തൃശൂരിൽ വീട്ടിലാരുമില്ലാത്ത സമയത്ത് പ്ലസ് ടു വിദ്യാർത്ഥിനി തീപ്പൊള്ളലേറ്റ് മരിച്ചു

വീടിന്റെ മുകളിലെ നിലയില്‍ വച്ചാണ് സോനയ്ക്ക് പൊള്ളലേറ്റത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

തൃശൂരിൽ വീട്ടിലാരുമില്ലാത്ത സമയത്ത് പ്ലസ് ടു വിദ്യാർത്ഥിനി തീപ്പൊള്ളലേറ്റ് മരിച്ചു
dot image

തൃശൂര്‍: പെരുമ്പടപ്പില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി തീപ്പൊള്ളലേറ്റ് മരിച്ചു. ചെറവല്ലൂര്‍ താണ്ടവളപ്പില്‍ സജീവന്റെ മകള്‍ സോന(17)യാണ് മരിച്ചത്. തീപ്പൊള്ളലേറ്റതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലും തൃശൂര്‍ മെഡി. കോളേജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീടിന്റെ മുകളിലെ നിലയില്‍ വച്ചാണ് സോനയ്ക്ക് പൊള്ളലേറ്റത്. അപകട സമയത്ത് മാതാപിതാക്കളും സഹോദരനും പുറത്ത് പോയിരിക്കുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരിന്നു. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പെരുമ്പടപ്പ് പൊലീസ് സ്ഥലത്തെത്തി സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്താണ് കാരണം എന്നതടക്കം വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlight; Plus Two Student Dies of Burn Injuries in Thrissur

dot image
To advertise here,contact us
dot image