

കുവൈത്തില്‍ ഫുഡ് ട്രക്ക് നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നു. മൊബൈല്‍ ഫുഡ് ട്രക്ക് ലൈസന്‍സ് കൈവശമുള്ളവര്‍ ഈ മാസം 31ന് മുമ്പ് സ്മാര്‍ട്ട് ലൈസന്‍സ് നിര്‍ബന്ധമായും നേടണമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ 'കൊമേഴ്സ്യല്‍ രജിസ്ട്രി പോര്‍ട്ടല്‍' വഴിയാണ് സ്മാര്‍ട്ട് ലൈസന്‍സിനായി അപേക്ഷിക്കേണ്ടത്.
പൊതുജനങ്ങള്‍ക്ക് വ്യക്തമായി കാണാവുന്ന തരത്തില്‍ വാഹനത്തില്‍ ലൈസന്‍സ് പ്രദര്‍ശിപ്പിക്കുകയും വേണം. സ്മാര്‍ട്ട് ലൈസന്‍സില്‍ ആവശ്യമായ എല്ലാ നിയന്ത്രണ അനുമതികളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇത് ഇലക്ട്രോണിക് സംവിധാനത്തിലൂടെ പരിശോധിക്കാന്‍ കഴിയുമെന്നും അധികൃതര്‍ വ്യക്തമാക്കി.
സ്മാര്‍ട്ട് ലൈസന്‍സ് എടുക്കുന്നതിലോ അത് കൃത്യമായ പ്രദര്‍ശിപ്പിക്കുന്നതിലോ വീഴ്ച വരുത്തുന്ന ഫുഡ് ട്രക്ക് ഉടമകള്‍ക്കെതിരെ പിഴ ഉള്‍പ്പെടെയുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
Content Highlights: Kuwait Tightens Food Truck Rules