'യുവാക്കളിലെ പെട്ടെന്നുള്ള മരണങ്ങള്‍ക്ക് കാരണം ഹൃദ്രോഗം'; ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ ഇവയൊക്കെ

കൊവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ക്ക് കാര്യമായ തെളിവുകള്‍ കണ്ടെത്താനായില്ല എന്ന് ഡോക്ടര്‍മാര്‍ പഠനറിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു

'യുവാക്കളിലെ പെട്ടെന്നുള്ള മരണങ്ങള്‍ക്ക് കാരണം ഹൃദ്രോഗം'; ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ ഇവയൊക്കെ
dot image

യുവാക്കളില്‍ പെട്ടെന്നുള്ള മരണങ്ങള്‍ക്കുള്ള കാരണം ഹൃദ്രോഗങ്ങളാണെന്ന് കണ്ടെത്തല്‍. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ (എയിംസ്) അടുത്തിടെ പ്രസിദ്ധീകരിച്ച പോസ്റ്റ്മാര്‍ട്ടം അധിഷ്ഠിത പഠന റിപ്പോര്‍ട്ടിലാണ് ഇത്തരമൊരു കണ്ടെത്തലുള്ളത്. പകര്‍ച്ചവ്യാധിക്കുശേഷം പെട്ടെന്നുള്ള മരണങ്ങളുടെ കാരണം കണ്ടെത്തുന്നതിനായാണ് ഇത്തരമൊരു നടത്തിയത്. യുവാക്കളിലെ മരണങ്ങളില്‍ ഏകദേശം 42.6 ശതമാനവും ഹൃദ്രോഗം മൂലമാണ്. 18 നും 45 നും ഇടയില്‍ പ്രായമുള്ള യുവാക്കളിലെ 94 പെട്ടെന്നുള്ള മരണങ്ങളില്‍ 40 എണ്ണം ഹൃദ്രോഗം മൂലമാണെന്ന് ഗവേഷകര്‍ പഠനത്തില്‍ കണ്ടെത്തി. അതായത് ഈ വിഭാഗത്തിലെ ഏറ്റവും സാധാരണമായ കാരണം ഹൃദയാഘാതമാണ്. മറ്റൊരു 5% ഘടനാപരമായ വൈകല്യങ്ങളും ജന്മനാ ഉണ്ടാകുന്ന പ്രശ്‌നങ്ങളും മൂലമാണ് മരണപ്പെടുന്നത്. ഹൃദ്രോഗങ്ങള്‍ മൂലമുള്ള മരണങ്ങളില്‍ 5% ത്തിനും കാരണം ഹൃദയാഘാതമാണ്. ജീവിതശൈലിയിലുള്ള പ്രശ്‌നങ്ങളാണ് രോഗങ്ങളുടെ പ്രധാന കാരണം.

heart disease young people

കൊവിഡ് വാക്‌സിനുമായി മരണങ്ങള്‍ക്ക് ബന്ധമില്ല

കൊവിഡ്-19 വന്നവരിലോ വൈറല്‍ അണുബാധയ്ക്കെതിരെ വാക്‌സിനേഷന്‍ എടുത്തവരിലോ പെട്ടെന്നുള്ള മരണങ്ങളില്‍ കാര്യമായ വര്‍ദ്ധനവ് ഗവേഷകര്‍ കണ്ടെത്തിയില്ല. പെട്ടന്നുള്ള മരണ കേസുകളില്‍ ചെറുപ്പക്കാരില്‍ 4.3% പേര്‍ക്ക് കോവിഡ് അണുബാധയുടെ ചരിത്രമുണ്ടായിരുന്നു. 82.8% പേര്‍ക്ക് പ്രതിരോധ വാക്‌സിനേഷനും നല്‍കിയിരുന്നു. കൊവിഡോ വാക്‌സിനേഷന്റെ പ്രശ്‌നങ്ങളോ തമ്മില്‍ കാര്യമായ ബന്ധമൊന്നും ഈ പഠനത്തില്‍ കണ്ടെത്തിയില്ലെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.

സ്ത്രീകളില്‍ മരണം കൂടുതല്‍

പ്രായമായവരെ അപേക്ഷിച്ച് ചെറുപ്പക്കാരിലെ പെട്ടെന്നുള്ള മരണങ്ങളില്‍ സ്ത്രീകളുടെ അനുപാതത്തിലെ വർധനവും ഗവേഷകര്‍ കണ്ടെത്തി. ചെറുപ്പക്കാരിലെ പെട്ടെന്നുള്ള മരണങ്ങളില്‍ പതിനെട്ട് ശതമാനം സ്ത്രീകളാണ്.

heart disease young people

ഹൃദ്രോഗം-ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ക്ഷീണം

പലരും ക്ഷീണമുണ്ടാകുമ്പോള്‍ അതിനെ സമ്മര്‍ദ്ദമായോ ഉറക്കക്കുറവായോ കണക്കാക്കുന്നു. എന്നാല്‍ വിശ്രമിച്ചാലും മാറാത്ത വിട്ടുമാറാത്ത ക്ഷീണം ഹൃദയാഘാതത്തിന്റെ ഒരു പ്രധാന ലക്ഷണമാണ്. ചെറിയ ജോലികള്‍ക്ക് ശേഷവും അസാധാരണമായ ക്ഷീണവും ഉറക്കമില്ലായ്മയും
ആവശ്യത്തിന് വിശ്രമം ലഭിച്ചിട്ടും ഉണ്ടാകുന്ന ക്ഷീണവും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ശ്വാസം മുട്ടല്‍

