

പാലക്കാട്: ലോയേഴ്‌സ് കോണ്‍ഗ്രസ് യോഗത്തില്‍ കയ്യാങ്കളി. പാലക്കാട് ഡിസിസി ഓഫീസില്‍ നടന്ന ലോയേഴ്‌സ് കോണ്‍ഗ്രസ് യോഗത്തിലാണ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി ഉണ്ടായത്. ലോയേഴ്‌സ് കോണ്‍ഗ്രസ് നേതാക്കളായ അഭിഭാഷകര്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. സംഭവത്തില്‍ ഒരു അഭിഭാഷകന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. വിഷ്ണു എന്ന അഭിഭാഷകനാണ് മര്‍ദനത്തില്‍ തലയ്ക്ക് പരിക്കേറ്റത്. തുടര്‍ന്ന് മൂന്ന് അഭിഭാഷകര്‍ക്കെതിരെ ലോയേഴ്‌സ് കോണ്‍ഗ്രസ് നടപടിയെടുത്തു.
Content Highlights: Clash in Palakkad Lawyers Congress meeting: Lawyer suffers serious head injury