്യപ്രകാശത്തില്‍ നിന്ന് വിറ്റാമിന്‍ ഡി ആഗിരണം ചെയ്യാനുള്ള ചര്‍മ്മത്തിന്റെ കഴിവ് കുറയാന്‍ തുടങ്ങുന്നതും വാര്‍ധക്യത്തിന്‍റെ വേഗത വര്‍ധിപ്പിക്കും.

വിറ്റാമിന്‍ ഡി ലഭിക്കുന്ന പ്രകൃതി വിഭവങ്ങള്‍

  • സൂര്യ പ്രകാശം
  • പാല്‍, ഓറഞ്ച് ജ്യൂസ്, ധാന്യങ്ങള്‍ തുടങ്ങിയ പോഷക സമൃദ്ധമായ ഭക്ഷണങ്ങള്‍
  • മുട്ടയുടെ മഞ്ഞക്കരു
  • കൂണ്‍

(ആരോഗ്യ സംബന്ധമായ കാര്യങ്ങള്‍ക്ക് എപ്പോഴും ഒരു ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ തീരുമാനങ്ങള്‍ എടുക്കാവൂ…)

Content Highlights :Study finds this vitamin is enough to slow aging and increase lifespan

dot image
To advertise here,contact us
dot image