ദൈനംദിന പ്രവര്‍ത്തനങ്ങളായ നടത്തം, പടികള്‍ കയറല്‍, ആരോടെങ്കിലും ദീര്‍ഘനേരം സംസാരിക്കല്‍ എന്നിവ പോലും ശ്വസിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെങ്കില്‍ ഹൃദയം ശരിയായി രക്തം പമ്പ് ചെയ്യുന്നില്ല എന്നതിന്റെ സൂചനയായിരിക്കാം. ശ്വസിക്കാന്‍ ശ്രമിക്കുമ്പോള്‍ ശ്വാസതടസ്സം അനുഭവപ്പെടുന്നു, വിശ്രമവേളയില്‍ ശ്വാസം മുട്ടല്‍, വ്യക്തമായ കാരണമൊന്നുമില്ലാതെ വിറയല്‍ അനുഭവപ്പെടുക ഇവയൊക്കെ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.

തലകറക്കം, ബോധക്ഷയം

തലകറക്കം അല്ലെങ്കില്‍ ബോധക്ഷയം ഇവയൊക്കെ നിരുപദ്രവകരമായി തോന്നാം. പക്ഷേ ചെറുപ്പക്കാരില്‍ അവ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുന്നതിന്റെ സൂചനയായിരിക്കാം. ഹൃദയ പ്രശ്നങ്ങള്‍, നിര്‍ജ്ജലീകരണം, അല്ലെങ്കില്‍ മറ്റ് വ്യക്തമായ കാരണങ്ങള്‍ എന്നിവകൊണ്ടല്ലാതെ തലകറക്കമോ ബോധക്ഷയമോ സംഭവിക്കുന്ന സന്ദര്‍ഭങ്ങളില്‍ ഇത്തരം ലക്ഷണങ്ങള്‍ ആശങ്കാജനകമാണ്. ബോധക്ഷയം, ഇരിക്കുമ്പോഴോ നില്‍ക്കുമ്പോഴോ തലകറക്കം അനുഭവപ്പെടുക, ഹൃദയമിടിപ്പിനെ തുടര്‍ന്ന് ക്ഷീണം അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ എതയും വേഗം ഡോക്ടറുടെ സേവനം തേടേണ്ടതാണ്.

heart disease young people

താടിയെല്ല് കഴുത്ത് എന്നിവിടങ്ങളിലെ വേദന

ചെറുപ്പക്കാര്‍, പ്രത്യേകിച്ച് സ്ത്രീകള്‍ പലപ്പോഴും താടിയെല്ല്, കഴുത്ത്, തോളുകള്‍ അല്ലെങ്കില്‍ പുറം പോലുള്ള ഭാഗങ്ങളില്‍ അസ്വസ്ഥതയോ വേദനയോ അനുഭവപ്പെടുന്നതായി പറയാറുണ്ട്. ഈ അസ്വസ്ഥത നേരിയതും ഇടയ്ക്കിടെ വന്നുപോകുന്നതുമാകാം. പേശികളുടെ ബുദ്ധിമുട്ട്, സമ്മര്‍ദ്ദം അല്ലെങ്കില്‍ ദഹന പ്രശ്‌നങ്ങള്‍ എന്നിവകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് എളുപ്പത്തില്‍ തെറ്റിദ്ധരിക്കപ്പെടും. എന്നാല്‍ ഇത് ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയുന്നതിന്റെ ലക്ഷണവുമാകാം. താടിയെല്ലിലോ പല്ലിലോ വേദന, തോളില്‍ വേദന അല്ലെങ്കില്‍ മരവിപ്പ്, പുറം വേദനയോ കഴുത്ത് വേദനയോ ഉണ്ടാവുകയാണെങ്കില്‍ ശ്രദ്ധിക്കേണ്ടതാണ്.

heart disease young people

വിയര്‍പ്പ്, ദഹനനാളത്തിലെ പ്രശ്‌നങ്ങള്‍

ഹൃദയാഘാതത്തിന് മുമ്പ് ഓക്കാനം, ദഹനക്കേട്, ശരീരം പെട്ടെന്ന് വിയര്‍ക്കല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ പലര്‍ക്കും അനുഭവപ്പെടുന്നു. ഇവ ഭക്ഷ്യവിഷബാധ, അസിഡിറ്റി അല്ലെങ്കില്‍ സമ്മര്‍ദ്ദം എന്നിവയായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. ഇത്തരം ലക്ഷണങ്ങള്‍ പലപ്പോഴും ശ്രദ്ധിക്കപ്പെടാറില്ല. വയറുവേദനയോടൊപ്പം ഓക്കാനം, ദഹനക്കേട് പോലുള്ള സ്ഥിരമായ അസ്വസ്ഥത ഇവയൊക്കെ ശ്രദ്ധയില്‍പ്പെട്ടാല്‍ കരുതല്‍ ആവശ്യമാണ്.

(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുളളതാണ്. ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്)

Content Highlights : Heart disease is the leading cause of sudden deaths in young people; these are the important symptoms to watch out for





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image